വിനു മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനു മോഹൻ
Vinu mohan.JPG
തൊഴിൽ ചലച്ചിത്ര നടൻ
സജീവം 2007-present
ജീവിത പങ്കാളി(കൾ) വിദ്യ

മലയാളചലച്ചിത്രനടനാണ് വിനു മോഹൻ.[1][2] ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രംരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ചലച്ചിത്രനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനാണ് ഇദ്ദേഹം. നടി ശോഭ മോഹന്റെ മകനായ ഇദ്ദേഹം നടൻ സായി കുമാറിന്റെ അനന്തരവനുമാണ്.

ചലച്ചിത്രജീവിതം[തിരുത്തുക]

2007-ൽ പ്രഥമചിത്രമായ നിവേദ്യത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച പുതുമുഖനടനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പിന്നീട് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009-ൽ മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തിൽ അഭിനയിച്ചു. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അവലംബം[തിരുത്തുക]

  1. "Vinu Mohan in Sultante Kottarathil". Sify Movies. 28 May 2008. ശേഖരിച്ചത്: 16 November 2010. 
  2. "Sultan ready to grace the theatres". Oneindia. 20 October 2008. ശേഖരിച്ചത്: 16 November 2010. 
"http://ml.wikipedia.org/w/index.php?title=വിനു_മോഹൻ&oldid=1921041" എന്ന താളിൽനിന്നു ശേഖരിച്ചത്