വിക്കിപീഡിയ സംവാദം:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-4

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2015 ലെ സംവാദങ്ങൾ

2016 ലെ ചർച്ചകൾ ഇവിടെ

പരിപാടി തുടങ്ങാൻ തീരുമാനിച്ചു. നിർദ്ദേശങ്ങളും തിരുത്തലുകളും നൽകുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 03:33, 11 മേയ് 2016 (UTC)[മറുപടി]

float--മനോജ്‌ .കെ (സംവാദം) 07:58, 11 മേയ് 2016 (UTC)[മറുപടി]

ആദ്യം നമുക്ക് ചർച്ചകൾ ആരംഭിക്കാമെന്ന് തോന്നുന്നു. പ്രധാനമായും മുന്ന് ഘട്ടമാണ് ഇതിനുള്ളത്...

  1. ചർച്ചകൾ ഉൾപ്പെടുന്ന ആദ്യ ഘട്ടം
  2. പരിപാടി നടക്കുന്ന സമയം
  3. പരിപാടിയുടെ അവലോകനം ഉൾപ്പെടുന്ന അവസാന ഘട്ടം.. വിഷയങ്ങൾ അതാത് ഘട്ടങ്ങളിൽ ചേർക്കേണ്ടുന്ന രീതിയിൽ തിരിച്ചെഴുതുവാൻ ശ്രദ്ധിക്കുമല്ലോ..!--സുഗീഷ് (സംവാദം) 10:11, 11 മേയ് 2016 (UTC)[മറുപടി]

ഒന്നാം ഘട്ടം[തിരുത്തുക]

  • തീയതി തീരുമാനിക്കേണ്ടതുണ്ട്..
  • ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മുൻനിർത്തിയാണോ പരിപാടി എന്നത് തീരുമാനിക്കേണ്ടതുണ്ട്..

--സുഗീഷ് (സംവാദം) 17:11, 11 മേയ് 2016 (UTC)[മറുപടി]

  • കോമൺസിൽ പേജുണ്ടാക്കൽ, വോട്ടിംഗ് സംവിധാനമുണ്ടാക്കൽ
  • തീയ്യതി മെയ് 15 മുതൽ ജൂലൈ 31 വരെ കുഴപ്പമില്ലെന്നാണ് എന്റെ അഭിപ്രായം.
  • ഈ പരിപാടിയുടെ പേര് ഒന്നു മാറ്റിയാലെന്താ. കോമൺസിൽ നോക്കുമ്പോൾ എല്ലാം വിക്കി ലൗ എന്നാണ് കാണുന്നത്. വിക്കി ലൗ മലയാളം എന്നോ വിക്കി ലൗ കേരളം എന്നോ വിക്കി ലൗ ഇന്ത്യ എന്നോ ആക്കിയാൽ നമുക്ക് കോമൺസിൽ ഒരു പേജുണ്ടാക്കാമായിരുന്നു. (കാരണം ഈ പരിപാടിയിൽ മിക്കവാറും ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള പടങ്ങൾ വരുന്നുണ്ടല്ലോ)(https://commons.wikimedia.org/wiki/Commons:Wiki_loves_contest)
  • ഏറ്റവും നല്ല പടങ്ങൾ ഇടുന്നവർക്ക് സമ്മാനം കൊടുത്താലെന്താ? നല്ല പടങ്ങൾ വരാനായി ഒരു പ്രജോദനമാവും.
  • പങ്കെടുക്കുന്ന എല്ലാവർക്കും താരകം കൂടാതെ മറ്റെന്തെങ്കിലും . ഏഷ്യൻ മാസം പോലെ ഒരു പോസ്റ്റ് കാർഡ്.??? നന്നാവില്ലേ??
  • നല്ല ചിത്രങ്ങൾ കണ്ടെത്താനായി ഒരു ചിത്രം സജഷൻ വോട്ടിംഗ് സംവിധാനമുണ്ടായാലോ? നന്നായിരിക്കില്ലേ???
  • ചിത്രങ്ങൾ കാറ്റഗറിയാക്കി അതിൽ നല്ല ചിത്രങ്ങൾ കണ്ടെത്തിയാലോ ??? ഇടുന്ന ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാനായി ഒരു സംവിധാനമുണ്ടാക്കിയാലോ???

ഇതെല്ലാം നടന്നാൽ പരിപാടി ഉഗ്രനാവില്ലേ ??? നമുക്ക് ശ്രമിച്ചാലോ ? --രൺജിത്ത് സിജി {Ranjithsiji} 10:59, 12 മേയ് 2016 (UTC)[മറുപടി]

രണ്ടാം ഘട്ടം[തിരുത്തുക]

  • ചിത്രങ്ങൾ നിർദ്ദേശിക്കലും വോട്ടിംഗും(വിഷയം, വർഗ്ഗം തിരിച്ച് നടത്തിയാൽ ഉഗ്രൻ POTY പോലെ).
  • നല്ല ചിത്രങ്ങൾ കണ്ടെത്തുക. വർഗ്ഗീകരിക്കുക. ഇതിനായി ഒരു അനുബന്ധ പദ്ധതി നടപ്പിലാക്കിയാലോ --രൺജിത്ത് സിജി {Ranjithsiji} 11:00, 12 മേയ് 2016 (UTC)[മറുപടി]

മൂന്നാം ഘട്ടം[തിരുത്തുക]

  • ചേർത്ത ചിത്രങ്ങൾ ലേഖനങ്ങളിലാക്കൽ.
  • ചിത്രങ്ങൾക്കുവേണ്ട ലേഖനങ്ങൾ സൃഷ്ടിക്കൽ
  • സമ്മാനം വിതരണം ചെയ്യൽ. പോസ്റ്റ് കാർഡുകൾ അയക്കൽ.

--രൺജിത്ത് സിജി {Ranjithsiji} 11:04, 12 മേയ് 2016 (UTC)[മറുപടി]

ഫോക്കസ്സ്[തിരുത്തുക]

ഒരു വിഷയത്തിന് ഊന്നൽ നൽകിക്കൊണ്ട് നടത്തിയാൽ നന്നാവില്ലേ ? ജൈവവൈവിധ്യം നല്ലൊരു വിഷയമാണ്. നമുക്കിപ്പോഴും പല താളിനും നമ്മുട നാട്ടിൽനിന്നുള്ള ചിത്രങ്ങളില്ല. മലയാളം എന്ന ബൗണ്ടറിയിൽ ഒതുങ്ങാതെ പശ്ചിമഘട്ടത്തിൽനിന്നുള്ള ചിത്രങ്ങളൊക്കെ ആക്കിയാൽ അടിപൊളി.--മനോജ്‌ .കെ (സംവാദം) 09:20, 13 മേയ് 2016 (UTC)[മറുപടി]