വിക്കിപീഡിയ സംവാദം:ലേഖന രക്ഷാസംഘം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ സംവാദം:ലേഖന സംരക്ഷണ സംഘം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതൊരു വിക്കിപദ്ധതിയാണോ? താഴെ അങ്ങനെയൊരു വർഗ്ഗം കാണുന്നു. --സിദ്ധാർത്ഥൻ 12:05, 19 ജൂലൈ 2009 (UTC)[മറുപടി]

തുടങ്ങുന്നതേ ഉള്ളു.. പദ്ധതിയായിട്ട് തന്നെ തുടങ്ങാനാ പരിപാടി. താൾ ശരിയാവുന്നതേ ഉള്ളൂ..--Rameshng:::Buzz me :) 12:19, 19 ജൂലൈ 2009 (UTC)[മറുപടി]

വിക്കി:വിക്കിപദ്ധതി എന്ന താളിന്റെ ഉപതാൾ ആക്കുന്നതായിരിക്കും ഭംഗി. --Vssun 12:20, 19 ജൂലൈ 2009 (UTC)[മറുപടി]

പദ്ധതി ഉപതാൾ തന്നെ ആക്കാം. ഇതിന്റെ താളുകൾ ഒന്ന് ശരിയാക്കട്ടെ.അതിനു ശേഷം ചെയ്യാം. --Rameshng:::Buzz me :) 12:28, 19 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം--Shiju Alex|ഷിജു അലക്സ് 10:54, 20 ജൂലൈ 2009 (UTC)[മറുപടി]

എന്തായാലും ഇതിന്റെ പേര് മാറ്റണം. വിക്കി പദ്ധതി ഉപതാൾ തന്നെ ആക്കുന്നുണ്ട്. പക്ഷേ, ഇതിന്റെ പേജിന്റെ ശരിയാക്കൽ കഴിഞ്ഞിട്ട് മതി എന്ന് വിചാരിച്ചിട്ടാണ്. ഇപ്പോ മാറ്റല്ലേ! :) . പിന്നെ സംരക്ഷണ സംഘവും, രക്ഷാ സംഘവും തമ്മിൽ എന്താ വ്യത്യാസം?--Rameshng:::Buzz me :) 11:38, 20 ജൂലൈ 2009 (UTC)[മറുപടി]

തയ്യാർ[തിരുത്തുക]

പദ്ധതി താൾ തയ്യാറായിട്ടുണ്ട്. വിക്കിപദ്ധതിയേക്കാൾ ഇത് വിക്കിപീഡിയ പരിപാലനത്തിൽ ഉൾപ്പെടുത്തി. നാളെമുതൽ പ്രവർത്തനങ്ങൾ തുടങ്ങാമെന്ന് കരുതുന്നു. തെറ്റുകൾ തിരുത്തുന്നതിനും, നല്ല അഭിപ്രായങ്ങൾ പറഞ്ഞ ഷിജുവിനും സിദ്ധാർഥനും നന്ദി പറയുന്നു. ആദ്യത്തെ അംഗമാ‍യ വിക്കിറൈറ്റർക്കും ഇതിൽ ചേരുവാൻ കാണിച്ച സന്മനസ്സിനും നന്ദി. ഈ സംഘം കൊണ്ട് വിക്കിപീഡിയയുടെ നിലവാരം അൽപ്പമെങ്കിലും ഉയർത്താൻ സാധിക്കുമെങ്കിൽ ഞാൻ സംതൃപ്തനാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. --Rameshng:::Buzz me :) 15:29, 23 ജൂലൈ 2009 (UTC)[മറുപടി]

സംഭവം കൊള്ളാം രമേഷ്ജീ! അഭിനന്ദനങ്ങൾ!--അഭി 13:40, 24 ജൂലൈ 2009 (UTC) രക്ഷിച്ച ലേഖ[മറുപടി]
രമേഷ് താങ്കൾ പറയാതെ തന്നെ ഈ പരിപാടി ഞാൻ ചെയ്യുന്നുണ്ട്. എന്തായാലും താങ്കളുടെ ഈ ശ്രമം അഭിനന്ദിക്കേണ്ടതു തന്നെ. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. --Jigesh talk 06:32, 31 ജൂലൈ 2009 (UTC)[മറുപടി]

സ്ഥലങ്ങൾ[തിരുത്തുക]

