വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർ
ഉള്ളടക്കം |
[തിരുത്തുക] ടക്സ് എന്ന പെന്‌ഗ്വിൻഉം വിക്കിപീഡിയ മര്യാദകളുടെ ഗുരുതരമായ ലംഘനവും
ഈ talk pageല് ഈ admin നടത്തിയിരിക്കുന്ന അഭിപ്രായ പ്രകടനം തീര്ത്തും അനുചിതവും ഭീഷണിയുടെ സ്വരമുള്ളതുമാണ്.ടക്സ് എന്ന പെന്‌ഗ്വിൻ എന്ന admin നെ desysop ചെയ്യാന് വേണ്ടത്ര ഗുരുതരമായ തെറ്റാണിതെന്നു ഞാന് കരുതുന്നു. ഈ കാര്യം ഉന്നയിക്കുന്നതിന്റെ പേരില് എന്നെ ബ്ലോക്ക് ചെയ്തെന്നു വരാം. എങ്കിലും .... Antiass 09:50, 20 ജനുവരി 2007 (UTC)
- മറുപടി : ആദ്യമായി Antiassന്റെ നിരീക്ഷണങ്ങൾക്ക് നന്ദി. ഇവിടെ സൂചിപ്പിക്കപ്പെട്ട എഡിറ്റ് (http://ml.wikipedia.org/wiki/User_talk:59.145.111.68) ഉണ്ടാക്കാനിടയായ സാഹചര്യം ആദ്യമായി വിശദീകരിക്കാം. അന്നോണിമസ് യൂസർ രെജിസ്റ്റർ ചെയ്യുന്നെങ്കിൽ ചെയ്തുകൊള്ളട്ടെ എന്ന് നല്ല ഉദ്ദേശത്തോടുകൂടി മാത്രം ചെയ്തതാണ് അത്. {{Please Login}} എന്ന ഫലകത്തിന്റെ അല്പം മാറ്റം വരുത്തിയ ഒരു പതിപ്പാണ് അവിടെഉപയോഗിച്ചത്. ഐ.പി വിലാസത്തിന്റെ ദുരുപയോഗങ്ങളെ കുറിച്ച് ഒന്നു സൂചിപ്പിക്കാനായാണ് ഏഷ്യ-പസിഫിക് ഐ.പി രെജിസ്ട്രിയിൽ നിന്നും അത്രയും വിവരങ്ങൾ ശേഖരിച്ചത്. അതിന് ഭീഷണിയുടെ സ്വരം എവിടെയാണ് വരുന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ ഉത്തരവാദിത്വമുള്ള വിക്കിപീഡിയൻ എന്ന നിലയിൽ Antiassനു തന്നെ അത് തിരുത്തി എഴുതാവുന്നതല്ലേയുള്ളൂ ?
ഇനി റിവേർട്ടിങ്ങിനെപ്പറ്റി:ആ ലേഖനം ആംഗലേയ വിക്കിപീഡിയയിലെ ലേഖനത്തിന്റെ പദാനുപദ വിവർത്തനം മാത്രമാണ്. അതിൽ പ്രധാനപ്പെട്ട വാചകങ്ങൾ അനോണിമസ് ഐ.പി നീക്കം ചെയ്യുകയും തെളിവില്ലാത്ത കുറേ വാചകങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ട് 1 റീ റൈറ്റ് ചെയ്യുന്നതിലും എളുപ്പം റിവേർട്ട് ചെയ്യുന്നതാണ് എന്ന് മനസ്സിലായതുകൊണ്ടാണ് അങ്ങനെ ചെയ്തത് അല്ലാതെ അനോണിമസ് യൂസേർസിനോടുള്ള അടങ്ങാത്ത വിരോധം മൂലമൊന്നുമല്ല. ആ ഐ.പിയിൽ നിന്നും വന്ന ഒന്നു രണ്ട് വാചകങ്ങൾ ലേഖനത്തിൽ ചേർത്തിട്ടുമുണ്ട്. പിന്നെ POV വാചകങ്ങൾ അതിലെവിടെയാണ് ഉള്ളതെന്നുവച്ചാൽ നീക്കം ചെയ്യുക, അതിന്റെ ആംഗലേയ പതിപ്പിൽ ഒരു POV പോലും കാണുന്നുമില്ല.
പിന്നെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ Antiass ഒരു മടിയും കാണിക്കേണ്ട താങ്കളെ അതിന്റെ പേരിൽ ആരും ബ്ലോക്ക് ചെയ്യില്ല. ഇനി ഡീസിസോപിങ്ങിനുള്ള വോട്ടിങ്ങ് ഇതിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് താളിൽ ഒരു എൻട്രി ഉണ്ടാക്കൂക.
നന്ദി. ടക്സ് എന്ന പെന്‌ഗ്വിൻ 07:03, 21 ജനുവരി 2007 (UTC)
നാമനിർദ്ദേശം ചെയ്യാനുള്ള യോഗ്യത എന്നു വെച്ചാൽ എന്താ? ചെയ്യപ്പെടുന്ന ആക്ക് 1000 തിരുത്തൊന്നും വേണ്ടേ? എനിക്ക് ഗ്രാമർ അറിയില്ല എന്റെ സംശയമാ -നീലമാങ്ങ —ഈ തിരുത്തൽ നടത്തിയത് 86.60.106.42 (സംവാദം • സംഭാവനകൾ)
[തിരുത്തുക] നിർജീവ കാര്യനിർവാഹകർ
ഈ രണ്ടു കാര്യനിർവാഹരും കഴിഞ്ഞ ഒരു വര്ഷത്തിനു മേലായി മലയാളം വിക്കിപീഡിയയിൽ അഡ്‌മിൻ സംബന്ധമായതോ മറ്റൂ യാതൊരു വിധത്തിലുള്ള പ്രവര്ത്തനവും നടത്തിയിട്ടില്ല എന്നു കാണുന്നു. ആയതിനാൽ അവരിൽ നിന്നു കാര്യനിർവാഹകർ എന്ന പദവി എടുത്തു മാറ്റാം എന്നു തോന്നുന്നു. ഇതിനു വേണ്ടി ഒരു നയം രൂപീഅകരിക്കാവുന്നതാനു. 3മാസത്തില് കൂടുതലോ അല്ലെന്കിൽ 6 മാസത്തിൽ കൂടുതലോ നിർജീവമായിരുന്നാൽ കാര്യനിർവാഹകപദവിയിൽ നിന്നു ഒഴിവാക്കപ്പെടും എന്ന രീതിയിൽ ഒരു നയം. --Shiju Alex|ഷിജു അലക്സ് 17:19, 19 ഒക്ടോബർ 2008 (UTC)
നല്ല നിർദ്ദേശം;യോജിക്കുന്നു --സിദ്ധീഖ് | सिधीक|Sidheeq| صدّيق 18:51, 19 ഒക്ടോബർ 2008 (UTC)
- അഡ്മിൻ ലിസ്റ്റിലെ ചർച്ചകൾ സംഗ്രഹിച്ച് ആരെങ്കിലും ഒരു നിർദേശം നയരൂപീകരണത്തിനു വയ്ക്കാമോ (സാദിഖ്?)? --ജേക്കബ് 21:02, 19 ഒക്ടോബർ 2008 (UTC)
എന്തായാലും ഒരു നയം വേണം. --Shiju Alex|ഷിജു അലക്സ് 06:39, 20 ഒക്ടോബർ 2008 (UTC)
- കാര്യനിർവാഹകൻ എന്ന വാക്ക് അഡ്മിനിസ്റ്റ്രേറ്റർ എന്നതിനു ഒട്ടും യോജിക്കില്ല. Executive എന്നതിന്റെ മലയാളമാണത്. Administrator ക്ക് മേനോക്കി, മേൽനോട്ടക്കാരൻ എന്നീ പേരുകളാണ് നല്ലത്. മേധാവി എന്ന പേരും ചേരും എന്ന് അഭിപ്രായമുണ്ട്. --VC1975 06:51, 21 മേയ് 2009 (UTC)
[തിരുത്തുക] തമാശ
കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ് സാധിക്കുന്നത്. സമവായത്തിലൂടെയാണോ ഇപ്പോൾ തെ/തിരഞ്ഞെടുക്കുന്നത് -- ലീ 2©©8 →/††← 09:26, 11 മേയ് 2009 (UTC)
[തിരുത്തുക] ഡീസിസോപ്പിങ്
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുത്തലുകളൊന്നും നടത്താതിരിക്കുകയും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50 തിരുത്തലുകളെങ്കിലും നടത്താത്തതുമായ കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവ്വാഹകർ എന്നു കണക്കാക്കാം. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. ഇത്തരം കാര്യനിർവാഹകർ വീണ്ടും സജീവമാകുമ്പോൾ വോട്ടെടുപ്പു കൂടാതെ തന്നെ കാര്യനിർവാഹകപദവി തിരിച്ചുനൽകേണ്ടതാണ്.
