വിക്കിപീഡിയ സംവാദം:ചെക്ക് യൂസർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

CheckUser data is of limited use, and a negative finding never precludes obvious sock-puppetry

എന്ന ഭാഗം ഇപ്പോൾ തർജ്ജമ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്:

നിയന്ത്രിതമായ ഒരുപയോഗത്തിന് മാത്രമാണ് ചെക്ക്‌യൂസർ വിവരങ്ങൾ, തെറ്റായ കണ്ടെത്തലുകളെ ഒരിക്കലും പ്രകടമായ സോക്ക്-കൂത്തുകളായി മുൻകൂട്ടി തടയരുത്.

ഇത് തെറ്റല്ലേ? ചെക്ക് യൂസർ രണ്ടക്കൗണ്ടുകൾ തമ്മിൽ ബന്ധമില്ല എന്ന് പറഞ്ഞതുകൊണ്ടുമാത്രം അവ അപരമൂർത്തികളല്ലെന്ന് ഉറപ്പാവുന്നില്ല എന്നല്ലേ മൂലവാക്യത്തിന്റെ തർജ്ജമ -- റസിമാൻ ടി വി 18:47, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ചോദിക്കണ്ട കാര്യമുണ്ടോ തിരുത്തു.--KG (കിരൺ) 18:53, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
 തിരുത്തി -- റസിമാൻ ടി വി 19:16, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിപീഡിയ എന്ന് താളിൽ പറഞ്ഞിരുന്നയിടങ്ങളിൽ അത് മലയാളം വിക്കിപീഡിയ എന്നാക്കി. യോഗ്യതയുടെയും മറ്റും കാര്യത്തിൽ ഇംഗ്ലീഷുമായുണ്ടായിരുന്ന വ്യത്യാസം മാറ്റിയിട്ടുണ്ട്. ഇവിടെ നടക്കുന്ന ചർച്ചയിലെ തീരുമാനം കൂടി കൂട്ടിച്ചേർത്താൽ മലയാളം വിക്കിയിലെ നയമായി. --അജയ് ബാലചന്ദ്രൻ സംവാദം 10:23, 23 മാർച്ച് 2013 (UTC)[മറുപടി]

പൂർണ്ണമായി താൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യണമെന്നുണ്ടോ? ഇല്ലല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 10:25, 23 മാർച്ച് 2013 (UTC)[മറുപടി]

കാര്യനിർവാഹകരായി തിരഞ്ഞെടുക്കപ്പെടണം[തിരുത്തുക]

താൾ മലയാളീകരിച്ചപ്പോൾ ഒരു പിശകുപറ്റി.

  • നയരൂപീകരണചർച്ചയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്നാണ് തീരുമാനമെടുത്തത്.
  • താൾ മലയാളീകരിച്ചപ്പോൾ ചിലയിടങ്ങളിൽ "മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ കാര്യനിർവാഹകരായിരിക്കണം എന്ന് നയമുണ്ട്" എന്ന് ചേർത്തു. ഇത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യത്തിൽ നിന്നുള്ള (മനഃപൂർവ്വമല്ലാതെയുണ്ടായ) വ്യതിചലനമാണ്. പിശകുകൾ തിരുത്തുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:30, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ആർബിട്രേഷൻ കമ്മിറ്റി[തിരുത്തുക]

ആർബിട്രേഷൻ കമ്മിറ്റിയെസംബന്ധിച്ച പ്രസ്താവന (The permission is approved (exceedingly rarely and only to trusted editors) by the Arbitration Committee, following community consultation and committee vetting.) നമുക്ക് ബാധകമാണോ? നീക്കം ചെയ്യട്ടേ? --അജയ് ബാലചന്ദ്രൻ സംവാദം 10:30, 23 മാർച്ച് 2013 (UTC)[മറുപടി]

മറ്റൊന്നുകൂടിയുണ്ട് :"If it is sensitive beyond that, then it may instead be sent to the Arbitration Committee mailing list or any arbitrator." --അജയ് ബാലചന്ദ്രൻ സംവാദം 15:23, 23 മാർച്ച് 2013 (UTC)[മറുപടി]

ഒന്നുകൂടി "All such blocks are subject to direct review by the Arbitration Committee, and administrators should not undo or alter any block that is specifically called a "CheckUser" block without first consulting a CheckUser" --അജയ് ബാലചന്ദ്രൻ സംവാദം 04:33, 24 മാർച്ച് 2013 (UTC)[മറുപടി]

ചെക്ക് യൂസർ ചുമതല നൽകലും തിരിച്ചെടുക്കലും

ഈ തലക്കെട്ടിനു താഴെയുള്ള വിവരം മുഴുവൻ ആർബിട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്. അതുമുഴുവൻ മാറ്റേണ്ടതല്ലേ?

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഒരു ആർബിട്രേഷൻ കമ്മിറ്റി നിലവിലുണ്ട്. നമുക്ക് ആ സംവിധാനമില്ലാത്ത സ്ഥിതിക്ക് നയത്തിൽ എങ്ങനെ മാറ്റം വരുത്തും? --അജയ് ബാലചന്ദ്രൻ സംവാദം 05:27, 24 മാർച്ച് 2013 (UTC)[മറുപടി]

ആർബിട്രേഷൻ കമ്മിറ്റി സംബന്ധിച്ച പ്രസ്താവനകൾ താളിൽ മറച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:44, 25 മാർച്ച് 2013 (UTC) ത‌ൽക്കാലം ആർബിട്രേഷൻ കമ്മിറ്റിക്കുപകരം പഞ്ചായത്ത് (പലവക) എന്ന സ്ഥലത്ത് ഇതുസംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യാവുന്നതാണെന്നും ചേർക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:54, 27 മാർച്ച് 2013 (UTC)[മറുപടി]

അവശ്യലിങ്കുകൾ[തിരുത്തുക]

ഇത് പുതുതായി തുടങ്ങേണ്ടിവരും. --അജയ് ബാലചന്ദ്രൻ സംവാദം 15:33, 23 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ എന്നതിലേയ്ക്ക് തിരിച്ചുവിട്ടു. --അജയ് ബാലചന്ദ്രൻ സംവാദം 06:04, 24 മാർച്ച് 2013 (UTC)[മറുപടി]

ചെക്ക് യൂസർ അവകാശം[തിരുത്തുക]

റസിമാനും കിരണിനും ചെക്ക് യൂസർ ഉപകരണങ്ങൾ ലഭിച്ചിട്ടില്ലല്ലോ. മെറ്റയിൽ റിക്വസ്റ്റ് നല്കി അത് ലഭിച്ചതിനുശേഷം ഈ താളിൽ ഉൾപ്പെടുത്തിയാൽ പോരേ?--സിദ്ധാർത്ഥൻ (സംവാദം) 08:32, 8 ഏപ്രിൽ 2013 (UTC)[മറുപടി]

ഞാനാണ് ഉൾപ്പെടുത്തിയത്. എനിക്ക് ഇതിന്റെ കീഴ്വഴക്കം സംബന്ധിച്ച് ധാരണയില്ല. തെറ്റായ നടപടിയാണെങ്കിൽ തൽക്കാലം മറച്ചുവയ്ക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 8 ഏപ്രിൽ 2013 (UTC)[മറുപടി]