വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (വാർത്തകൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പഴയ വാർത്തകൾ
സംവാദ നിലവറ

പുകവലി (തിരുത്തൽ മായ്ച്ചു കളയൽ )[തിരുത്തുക]

ഞാൻ പുകവലി  എന്ന താൾ തിരുത്തുമ്പോൾ ഒരു വിക്കിപീഡിയൻ അത് മായ്ച്ചുകളയുന്നു.കാരണം അറിയില്ല ! അതിന്റെ നാൾവഴികൾ കാണാൻ പുകവലി എന്ന താൾ സന്ദർശിക്കാൻ അപേക്ഷിക്കുന്നു . എന്റെ ഇതുവരെയുള്ള "പുകവലി"യെ പ്പറ്റിയുള്ള തിരുത്തലുകളും . ഞാൻ  ഇന്നലെ വിക്കി പഞ്ചായത്തിൽ ഇതിനെപ്പറ്റി ഇട്ട ഒരു comment കൂടി വായിക്കാൻ അപേക്ഷിക്കുന്നു . I request all wikkipedians to intervene on the issue.(Anjuravi (സംവാദം) 21:58, 26 സെപ്റ്റംബർ 2018 (UTC))[മറുപടി]

വിക്കിമീഡിയ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ ഇന്ത്യ സന്ദർശിക്കുന്നു[തിരുത്തുക]

വിക്കിമീഡിയ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് ടീം കോർഡിനേറ്റർ സമീർ User:Selsharbaty_(WMF) ബാംഗ്ലൂർ വരുന്നുണ്ട്. സന്ദർശനത്തിന്റെ ലക്ഷ്യം, വിക്കിപീഡിയയുടെ ബ്രാൻഡിംഗ് നിർദ്ദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്യുകയാണ്. (കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം). ഏപ്രിൽ 21 ന് സിഐഎസ് (CIS) ബംഗളൂരു ഓഫീസിൽ ഒരു യോഗം സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ ഇന്ത്യൻ ഭാഷാ വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ, കോർഡിനേറ്റർമാർ/ഉപയോക്തൃ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവരെ ചർച്ചകൾക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ഇവിടെ സന്ദർശിക്കുക. താമസ സൗകര്യവും യാത്ര സഹായവും ആവശ്യമുള്ള സജീവ ഉപയോക്താക്കൾ ദയവായി സിഐഎസ്സിലെ ഗോപാലയെ (സിഐഎസ് -എ2കെ) ഇമെയിൽ വഴി ബന്ധപ്പെടുക. -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:46, 15 ഏപ്രിൽ 2019 (UTC)[മറുപടി]

Universal Code of Conduct consultation[തിരുത്തുക]

(Apologies for writing this in English. Please consider translating this message in Malayalam. Thank you.)

Together we have imagined a world in which every single human being can freely share in the sum of all knowledge. Every single person associated with the Wikimedia movement is committed to this vision. The journey towards this enormous goal is not effortless. While we have always adhered to high standards of content policies on our projects, we have fallen considerably short in addressing challenges around maintaining civility. There have been numerous incidents where our contributors have faced abuse, harassment, or suffered from uncivil behaviours of others. Because of such an unfriendly atmosphere, many users have often refrained from contributing to Wikimedia projects, and thus, we have missed out on important knowledge on our platform. One of the many reasons for this has been a lack of behavioural guidelines in many of our projects. And, Universal Code of Conduct aims to cover such gaps.

The idea behind Universal Code of Conduct is to harmonize the already existing behavioural guidelines on various projects and collectively create a standard set of behavioural policies that are going to be binding throughout the movement. These will be equally applicable to all the projects, all the community members, and all the staff members. Everyone will be equally accountable for maintaining friendly and cordial behaviour towards others. This will help us collectively create an environment where free knowledge can be shared safely without fear.

This is an upcoming initiative and will be applicable to every single Wikimedia project. It is at an initial stage as of now. The Foundation has launched consultations on it on different language Wikimedia projects. My post here is an attempt in that direction. The project highly depends on ideas and feedback from the community. And thus we highly encourage community members to participate in the discussions. We have already started to individually reach out to members of Malayalam Wikipedia communities. However, we would welcome comments here as well.

We understand that it is extremely difficult to have a ‘universal’ set of values that are representative of all the cultures and communities, however, it is definitely possible to come up with the most basic set of guidelines that can ensure that we have a safe space for everyone to be able to contribute. This is your chance to influence the language and content of the code of conduct and contribute to leading the movement to become a harassment-free space.