ഒറ്റവരിയും AFD-യുമായി ഒരുകൊട്ട സ്ഥലങ്ങൾ കെടക്കുന്നുണ്ട്. സ്ഥലങ്ങൾ പഞ്ചായത്തുമായും ഒക്കെ മെർജ് ചെയ്യുന്നതാണ്‌ ഡിലീറ്റുന്നതിനെക്കാൾ നല്ലത്. ഇതെങ്ങനെ ഉറപ്പാക്കാം? -- റസിമാൻ ടി വി 16:55, 31 ജൂലൈ 2009 (UTC)[മറുപടി]

പ്രസ്തുത സ്ഥലം ഉൾപ്പെടുന്ന പഞ്ചായത്ത് കണ്ടെത്തി അതിൽ ലയിപ്പിക്കുക. പഞ്ചായത്ത് ലെഖനം ഇല്ലങ്കിൽ അത് തുടങ്ങുക. എന്നിട്ട് അതിൽ പ്രസ്തുത സ്ഥലം ലയിപ്പിക്കുക. പഞ്ചായ്ത്ത് ലെഖനം തുടങ്ങാൻ സർക്കാർ സൈറ്റിൽ നിന്ന് വിവരങ്ങൾ സൗജന്യമായി ലഭിക്കും. ആസ്കി ടു യൂണിക്കൊഡ് ആക്കേണ്ട കാര്യം മാത്രമെ ഉള്ളൂ. --Shiju Alex|ഷിജു അലക്സ് 22:11, 31 ജൂലൈ 2009 (UTC)[മറുപടി]

പട്ടിക[തിരുത്തുക]

രക്ഷിക്കാവുന്ന ലേഖനങ്ങളുടെയും ഒറ്റവരി ലേഖനങ്ങളുടെയും പട്ടിക 4-നിര ആക്കിയിട്ടുണ്ട്. വല്ല കുഴപ്പവുമുണ്ടെങ്കിൽ റിവർട്ടുകയോ നിരകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുക -- റസിമാൻ ടി വി 17:29, 31 ജൂലൈ 2009 (UTC)[മറുപടി]

അമൃതിനെ രക്ഷിച്ച് കരകയറ്റി :) Arayilpdas 15:57, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

{{Article Rescue Squadron invite}} subst ഇല്ലാതെ ഇടുമ്പോൾ പ്രശ്നമാവുന്നുണ്ടല്ലോ -- റസിമാൻ ടി വി 04:42, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യണം. ഇത്തരം ഫലകങ്ങൾ എല്ലാം സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്ത് വേണം ഉപയോഗിക്കാൻ. --Shiju Alex|ഷിജു അലക്സ് 04:46, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇതെല്ലം subst ഉപയോഗിച്ചിടാനുള്ളതാണ്. ഇതിന്റെ ഷോർട് കട്ടുകൾ അതിന്റെ പേജിൽ കൊടുത്തിട്ടുണ്ട്.ക്ഷണിക്കാൻ {{subst:WP:ARSI}} , സ്വാഗതം ചെയ്യാൻ {{subst:WP:ARSW}} , ലേഖനം സംരക്ഷിച്ചുകഴിഞ്ഞാൽ അതിന്റെ സംവാദത്തിൽ {{ഫലകം:Rescued Article}} എന്ന് ചേർക്കുക. --Rameshng:::Buzz me :) 15:38, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കടുവക്കുഴി[തിരുത്തുക]

കടുവക്കുഴി, തിരുവനന്തപുരം ഭാഗത്തുള്ള ആരെങ്കിലുമുണ്ടോ ഇവിടെ? കടുവക്കുഴിയെ ഒറ്റവരിയിൽ നിന്ന് ഒരു കരകയറ്റാമോ?--Rameshng:::Buzz me :) 15:34, 22 ഏപ്രിൽ 2010 (UTC)[മറുപടി]

മലയാള മനോരമ ദിനപ്പത്രം[തിരുത്തുക]

മലയാള മനോരമ ദിനപ്പത്രം ലേഖനം തീരെ അവലംബങ്ങളില്ലാതെയാണ്‌ എഴുതപ്പെട്ടിരിക്കുന്നത്. കണ്ടന്റിനെക്കുറിച്ച് ഇപ്പോൾ സംവാദം വന്നുകൊണ്ടിരിക്കുന്നു. അവലംബങ്ങൾ ചേർത്ത് കണ്ടന്റ് രക്ഷിച്ചെടുക്കാൻ ലേഖനരക്ഷാസംഘം ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 12:42, 23 ഏപ്രിൽ 2010 (UTC)[മറുപടി]