വിയെന്നിന്റെ ഡിസ്പ്ലേസ്മെന്റ് നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താപനില മാറുന്നതിനനുസരിച്ച് ബ്ലാക്ക് ബോഡി പുറത്ത് വിടുന്ന വിദ്യുത്കാന്തിക തരംഗങ്ങളുടെ തീവ്രത ഏത് ഭാഗത്താണ് എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം.

ഒരു വസ്തുവിന്റെ താപനിലയും ആ വസ്തു ഏറ്റവും കൂടുതല്‍ പുറപ്പെടുവിക്കുന്ന വിദ്യുത്കാന്തിക തരംഗത്തിന്റെ തരംഗ ദൈര്‍ഘ്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന സമവാക്യം ആണ് Wien's displacement law അഥവാ Wien's law. ഈ സമവാക്യം താഴെ കൊടുക്കുന്നു.

λmax=0.0029/T

ഒരു വസ്തുവിന്റെ താപനില അറിഞ്ഞാല്‍ ആ വസ്തു പുറപ്പെടുവിക്കുന്ന വിദ്യുത്കാന്തിക തരംഗത്തിന്റെ ഉച്ചത (wave length of maximum emission) വിദ്യുത്കാന്തിക വര്‍ണ്ണരാജിയുടെ ഏത് ഭാഗത്താണെന്ന് കണക്കാക്കാന്‍ ഈ സമവാക്യം നമ്മളെ സഹായിക്കും. ഉദാഹരണത്തിനു ഈ സമവാക്യം ഉപയോഗിച്ച് നമ്മള്‍ 3000 K, 6000 K, 12,000 K എന്നിങ്ങനെ വിവിധ താപനിലയുള്ള മൂന്നു വസ്തുക്കളുടെ വികിരണത്തിന്റെ തീവ്രതയുടെ ഉച്ചത കണ്ടാല്‍ അത് യഥാക്രമം 9600 X 10-10m, 4800 X 10-10m, 2400 X 10-10m ആണ് എന്നു കാണാം. ഈ മൂന്നു തരംഗങ്ങളും വര്‍ണ്ണരാജിയുടെ വിവിധ ഭാഗത്ത് കിടക്കുന്നതായി കാണാം. 9600 X 10-10m എന്നത് വര്‍ണ്ണ രാജിയുടെ ഇന്‍ഫ്രാറെഡ് ഭാഗത്തും, 4800 X 10-10m എന്നത് ദൃശ്യപ്രകാശ ഭാഗത്തും 2400 X 10-10m എന്നത് അള്‍ട്രാവയലറ്റ് ഭാഗത്തും ആണ് കിടക്കുന്നത്. Wein's law വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ഉപയോഗിച്ചാണ് നക്ഷത്രങ്ങളുടെ ഉപരിതല താപനില (Surface Temperature) കണ്ടു പിടിക്കുന്നത്.

[തിരുത്തുക] അവലംബം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം