വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Vikram Sarabhai Space Centre (VSSC) | |
| Agency overview | |
|---|---|
| രൂപപ്പെട്ടത് | നവംബർ 21, 1963 |
| ഭരണകൂടം | Indian federal government |
| ആസ്ഥാനം | Trivandrum, in Kerala, India 8°31′48″N 76°52′18″E / 8.53°N 76.87167°E |
| ജീവനക്കാർ | Unknown (2008) |
| വാർഷിക ബജറ്റ് | See the budget of ISRO |
| Parent agency | ISRO |
| വെബ്‌സൈറ്റ് | |
| ISRO VSSC home page | |
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്[1]. തിരുവനന്തപുരത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ് എസ് സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന നിലയിൽ 1962-ൽ ആണ് ഇതു സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായുടെ ഓർമ്മക്കായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം എന്നു പുനർനാമകരണം ചെയ്തു.