More information on UCoC is available here. We look forward to your comments.

truecopythink.media എന്ന വെബ്സൈറ്റിൽ വന്ന മലയാളം വിക്കിപീഡിയയിലെ ശ്രദ്ധേയതയെപ്പറ്റിയുള്ള ലേഖനം.[തിരുത്തുക]

truecopythink.media എന്ന വെബ്സൈറ്റിൽ മഹേഷ് മംഗലാട്ട് എന്നയാൾ എഴുതിയ ലേഖനം മലയാളം വിക്കിപീഡിയയിലെ അഡ്മിന്മാരായ @Kiran Gopi:, @Akhiljaxxn:, User:Ranjithsiji എന്നിവർ ഏകപക്ഷീയമായി ലേഖനങ്ങൾ നീക്കം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഇത് വിക്കിപീഡിയയിലെ ചർച്ചാവേദികളിലൊന്നിലും കണ്ടിട്ടുമില്ല (എന്റെ ശ്രദ്ധയിൽ വരാതെപോയതാണെങ്കിൽ ക്ഷമിക്കണം, തിരുത്തുന്നതാണ്). ഇത്തരത്തിൽ മലയാളം വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിക്കിപീഡിയയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത മറ്റൊരു മാദ്ധ്യമമുപയോഗിച്ച് അധിക്ഷേപിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് മഹേഷ് മംഗലാട്ട് എന്ന ഉപയോക്താവിനോട് ഇതിനെപ്പറ്റി അന്വേഷിക്കണമെന്നും ഇത്തരത്തിലുള്ള സംഗതികളിൽ നിന്ന് പിൻതിരിയണമെന്നും പറയണമെന്ന് വിചാരിക്കുന്നു. ഈ ലേഖനമെഴുതിയ ആൾ @Mangalat: ആണെന്നു വിചാരിക്കുന്നു. അല്ലെങ്കിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. @Akhiljaxxn: , മറ്റുവിക്കികളിൽ ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് വിശദമാക്കിയാൽ നന്നായിരുന്നു. ഇത്തരം ഒരു സന്ദർഭം കൈകാര്യം ചെയ്ത് യാതൊരു മുൻപരിചയവുമില്ലാത്തതിനാലാണ് ഇങ്ങനെ ചോദിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതുന്നു. --രൺജിത്ത് സിജി {Ranjithsiji} 06:54, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഒന്നാമത്തെ കാര്യം ഈ പട്ടികയിലുള്ള പലതും ശരിയല്ല, ഉദാഹരണത്തിന് അദ്ദേഹം ഞാൻ നീക്കം ചെയ്തു എന്നു പറയുന്ന താൾ മുടിത്തെയ്യമുറയുന്നു നീക്കം ചെയ്തത് ഞാനല്ല, മാത്രവുമല്ല ഈ ലേഖനം നീക്കം ചെയ്തത് 4 ഫെബ്രുവരി 2020 ആണ്, ഞാൻ ചെയ്തത് അനാഥമായിക്കിടന്ന ആ ലേഖനത്തിന്റെ സംവാദതാൾ ആണ് നീക്കം ചെയ്തത്, നിലവിൽ സംവാദതാളിൽ വലിയ വിവരണം ഇല്ലെങ്കിൽ നീക്കം ചെയ്യാം എന്നതാണ് വിക്കി നയം. അതുപോലെ രണ്ടാമത്തെ ആരോപണവും അതൊരു സംവാദതാളാണ് ആവശ്യത്തിന് വിവരങ്ങളില്ലാത്തതിനാലാണ് അത് നീക്കം ചെയ്തത്. മുകളിൽ രൺജിത്ത് പറഞ്ഞതുപൊലെ truecopythink എന്ന സൈറ്റിൽ ലേഖനം എഴുതിയ മഹേഷ് മംഗലാട്ട് എന്ന വ്യക്തിയും Mangalat എന്ന വ്യക്തിയും ഒരേ ആളാണെങ്കിൽ എന്തിന് അദ്ദേഹം വിക്കിപീഡിയയ്ക്ക് പുറത്തേക്ക് കാര്യങ്ങൾ വലിച്ചിഴച്ചു? ഇത് ഗുരുതരമായ വ്യക്തിഹത്യ/അധിക്ഷേപം എന്നു കരുതാവുന്നതാണ്. ഇവർ രണ്ട് പേരും ഒരേ വ്യക്തി ആണെങ്കിൽ, ജൂലൈ ആദ്യവാരം ഇദ്ദേഹം ഞാൻ തുടങ്ങിവച്ച ഒരു ലേഖനത്തിന്റെ സംവാദതാളിൽ ചർച്ചയ്ക്കു വരികയും ചിലപ്പോൾ ആ സംവാദത്തിൽ നിന്നുമാകാം ഇദ്ദേഹം എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ അധിക്ഷേപം നടത്തിയെതെന്ന് വിശ്വസിക്കുന്നു. ഇവർ രണ്ട് പേരും ഒരു വ്യക്തിയല്ലെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിക്കുന്നു, അല്ലാത്ത പക്ഷം അദ്ദേഹം ഇതിനേപ്പറ്റി വിശദീകരിക്കേണ്ടതാണ്.--KG (കിരൺ) 18:31, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