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#കാര്യനിർവ്വാഹകർ എന്ന താളിലെ ചർച്ചപ്രകാരം മുകളിൽ ചേർത്തിരിക്കുന്ന ഖണ്ഡിക ഈ നയത്തിൽ കൂട്ടിച്ചേർക്കാനുദ്ദേശിക്കുകയാണ്. ചർച്ച പഞ്ചായത്തിൽത്തന്നെ തുടരുക. പഞ്ചായത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ മുകളിലെ വാചകങ്ങളിലും നിബന്ധനകളിലും മാറ്റം വരുത്താവുന്നതാണ്. --Vssun (സുനിൽ) 10:59, 30 ഡിസംബർ 2010 (UTC)
തുടർചർച്ചകൾക്കുശേഷം, ഇത് നയമാക്കി. --Vssun (സംവാദം) 17:20, 30 മാർച്ച് 2012 (UTC)
[തിരുത്തുക] പ്രത്യേക അവകാശങ്ങൾ
പുതിയ ഉപയോക്തൃ അവകാശങ്ങൾ പ്രാവർത്തികമായതോടെ, താഴെപ്പറയുന്ന ഖണ്ഡിക ഈ താളിൽ ചേർക്കാം എന്നു കരുതുന്നു.
| “ | മുൻപ് കാര്യനിർവാഹകർക്ക് മാത്രമായി ലഭ്യമായിരുന്ന പൂർവ്വപ്രാപനം (റോൾബാക്ക്), റോന്തുചുറ്റൽ, സ്വതേ റോന്തുചുറ്റൽ എന്നീ അവകാശങ്ങൾ സജീവ ഉപയോക്താക്കൾക്ക് നൽകാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.
കാര്യനിർവാഹകനാകാൻ യോഗ്യതയുള്ള ഏതൊരുപയോക്താവിനും ഈ അവകാശങ്ങൾ, കാര്യനിർവാഹകർക്ക് നൽകാവുന്നതാണ്. |
” |
--Vssun (സുനിൽ) 06:42, 9 ജൂലൈ 2011 (UTC)
- ഇതൊരു നല്ല കാര്യമാണ്. സജീവരായ മറ്റു ഉപയോക്താക്കൾക്ക് ഒരു പ്രോത്സാഹനവുമാണ്. --RameshngTalk to me 05:42, 10 ജൂലൈ 2011 (UTC)
- ഇംഗ്ലീഷ് വിക്കി മാതൃകയാക്കി ഇവിടെ ഒരു നിർദ്ദേശം താൾ തയ്യാറാക്കിയിട്ടുണ്ട്. സ്വതേ റോന്തുചുറ്റുന്നവർ ഏകദേശ പരിഭാഷ നടത്തിയിട്ടുണ്ട്, റോന്തു ചുറ്റുന്നവർ, മുൻപ്രാപനം ചെയ്യുന്നവർ എന്നീ താളുകളുടെ പരിഭാഷ ബാക്കിയുണ്ട്--കിരൺ ഗോപി 05:28, 12 ജൂലൈ 2011 (UTC)