വിജയ് അമൃതരാജ്
| വിജയ് അമൃതരാജ് | ||
|---|---|---|
| രാജ്യം | ||
| താമസം | ||
| ജനനത്തിയതി | ഡിസംബർ 14, 1953 | |
| ജനനസ്ഥലം | Chennai, India | |
| ഉയരം | 1.93m (6ft. 4in.) | |
| ഭാരം | 86 kg (190 lb) | |
| പ്രൊഫഷണൽ ആയത് | 1970 | |
| വിരമിച്ചത് | 1993 | |
| Plays | Right | |
| Career prize money | $1,331,913 | |
| സിംഗിൾസ് | ||
| Career record: | 384–296 | |
| Career titles: | 16 | |
| ഉയർന്ന റാങ്കിങ്ങ്: | No. 16 (July 7, 1980) | |
| ഗ്രാൻഡ് സ്ലാം | ||
| ഓസ്ട്രേലിയൻ ഓപ്പൺ | 1r (1983 & 1984) | |
| ഫ്രഞ്ച് ഓപ്പൺ | 3r (1974) | |
| വിംബിൾഡൺ | QF (1973 & 1981) | |
| യു.എസ്. ഓപ്പൺ | QF (1973 & 1974) | |
| ഡബിൾസ് | ||
| Career record: | 262–217 | |
| Career titles: | 13 | |
| Highest ranking: | No. 39 (October 21, 1985) | |
|
Infobox last updated on: June 4, 2007. |
||
ഒരു മുൻ ഇന്ത്യൻ ടെന്നീസ് കളിക്കാരനും, കായിക വ്യാഖ്യാതാവും, നടനുമാണ് വിജയ് അമൃതരാജ്. (തമിഴ്: விஜய் அமிர்தராஜ், ജനനം December 14, 1953)
ചെന്നൈയിലാണ് വിജയ് ജനിച്ചത്. പിതാവ് മാഗീ ധൈര്യം, റോബർട്ട് അമൃതരാജ് എന്നിവരാണ്. [1] വിജയും സഹോദരന്മരുമായ ആനന്ദ് അമൃതരാജ്, അശോക് അമൃതരാജ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ടെന്നീസ് കളിച്ചത്. 1976 ൽ , വിജയ് - ആനന്ദ് സഖ്യം വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സെമി ഫൈനലിൽ എത്തിയിരുന്നു.
ഉള്ളടക്കം |
കരിയർ [തിരുത്തുക]
1970 ലാണ് ആദ്യ അന്താരാഷ്ട്ര ടെന്നീസ് വിജയ് കളിച്ചത്. പക്ഷേ പറയപ്പെടാവുന്ന ഒരു നേട്ടം ഉണ്ടായത് 1973 ൽ രണ്ട് ഗ്രാന്റ്സ്ലാം ടൂർണ്ണമെന്റിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതോടെ ആണ്. വിംബിൾഡൺ, യു.എസ്. ഓപ്പൺ ടൂർണ്ണമെന്റുകളിൽ പറയപ്പെടാവുന്ന നേട്ടം അദ്ദേഹം കൈവരിച്ചു.
നേട്ടങ്ങൾ [തിരുത്തുക]
- അദ്ദേഹത്തിന് തന്റെ ടെന്നീസ് ജീവിതത്തിൽ 384-296 എന്ന വിജയ പരാജയ അനുപാതമുണ്ട്.
- 16 സിംഗിൾസ് കിരീടവും 13 ഡബിൾസ് കിരീടവും നേടിയിട്ടുണ്ട്.
- ലോക ടെന്നീസ് റാങ്കിൽ 16 വരെ എത്തിയിട്ടുണ്ട്. 1980 ജൂലൈ യിൽ ആയിരുന്നു ഇത്.
- തന്റെ മകനായ പ്രകാശ് അമൃതരാജ് , ബന്ധുവായ സ്റ്റീഫൻ അമൃതരാജ് എന്നിവർ പ്രോഫഷണൽ ടെന്നീസ് കളിക്കാരാണ്.
നടനായി [തിരുത്തുക]
ഒരു നടൻ എന്ന രീതിയിലും വിജയ് പ്രശസ്തി നേടിയിട്ടുണ്ട്. പ്രമുഖ ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി എന്ന ചിത്രത്തിൽ റോജർ മൂറിയുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കായിക വ്യാഖ്യാതാവ് എന്ന നിലയിലും പ്രശസ്തനാണ് വിജയ്.
സ്വകാര്യ ജീവിതം [തിരുത്തുക]
വിജയ് തന്റെ ഭാര്യയായ ശ്യാമളയോടൊപ്പം കാലിഫോർണിയയിൽ താമസിക്കുന്നു. കൂടെ മകൻ പ്രകാശ് അമൃതരാജും , വിക്രം അമൃതരാജും താമസിക്കുന്നു.