സാധാരണയായി വിക്കിക്കു പുറത്ത് മറ്റു യൂസേഴ്സിനെതിരെ ഓഫ്‌വികി ഹറാസ്‌മെന്റ് നടത്തി എന്നു തെളിഞ്ഞാൽ ഇത്തരം പ്രവർത്തികൾ ചെയുന്ന യൂസേഴ്സിനെ ആജീവനാന്ത കാലത്തെക്കു ബ്ബോക്കാറാണ് പതിവ്. അത്തരത്തിൽ ബ്ലോക് ചെയപ്പെട്ട ഒരു യൂസറും അദ്ദേഹത്തിന്റെ പ്രവർത്തികളും ഇതാ. 1, 2,3. Akhiljaxxn (സംവാദം) 18:52, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഇത്രയും ദിവസമായി Mangalat പ്രതികരിക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ യൂസർ പേജിൽ

മഹേഷ് മംഗലാട്ട്. മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളേജിൽ മലയാളം പഠിപ്പിക്കുന്നു.

എന്ന് പറയുകയും ചെയ്തതുകൊണ്ട് ഈ ലേഖനം ഇദ്ദേഹം തന്നെ എഴുതിയതാണണെന്ന് അനുമാനിക്കുന്നു. അതുകൊണ്ട് ഓഫ് വിക്കി ഹരാസ്‍മെന്റ് പ്രകാരം നടപടിയെടുക്കണം എന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 17:26, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@Kiran Gopi:, @Akhiljaxxn: - @Mangalat:എന്ന ഉപയോക്താവിന് ഒരു വാണിങ്ങ് നൽകുകയും കുറച്ചുകാലത്തേക്കെങ്കിലും തടഞ്ഞുകൊണ്ട് ഒരു നടപടി സ്വീകരിക്കുന്നതിനെപ്പറ്റി എന്തുപറയുന്നു. യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നാൽ ഇത്തരം പ്രവർത്തികൾ തുടരുന്നതിന് കാരണമാവുകയും അവ പൊതുവിൽ വിക്കിപീഡിയക്ക് അപകീർത്തിയായി ഭവിക്കുകയും ഇവിടെ പണിയെടുക്കുന്നതിന് എതിരായി ഒരു അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും എന്നാണെനിക്ക് തോന്നുന്നത്. ഇത് നിലവിൽ വിക്കിപീഡിയയിൽ എഴുതുന്ന ആളുകളുടെ താത്പര്യത്തെയും സാരമായി ബാധിക്കുമെന്ന് വിചാരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 14:12, 12 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Ranjithsiji: ആരോപണാ വിധേയരല്ലാത്ത ആരും പ്രതികരിച്ച് കണ്ടില്ല, മറ്റ് ഉപയോക്താക്കളുടെ അഭിപ്രായത്തിനും കൂടി കാത്തിരിക്കാൻ അഭ്യർത്ഥിക്കുന്നു, അല്ലാത്ത പക്ഷം ഒരു ഏകപക്ഷീയമായ നടപടിയായി ഭാവിയിൽ വാഖ്യാനിക്കപ്പെട്ടേക്കാം. മുന്നറിയിപ്പും ചെറിയകാലത്തേക്ക് തടയലും വേണമെന്ന് തന്നെയാണ് അഭിപ്രായം.--KG (കിരൺ) 16:07, 12 സെപ്റ്റംബർ 2020 (UTC)[മറുപടി]
ഇൻവോൾവ്ഡ് അല്ലാത്ത അഡ്മിൻസ് ആരെങ്കിലുമൊരാൾ നടപടി എടുക്കുന്നതാവും ഉചിതം എന്നു കരുതുന്നു. Akhiljaxxn (സംവാദം) 04:19, 13 സെപ്റ്റംബർ 2020 (UTC)[മറുപടി]
  • ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനാലും, യാതൊരു വിശദീകരണവും നൽകാൻ തയ്യാറാകാത്തതിനാലും, നടപടിയെടുക്കാതിരിക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതേസമയം തന്നെ, മലയാളം വിക്കിപീഡിയയുടെ തുടക്കംമുതൽത്തന്നെ Mangalat ഇവിടെയുണ്ട് എന്നത് പരിഗണിച്ചുകൊണ്ട്, ഒരു മുന്നറിയിപ്പ് എന്ന നിലയിൽ, വളരെക്കുറഞ്ഞ ഒരു കാലത്തേക്ക് എഡിറ്റിംഗ് തടയുന്നതിനെ അനുകൂലിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 01:07, 24 സെപ്റ്റംബർ 2020 (UTC)[മറുപടി]
വിഷയത്തിൽ ആരോപണവിധേയരല്ലാത്ത ഏതെങ്കിലും അ‍‍ഡ്മിൻമാർ ഇദ്ദേഹത്തെ തടയണമെന്ന് അഭ്യർത്ഥിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 11:28, 1 ഒക്ടോബർ 2020 (UTC)[മറുപടി]
ഉപയോക്താവിനെ ആറുമാസത്തേക്ക് തടഞ്ഞിട്ടുണ്ട്.Akhiljaxxn (സംവാദം) 18:43, 8 ഒക്ടോബർ 2020 (UTC)[മറുപടി]
പട്രോൾ അവകാശങ്ങളും നീക്കിയിട്ടുണ്ട്. വിശ്വാസ്യതതെളിയിക്കുമ്പോൾ തിരിച്ചുകൊടുക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 01:53, 20 ഡിസംബർ 2020 (UTC)[മറുപടി]

വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനാഘോഷവും - വിക്കിഡാറ്റകോൺ 2021 വിക്കിഡാറ്റ സമ്മേളനവും[തിരുത്തുക]

സുഹൃത്തുക്കളേ,


വിക്കിഡാറ്റ ജനകീയമാക്കുന്നതിൻറെ ഭാഗമായും കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷമായി നമ്മൾ വിക്കിഡാറ്റയിൽ മലയാളം ലേബൽ-എ-തോൺ നടത്തിവരുകയാണ്. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനത്തിന് മുന്നോടിയായി വിക്കിഡാറ്റയിൽ 10 ലക്ഷം മലയാളം ലേബലുകൾ ചേർക്കുകയും കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക എന്നതായിരുന്നു. പരിപാടി ആരംഭിക്കുബോൾ 5 ലക്ഷത്തിൽ താഴെയായിരുന്നു മലയാളം ലേബളുകൾ ഏവരുടേയും സംഭാവനകളാൽ നിലവിൽ 24 ലക്ഷത്തിന് മുകളിലാണ്.

കൂടുതൽ ലേബലുകളുടെ ചേർക്കുന്ന 10 ഉപയോക്താകൾക്ക് ആമസോൺ/ഫ്ലിപ്കാർട് വൗച്ചറുകൾ മറ്റും സമ്മാനമായി ലഭിക്കുന്നതായിരിക്കും. കൂടാതെ 1000 ലേബലുകളുടെ കൂടുതൽ ചേർക്കുന്നവർക്കും/മെച്ചപ്പെടുത്തുന്നവർക്കും സർട്ടിഫിക്കറ്റും വിക്കിഡാറ്റ സ്റ്റിക്കറുകളും ഗാഡ്ജറ്റുകളും ലഭിക്കുന്നതായിരിക്കും.

അടുത്ത മാസം ഒക്‌ടോബർ 29-ന് വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. എല്ലാ വർഷവും വിക്കിഡാറ്റയുടെ ജന്മദിനത്തിനായി ആളുകൾ വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി ചില സമ്മാനങ്ങൾ തയ്യാറാക്കാറുണ്ട്. ഈ ജന്മദിനത്തിന് നമ്മക്കും വിക്കിഡാറ്റക്ക് ഒരു സമ്മാനം നൽകാൻ കൂടാം. ഒരു മാസം കൂടി നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാൻ ഏവരുടേയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ താങ്കളുടെ പേര് ചേർക്കുകയും ചെയ്‌യാം.

