വിന്‍ഡോസ് വിസ്റ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിന്‍ഡോസ് വിസ്റ്റ | |
| (Part of the മൈക്രോസോഫ്റ്റ് വിന്‍ഡോസ് family) | |
| Screenshot | |
വിന്‍ഡോസ് വിസ്റ്റ |
|
| Developer | |
| മൈക്രോസോഫ്റ്റ് | |
| Web site: Windows Vista: Homepage | |
| Release information | |
| Source model: | Closed source / Shared source |
| License: | MS-EULA |
| Kernel type: | Hybrid kernel |
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് വിന്‍ഡോസ് വിസ്റ്റ. മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളാണ് വിസ്റ്റയുടെ ഒരു പ്രധാന സവിശേഷതയായി മൈക്രോസോഫ്റ്റ് പറയുന്നത്. 2005 ജൂലൈ 22ന് മൈക്രോസോഫ്റ്റിന്‍റെ പ്രഖ്യാപനമുണ്ടാകുന്നതിന് മുന്‍പ് വരെ വിസ്റ്റ ലോങ്ഹോണ്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
2007 ജനുവരി 30-നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ലോകമെമ്പാടുമായി പുറത്തിറക്കിയത്. ഹിന്ദിയടക്കമുള്ള 18 ഇന്ത്യന്‍ ഭാഷകളിലായാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ 13 ഇന്ത്യന്‍ ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിസ്റ്റ പുറത്തിറക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ പുതിയ പതിപ്പായ ഓഫീസ് 2007-ഉം പുറത്തിറക്കിയിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍
- വിന്‍ഡോസ് എയ്റോ: വിന്‍ഡോസ് വിസ്റ്റയില്‍ പുതുതായി രൂപകല്പന ചെയ്ത ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസാണ് എയ്റോ. ഹാര്‍ഡ് വെയര്‍ അടിസ്ഥാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓഥന്റിക്, എനര്‍ജെറ്റിക്, റിഫ്ളക്ടീവ് ഓപ്പണ്‍ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് എയ്റോ എന്ന വാക്ക് ഉണ്ടാക്കിയത്.
- വിന്‍ഡോസ് ഷെല്‍
- വിന്‍ഡോസ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 7 [1]
- വിന്‍ഡോസ് മീഡിയ പ്ലെയര്‍ 11
- വിന്‍ഡോസ് സൈഡ്ബാര്‍: കാലാവസ്ഥയും മറ്റും കാണിക്കുന്ന ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകള്‍ ഉള്ള പുതിയ പാനല്‍. ഇത് സ്ക്രീനിന്റെ വലത് വശത്തായി കാണാം.
- വിന്‍ഡോസ് മെയില്‍: വിന്‍ഡോസ് വിസ്റ്റയില്‍ ഔട്ട്ലുക്ക് എക്സ്പ്രെസിന് പകരമാണ് വിന്‍ഡോസ് മെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.[2]
- വിന്‍ഡോസ് കലണ്ടര്‍
- വിന്‍ഡോസ് ഡിവിഡി മേക്കര്‍ കണ്ടന്റിനനുസരിച്ച് ഡിവിഡി നിര്‍മ്മിക്കാന്‍ കഴിവുള്ള പ്രോഗ്രാം. ഇത് വിന്‍ഡോസ് മൂവി മേക്കറിനൊപ്പമാണ് വരുന്നത്. വിന്‍ഡോസ് വിസ്റ്റ അള്ട്ടിമേറ്റ് എഡിഷനില്‍ മാത്രമേ ഈ പ്രോഗ്രാം ഉള്ളൂ.
- വിന്‍ഡോസ് മീഡിയ സെന്‍റര്‍
[തിരുത്തുക] സുരക്ഷ സൗകര്യങ്ങള്‍
വളരെയധികം സുരക്ഷ സൗകര്യങ്ങള്‍ വിന്‍ഡോസ് വിസ്റ്റയിലുണ്ട്.
[തിരുത്തുക] എഡിഷനുകള്‍
വിന്‍ഡോസ് വിസ്റ്റ ആറ് എഡിഷനുകളില്‍ ലഭ്യമാണ്. ഇതില്‍ അഞ്ച് എഡിഷനുകള്‍ 32-ബിറ്റ്(X86), 64-ബിറ്റ്(X64) ആര്‍ക്കിടെകചറുകളില്‍ ലഭ്യമാണ്. വിന്‍ഡോസ് വിസ്റ്റ സ്റ്റാര്‍ട്ടര്‍ എഡിഷന്‍ 32-ബിറ്റില്‍ മാത്രമേ ലഭിക്കൂ.
