വിക്റ്റോറിയ ആമസോണിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്റ്റോറിയ റീജിയ | |
|---|---|
| Illustration by Walter Fitch | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Nymphaeales |
| കുടുംബം: | Nymphaeaceae |
| ജനുസ്സ്: | Victoria |
| വർഗ്ഗം: | V. amazonica |
| ശാസ്ത്രീയ നാമം | |
| Victoria amazonica Sowerby |
|
ആമസോൺ പ്രദേശത്ത് കാണുന്ന വലിയ ഒരിനം ആമ്പലാണ് വിക്റ്റോറിയ റീജിയ അഥവാ വിക്റ്റോറിയ ആമസോണിക്ക. ആമ്പലുകളുടെ കുടുംബമായ Nymphaeaceae കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയതാണ് ഇത്.
ഇതിന്റെ ഇലകൾക്ക് 2 മീറ്ററോളം വ്യാസമുണ്ടാകും. 50 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയും ഇലകൾക്കുണ്ട്. ആമസോൺ മേഖലയിലെ തദ്ദേശീയർ ഇതിനെ ജലത്തളിക (water platter) എന്നാണ് വിളിക്കുന്നത്[1].
ലണ്ടനിലെ ക്രിസ്റ്റൽ കൊട്ടാരത്തിന്റെ സ്ഫടികമേൽക്കൂരയുടെ രൂപകല്പ്പനക്ക് ശില്പിയായ ജോസഫ് പാക്റ്റണ് പ്രചോദനമായത് ഈ ആമ്പലിന്റെ ഇലയുടെ ബലിഷ്ഠമായ ഘടനയാണ്[1].
പേരിനു പിന്നിൽ [തിരുത്തുക]
1837-ൽ വിക്റ്റോറിയ രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഈ ആമ്പലിന് വിക്റ്റോറിയ റീജിയ എന്നു പേരിട്ടത്[1].