കൂടാതെ ഒക്ടോബർ 29-31 തീയതികളിൽ വിക്കിഡാറ്റകോൺ 2021 എന്ന പേരിൽ ഓൺലൈനിൽ വിക്കിഡാറ്റ സമ്മേളനം നടക്കുന്നുണ്ട്. ഒക്ടോബർ 10 വരെ, താങ്കൾക്ക്‌ ഇഷ്ടമുള്ള ഒന്നോ അതിലധികമോ വിക്കിഡാറ്റ പ്രോജക്റ്റുകൾ വിക്കിഡാറ്റകോൺ കമ്മ്യൂണിറ്റി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാനും കഴിയും. വിക്കിഡാറ്റ കോൺഫറൻസിൽ താങ്കൾക്ക് മീറ്റ്അപ്പ്, വർക്ക്ഷോപ്പ്, അവതരണങ്ങൾ മറ്റും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ കൂടുതൽ വിവരങ്ങൾ കാണാൻ സാധിക്കും. വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി സംവദിക്കാനും വിക്കിഡാറ്റയെക്കുറിച്ച് അറിയാൻ താൽപര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക.

--❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:08, 26 സെപ്റ്റംബർ 2021 (UTC)[മറുപടി]

കാഫിർ പേജ് പൂർണ്ണമായും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പകർത്തി വിവർത്തനം ചെയ്യേണ്ടതുണ്ട് - ഇപ്പോൾ, എല്ലാം പകർത്തിയിട്ടില്ല. ആരെങ്കിലും ദയവായി അത് ചെയ്യുക.-BitaKarate1 (സംവാദം) 20:59, 20 മേയ് 2022 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ 80000 ലേഖനങ്ങൾ എന്ന നാഴികക്കല്ല്‌[തിരുത്തുക]

ഞാൻ ഇത് എഴുതുമ്പോൾ മലയാളം വിക്കിപീഡിയയിൽ 79,995 ലേഖനങ്ങൾ ഉണ്ട്. ഇപ്പോൾ ഇന്ത്യൻ സമയം 14:04. (നവംബർ 23, 2022). മിക്കവാറും ഇന്ന് തന്നെ ലേഖനങ്ങളുടെ എണ്ണം 80000 കടക്കും. അത് മലയാളം വിക്കിപീഡിയയുടെ ഒരു പ്രധാന നാഴികക്കല്ലല്ലേ? വല്ല ആഘോഷങ്ങളോ സ്പെഷ്യൽ താരകങ്ങളോ മറ്റോ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ? എന്തായാലും എല്ലാവർക്കും എൻ്റെ മുൻകൂർ ആശംസകൾ. ഏതാണ്ട് 17 ഓളം വർഷങ്ങളായി മലയാളം വിക്കിപീഡിയയുടെ വളർച്ച അടുത്തും അകലെയും നിന്നു കണ്ട ഒരാളെന്ന നിലയ്ക്ക് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരുപാടുപേരെ ഓർക്കുന്നു. പലരെയും മിസ്സ് ചെയ്യുന്നു. എല്ലാവരും തിരിച്ച് വരട്ടെ. എത്രയും പെട്ടന്ന് ഒരു ലക്ഷം ലേഖനങ്ങൾ എന്ന നാഴികക്കല്ല് മലയാളം വിക്കിപീഡിയ കടക്കട്ടെ. വീണ്ടും എല്ലാവർക്കും ആശംസകളും നന്ദിയും രേഖപ്പെടുത്തുന്നു. സ്നേഹപൂർവ്വം Kalesh (സംവാദം) 08:43, 23 നവംബർ 2022 (UTC)[മറുപടി]

Update: മലയാളം വിക്കിപീഡിയയിൽ 80000 ലേഖനങ്ങൾ കഴിഞ്ഞു. Kalesh (സംവാദം) 11:32, 23 നവംബർ 2022 (UTC)[മറുപടി]

വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ ചർച്ച[തിരുത്തുക]

പ്രിയപ്പെട്ടവരേ... വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഈ പരിപാടി നടത്തുന്നത് സംബന്ധിച്ച താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.. അക്ബറലി{Akbarali} (സംവാദം) 03:39, 10 ഡിസംബർ 2022 (UTC)[മറുപടി]

[തിരുത്തുക]

Please help translate to your language

We are really sorry for posting in English

Voting in the Wikimedia sound logo contest has started. From December 6 to 19, 2022, please play a part and help chose the sound that will identify Wikimedia content on audio devices. Learn more on Diff.