- വിന്‍ഡോസ് വിസ്റ്റ സ്റ്റാര്‍ട്ടര്‍: വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് വിസ്റ്റ സ്റ്റാര്‍ട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
- വിന്‍ഡോസ് വിസ്റ്റ ഹോം ബേസിക്: വീട്ടാവശ്യത്തിനായി രൂപകല്പന ചെയ്തതാണ്. വിന്‍ഡോസ് വിസ്റ്റ ഹോം ബേസിക്. ഇതില്‍ നൂതനമായ മീഡിയ സപ്പോര്‍ട്ട് ഉണ്ടാകില്ല. 8 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷന്‍ പിന്തുണയ്ക്കും.
- വിന്‍ഡോസ് വിസ്റ്റ ഹോം പ്രീമിയം: വീട്ടാവശ്യത്തിനായി രൂപകല്പന ചെയ്തതാണ് വിന്‍ഡോസ് വിസ്റ്റ ഹോം പ്രീമിയം. എന്നാല്‍ ബേസിക്കില്‍ നിന്ന് വ്യത്യസ്തമായി എച്ച്ഡി ടിവി പിന്തുണ, ഡിവിഡി ഓഫറിംഗ് എന്നീ നൂതന സവിശേഷതകള്‍ ഇതില്‍ ലഭ്യമാകും. 16 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷന്‍ പിന്തുണയ്ക്കും.
- വിന്‍ഡോസ് വിസ്റ്റ ബിസിനസ്: ബിസിനസ് വിപണിയെ ലക്ഷ്യമിടുന്ന വിന്‍ഡോസ് വിസ്റ്റ ബിസിനസ്, വിന്‍ഡോസ് എക്സ്പി പ്രൊഫഷണലിന് സമാനമാണ്. ഹോം പ്രീമിയത്തിലേത് പോലെ മീഡിയ സെന്‍റര്‍ ഫീച്ചറുകള്‍ ഇതില്‍ ലഭ്യമല്ല. 128 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷന്‍ പിന്തുണയ്ക്കും.
- വിന്‍ഡോസ് വിസ്റ്റ എന്‍റര്‍പ്രൈസ്:
- വിന്‍ഡോസ് വിസ്റ്റ അള്‍ട്ടിമേറ്റ്: ഹോം പ്രീമിയത്തിന്‍റെയും എന്‍റര്‍പ്രൈസ് എഡിഷന്‍റെയും സവിശേഷതകള്‍ കൂട്ടികലര്‍ത്തിയാണ് വിന്‍ഡോസ് വിസ്റ്റ അള്‍ട്ടിമേറ്റ് എഡിഷന്‍ നിര്‍മ്മിക്കുന്നത്.
[തിരുത്തുക] ഹാര്‍ഡ് വെയര്‍ ആവശ്യതകള്‍
| "Vista Capable" | "Vista Premium Ready" | |
|---|---|---|
| Processor | 800 MHz[4] | 1 GHz |
| Memory | 512 MB RAM | 1 GB റാം |
| ഗ്രാഫിക്സ് കാര്‍ഡ് | DirectX 9.0 capable | DirectX 9.0 capable and WDDM 1.0 driver support |
| ഗ്രാഫിക്സ് മെമ്മറി | 32 എം.ബി റാം | 128 എം.ബി റാം supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[5] |
| HDD capacity | 20 GB | 40 GB |
| HDD free space | 15 GB | 15 GB |
| Other drives | DVD-ROM | DVD-ROM |
| Audio | Audio output | Audio output |
| "Vista Capable" | "Vista Premium Ready" | |
|---|---|---|
| Processor | 800 MHz[6] | 1 GHz |
| Memory | 512 MB RAM | 1 GB റാം |
| ഗ്രാഫിക്സ് കാര്‍ഡ് | DirectX 9.0 capable | DirectX 9.0 capable and WDDM 1.0 driver support |
| ഗ്രാഫിക്സ് മെമ്മറി | 32 MB RAM | 128 MB RAM supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[7] |
| HDD capacity | 20 GB | 40 GB |
| HDD free space | 15 GB | 15 GB |
| Other drives | DVD-ROM | DVD-ROM |
| Audio | Audio output | Audio output |
| ടിവി ട്യൂണര്‍ കാര്‍ഡ് | ടിവി ട്യൂണര്‍ |
| "Vista Capable" | "Vista Premium Ready" | |
|---|---|---|
| Processor | 800 MHz[8] | 1 GHz |
| Memory | 512 MB RAM | 1 GB റാം |
| ഗ്രാഫിക്സ് കാര്‍ഡ് | DirectX 9.0 capable | DirectX 9.0 capable and WDDM 1.0 driver support |
| ഗ്രാഫിക്സ് മെമ്മറി | 32 MB RAM | 128 MB RAM supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[9] |
