വിക്കിപീഡിയ സംവാദം:കവാടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻറ വെബ് ബ്രൊസറിൽ (ഫയർ ഫോക്സ) മലയാളം വെബ്സൈറ്റുകൾ വായിക്കാൻ പറ്റുന്നില്ല. അക്ഷരങ്ങൾക്കു പകരം ചതുരക്കള്ളികളാണു കാണുന്നത്. ഉദാ: manoramaonline.com. എങ്ങനെ ഇതു പരിഹരിക്കാം? ‌‌‌‌‌‌ahmd — ഈ തിരുത്തൽ നടത്തിയത് Ahammedfk (സംവാദംസംഭാവനകൾ)

അതിനായി താങ്കൾ ഫയർ ഫോക്സ് അപ്ഡേറ്റ് ചെയ്യണം.ഫയർ ഫോക്സ്.4 ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം.ഇവിടെ ഞെക്കിയാൽ അപ്ഡേറ്റ് ചെയ്യാം.

ഇത് മനോരമയിൽ ചോദിക്കേണ്ട ചോദ്യമാണ്. --സാദിക്ക്‌ ഖാലിദ്‌ 06:37, 3 മാർച്ച് 2009 (UTC)[മറുപടി]

(പിന്നെ സാദിക്ക് പരഞ്ഞപോലെ ഇത്തരം സംശയങ്ങൾ പരമാവദി ഇവിടെ ചോദിക്കാതിരിക്കുക. വിക്കിയുമായി ബന്ധപ്പെട്ട സംശയത്തിന് മുന്തൂക്കം നൽകുക) എന്ന് സസ്നേഹം അഭിലാഷ്--Abhiabhi.abhilash7 14:10, 2 ഏപ്രിൽ 2011 (UTC)[മറുപടി]


കവാടം:ലിനക്സ് എന്നൊരു പേജുണ്ടെന്ന് ഇന്ന് മനസ്സിലായി. നെയിംസ്പേസ് സർച്ച് ചെയ്താണ്‌ കിട്ടിയത്. കവാടം:ഒറ്റനോട്ടത്തിൽ എന്ന താളിൽ മൂന്ന് സാധനങ്ങളേ കാണുന്നുള്ളൂ. കവാടങ്ങളിലൊന്നും അപ്ഡേറ്റ് നടക്കാറേ ഇല്ലേ? --റസിമാൻ ടി വി 02:43, 12 ജൂലൈ 2009 (UTC)[മറുപടി]


നിലവിൽ മലയാളം വിക്കിപീഡിയയിൽ കവാടംങ്ങൾ ഇല്ല/ആക്ടീവല്ല.തുടങ്ങിയ ചില കവാടങ്ങൾ ആരംഭശൂരത്വത്തിന്റെ പുറത്തു് ചിലർ തുടങ്ങി വെച്ചിട്ടു് പോയവയാണു്. തുടങ്ങിയവർ തന്നെ ആ ഭാഗത്തെക്കു് പിന്നെ വന്നു് കണ്ടിട്ടില്ല. റസിമാനു് മലയാളം വിക്കിയുടെ big picture മനസ്സിലായി വരുന്നതേ ഉള്ളൂ.

വിക്കി പോർട്ടൽ/വിക്കികവാടം എന്നതു വളരെ ചുരുക്കി പറഞ്ഞാൽ, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിവിധ തരം ലേഖനങ്ങളിലേക്കുള്ള ഒരു കവാടം ആണ് ‍. വിക്കിയുടെ പ്രധാന പേജ് മലയാളം വിക്കിയെ കുറിച്ച് ഒരു പൊതുവായ രൂപം തരുന്നതു പോലെ, ഒരു വിഷയത്തിന്റെ പോർട്ടൽ പേജ് ആ പ്രത്യേകവിഷയത്തെ കുറിച്ച് വിക്കിയിൽ ഉള്ള ലേഖനങ്ങളെകുറിച്ചുള്ള big picture തരുന്നു.

അതായത് ഇപ്പോൾ ജ്യോതിശാസ്ത്രപോർട്ടൽ ഉണ്ടെങ്കിൽ ആ പോർട്ടൽ പേജിൽ പോയാൽ മലയാളം വിക്കിയിലെ ജ്യോതിശാസ്ത്രവിഭാഗത്തിലെ ലേഖനങ്ങളെക്കുറിച്ചൊക്കെ ഒരു ഏകദേശ രൂപരേഖ കിട്ടും. പോർട്ടൽ പേജിൽ നിന്നു് ആ വിഷയത്തിലെ വിവിധ ലേഖനങ്ങളിലേക്കു് എത്താൻ കഴിയണം.

വേറൊരു വിധത്തിൽ പറഞ്ഞാൽ വിക്കിപോർട്ടൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള ലേഖനങ്ങളെ കുറിച്ചുള്ള ഒരു ടേബിൾ ഓഫ് കണ്ടെൻസ് ആണെന്നു പറയാം.

പക്ഷെ അങ്ങനെ ഒരു പോർട്ടൽ ഉണ്ടാക്കണം എങ്കിൽ പ്രസ്തുത വിഷയത്തെ കുറിച്ചുള്ള ആവശ്യത്തിനുള്ള ലേഖനങ്ങൾ വിക്കിയിൽ ഉണ്ടകണം. ആ ലേഖനങ്ങളിൽ ഭൂരിഭാഗവും സമഗ്ര ലേഖനങ്ങൾ ആകണം. അങ്ങനെ ഒരു പോർട്ടൽ നിർമ്മിക്കാൻ ഉള്ള സമഗ്രലേഖനങ്ങൾ ഉള്ള രണ്ടു് വിഷയങ്ങളാണു് മലയാളം വിക്കിയിലുള്ളതു്

  • ജ്യോതിശാസ്ത്രം
  • ജീവചരിത്രം

കാരണം ഈ രണ്ടു് വിഭാഗങ്ങളിലും നമുക്കു് ധാരാളം ലേഖനങ്ങളുണ്ടു്. അതിനാൽ റസിമാനു് താല്പര്യം ഉണ്ടെങ്കിൽ ജ്യോതിശാസ്ത്ര പോർട്ടൽ തുടങ്ങൂ. കഴിഞ്ഞ ഒരു വർഷമായി എന്റെ മനസ്സിലതുണ്ടു്. വിക്കിപീഡിയയിലെ ലേഖനമെഴുത്തു പോലെ പോർട്ടലും ഒരാളെക്കൊണ്ടു് നറ്റത്തി കൊണ്ടു് പോകാൻ പറ്റില്ല. അതിനും ഒരു പോർട്ടൽ ടീം രൂപീകരിക്കണം. അങ്ങനെ ഒരു ടീമില്ലാഞ്ഞതിനാലാണു് ഞാൻ അതു് ഇതു് വരെ തുടങ്ങാതിരുന്നതു്. --Shiju Alex|ഷിജു അലക്സ് 03:34, 12 ജൂലൈ 2009 (UTC)[മറുപടി]

ഒരു കൈ നോക്കാം -- റസിമാൻ ടി വി 02:26, 13 ജൂലൈ 2009 (UTC)[മറുപടി]