The sound logo team is grateful to everyone who participated in this global contest. We received 3,235 submissions from 2,094 participants in 135 countries. We are incredibly grateful to the team of volunteer screeners and the selection committee who, among others, helped bring us to where we are today. It is now up to Wikimedia to choose the Sound Of All Human Knowledge.

Best wishes, Arupako-WMF (സംവാദം) 10:52, 17 ഡിസംബർ 2022 (UTC)[മറുപടി]

ഫ്രീഡം ഫെസ്റ്റ് 2023 : വിക്കി സംഗമോത്സവം[തിരുത്തുക]

കേരള സർക്കാർ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ആഗസ്റ്റ് പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ തിരുവനന്തപുരത്ത് നടക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ടഗോർ തീയേറ്ററിൽ ഓഗസ്റ്റ് പതിമൂന്നിന് വിക്കിസംഗമോത്സവവും അനുബന്ധ പരിപാടികളും നടത്തും. ടാഗോർ തിയേറ്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ താങ്കളെ ക്ഷണിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലും നടക്കുന്ന ഫ്രീഡം ഫെസ്റ്റിലും താങ്കൾക്ക് പങ്കെടുക്കാവുന്നതാണ്. പദ്ധതി താൾ ഇവിടെ കാണാം അക്ബറലി{Akbarali} (സംവാദം) 17:30, 31 ജൂലൈ 2023 (UTC)[മറുപടി]

വിക്കിമീഡിയൻസ് ഓഫ് കേരള പ്രതിമാസ യോഗം | സെപ്റ്റംബർ 2023[തിരുത്തുക]

സുഹൃത്തുക്കളേ,

വിവിധ വിക്കിമീഡിയ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയക്കാരുടെ കൂട്ടായിമയായ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച ഒരു ഓൺലൈൻ പ്രതിമാസ യോഗം നടത്തുന്നു.

  • തീയതി: 9 സെപ്റ്റംബർ 2023
  • സമയം: വൈകുനേരം 08:15 മുതൽ 09:15 വരെ

നിലയിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങളും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.

എല്ലാവരും പങ്കെടുക്കുമല്ലോ.

കൂടുതൽ വിവരങ്ങൾക്കും താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും മെറ്റാ വിക്കി സന്ദർശിക്കുക.[1]

[1] https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/September_2023

സസ്നേഹം.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:09, 8 സെപ്റ്റംബർ 2023 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ ഇരുപത്തൊന്നാം വാർഷികം[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളുടെ അവലോകനവും പിറന്നാളാഘോഷവുമാണ് പ്രധാന അജണ്ട. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും. ഏവരേയും പ്രസ്ഥുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.--Manoj Karingamadathil (Talk) 17:43, 13 ഡിസംബർ 2023 (UTC)[മറുപടി]

ഇതുമായി ബന്ധപ്പെട്ട് ഒരു സൈറ്റ് നോട്ടീസ് ഇടുന്നതാണ്. രൺജിത്ത് സിജി {Ranjithsiji} 16:05, 19 ഡിസംബർ 2023 (UTC)[മറുപടി]

Survey about Wikifunctions: we need your input![തിരുത്തുക]

Please help translate to your language!

Hello all! I’m Luca/Sannita, Community Relations Specialist for Wikifunctions, the newest Wikimedia project.

We are currently conducting user research to improve Wikifunctions, and we need your input! You do not need experience with Wikifunctions to participate.

Participation takes the form of an interview, conducted online, in English, using Google Meet, for a duration of about 75 minutes.

To join this study, please fill out this short form as soon as possible. (privacy policy for the survey).

Interviews will start on March 14th, 2024. We are pleased to offer a thank you gift to those who complete the interview. More details about the project will be provided in a follow-up email to those who qualify for this study.

Let me know if there are questions or clarifications needed. Hope you will take part to the study! Sannita (WMF) (സംവാദം) 15:06, 11 മാർച്ച് 2024 (UTC)[മറുപടി]

Wikimedians of Kerala - February 2024 Newsletter[തിരുത്തുക]

This is Wikimedians of Kerala UG's first newsletter.

User group news
Other news