വിമർശനാത്മക ബോധനരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമൂഹികവും സംസകാരികവും രാഷ്ട്രീയപരവുമായ അവബോധത്തോടുകൂടി ഓരോ വ്യക്തിയും അവളുടെ സമൂഹത്തിൽ എപ്രകാരം പ്രധിനിധീകരിക്കപെടുന്നു എന്നു മനസ്സിലാക്കുകയും, തന്റെ ചിന്തകളേയും പ്രവർത്തികളെയും വ്യക്തിപരവും സാമൂഹികപരവുമായ പരിവർത്തനത്തിനു സഹായിക്കുകയും ചെയ്യും വിധത്തിൽ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സഹായിക്കുന്ന പഠന-ബോധനക്രമമാണു വിമർശനാത്മക ബോധനരീതി. ഹെൻറി എ. ഗിറോ എന്ന വിദ്യാഭ്യാസ ചിന്തകനാണു ഈ പദം ആദ്യമായി ഉപയോഗിച്ചത്.

വിദ്യാഭ്യാസത്തെ വിമർശനാത്മകസിദധാന്തവുമായി[1] ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ തത്ത്വചിന്തയും സാമൂഹിക മുന്നേറ്റവുമാണ് വിമർശനാത്മക ബോധനരീതി. ബ്രസീലിയൻ വിദ്യാഭ്യാസചിന്തകനും അദധ്യാപകനുമായ പൗലൊ ഫ്രിരെ യാണ് ഈ രീതിക്കുള്ള പ്രാഥമിക വിശദീകരണങ്ങൾ നൽകിയത്.

വിശദീകരണം[തിരുത്തുക]

"നിലവിലുള്ള അധീശത്വരൂപങ്ങലളെ മനസ്സിലാക്കിക്കൊണ്ടും, അറിവിനെ അധികാരവുമായി ബന്ധപ്പെടുത്തിയും, ഉത്സാഹത്തോടെയും തത്ത്വാധിഷ്ടിതമായും വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യത്തിന്റെ അവബോധം സൃഷ്ടിച്ചെടുക്കുക വഴി അവരെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നതിനു സഹായിക്കുന്ന, പ്രാക്സിസ് അഥവാ പ്രയുക്തിയിലധിഷ്ഠിതമായ ഒരു പഠന-ബോധന സിധ്ദാന്തമായി"[2], ഹെന്രി എ ഗിറൊയും മറ്റ് ചിന്തകരും ഈ വിദ്യാഭ്യാസരീതിയെ വികസിപ്പിക്കുകയുണ്ടായി. മൈക്കിൾ ആപ്പിൾ, ബെൽ ഹുക്സ്, പെറ്റി ലതെർ, ഹെന്രി അ ഗിറൊ, ജൊ എൽ കിങ്കൊലെ, പിറ്റെർ മക്ലരൻ എന്നിവർ വിമർശനാത്മക ബോധനരീതിക്ക് കാര്യമായ സംഭാവന നൽകിയവരാണ്.

ഇറ ഷൊർ നൽകിയ നിർവ്വചനം[തിരുത്തുക]

"ഉപരിപ്ലവമായ അർത്ഥങ്ങൾ, പ്രാഥമികമായ ധാരണകൾ, പ്രബലമായ ഐതിഹ്യങ്ങൾ, ആധികാരികമായ ഔദ്യോഗിക പ്രഖ്യാപനങ്ങൾ, സ്വീകരിക്കുന്ന അറിവുകൾ എന്നിവയെ ആഴത്തിൽ മനസ്സിലാക്കുക വഴി ഇവക്കടിസഥാനമായ മൂലകാരണങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സംഭവങ്ങൾ, വസ്തുക്കൾ, പ്രവർത്തനങ്ങൾ, പ്രവർത്തികൾ വ്യക്തിയിലുണ്ടാക്കുന്ന ഫലങ്ങൾ, സ്ഥാപനങ്ങൾ, അനുഭവങ്ങൾ, ലിഖിതങ്ങൾ, വിഷയങ്ങൾ, നയങ്ങൾ, ബഹുജനമാധ്യമങ്ങൾ, വ്യവഹാരങ്ങൾ എന്നിവ തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിന്താശീലങ്ങളും, സംസാരവും, വായനയും എഴുത്തുമായാണ് വിമർശനാത്മക ബോധനത്തെ ഇറ ഷൊർ നിർവ്വചിച്ചിരിക്കുന്നറ്റത് "[3]

അവലംബം[തിരുത്തുക]

  1. Kincheole, Joe; Shirley, Steinburg (1997). Changing Multiculturalism. Bristol: Open Univerity Press. p. 24. {{cite book}}: |access-date= requires |url= (help)
  2. Giroux, Henry (October 27, 2010). Lessons from Paulo Friere. Chronicle of Higher Education. {{cite book}}: |access-date= requires |url= (help)
  3. Shore, Ira (November 1992). Empowering Education: Critical Teaching for Social Change. Chicago: The University of Chicago Press. p. 129. ISBN 9780226753577. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=വിമർശനാത്മക_ബോധനരീതി&oldid=4045086" എന്ന താളിൽനിന്ന് ശേഖരിച്ചത്