വിന്ദാ കരന്ദികർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗോവിന്ദ് വിനായക കരന്ദികർ (ജനനം:ഓഗസ്റ്റ് 23, 1918), ഒരു പ്രശസ്ത മറാത്തി സാഹിത്യകാരനാണ്. വിന്ദാ കരന്ദികർ എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ൽ) ജ്ഞാനപീഠ പുരസ്കാരവും (2003-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം, കബീർ സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ശ്വേതഗംഗ(1949), മൃദ്ഗന്ധ(1954), ധ്രുപദ്, ജാതക്, വൃപിക എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.