| HDD capacity | 20 GB | 40 GB |
| HDD free space | 15 GB | 15 GB |
| Other drives | DVD-ROM | DVD-ROM |
| Audio | Audio output | Audio output |
| "Vista Capable" | "Vista Premium Ready" | |
|---|---|---|
| Processor | 800 MHz[10] | 1 GHz |
| Memory | 512 MB RAM | 1 GB റാം |
| ഗ്രാഫിക്സ് കാര്‍ഡ് | DirectX 9.0 capable | DirectX 9.0 capable and WDDM 1.0 driver support |
| ഗ്രാഫിക്സ് മെമ്മറി | 32 MB RAM | 128 MB RAM supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[11] |
| HDD capacity | 20 GB | 40 GB |
| HDD free space | 15 GB | 15 GB |
| Other drives | DVD-ROM | DVD-ROM |
| Audio | Audio output | Audio output |
| ടിവി ട്യൂണര്‍ കാര്‍ഡ് | ടിവി ട്യൂണര്‍ |
[തിരുത്തുക] വിമര്‍ശനങ്ങള്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് സ്വന്തം വെബ് ബ്രൗസര്‍ ഇണക്കിച്ചേര്‍ത്ത് വില്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമമായിരുന്നു വിന്‍ഡോസ് എക്സ്പി എങ്കില്‍, വിസ്റ്റ ഡിജിറ്റല്‍ റൈറ്റ‍്സ് മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു വില്‍ക്കാനുള്ള ശ്രമമാണ് എന്ന് ബാഡ് വിസ്റ്റ കാമ്പെയിന്‍ അഭിപ്രായപ്പെടുന്നു.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍
- വിന്‍ഡോസ് വിസ്റ്റയുടെ ഹോം പേജ്
- വിന്‍ഡോസ് വിസ്റ്റയെപ്പറ്റിയുള്ള ഔദ്യോഗിക ബ്ലോഗ്
- ബാഡ് വിസ്റ്റ കാമ്പെയിന്‍ - മൈക്രോസോഫ്റ്റിന്റെ ആത്മഹത്യാകുറിപ്പിന്റെ വിശകലനം എന്ന ബ്ലോഗ് ലേഖനം
- Tweak Vista - Make the best of Windows Vista with the free tweaks from Tweak Vista!
[തിരുത്തുക] അവലംബം
- ↑ Windows Internet Explorer, Printing Advances Printing in IE7.
- ↑ Windows Mail Features Explained, See Reliability Section Windows Mail.
- ↑ 3.0 3.1 3.2 3.3 Windows Vista Enterprise Hardware Planning Guidance. TechNet. Microsoft (2006~~~~). ശേഖരിച്ചത് 2006-10-26.
- ↑ Windows Vista minimum supported system requirements Windows Vista: Recommended System Requirements. Microsoft. ശേഖരിച്ചത് 2008-03-13.
- ↑ 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [1]
- ↑ Windows Vista minimum supported system requirements Windows Vista: Recommended System Requirements. Microsoft. ശേഖരിച്ചത് 2008-03-13.
- ↑ 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [2]
- ↑ Windows Vista minimum supported system requirements Windows Vista: Recommended System Requirements. Microsoft. ശേഖരിച്ചത് 2008-03-13.
- ↑ 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [3]
- ↑ Windows Vista minimum supported system requirements Windows Vista: Recommended System Requirements. Microsoft. ശേഖരിച്ചത് 2008-03-13.
- ↑ 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [4]
[തിരുത്തുക] ഗാലറി

