വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


എം.ടി. ജനിച്ചത് ഏത് ദിവസമാണെന്ന് ആർക്കെങ്കിലും ഉറപ്പുവരുത്താമോ? ജൂലൈ 15 ആണെന്ന് മാതൃഭൂമിയും, ഏഷ്യാനെറ്റും, മനോരമയും പറയുന്നു. എന്നാൽ മലയാളം വിക്കിപ്പീഡിയയിൽ ഓഗസ്റ്റ് 10-ഉം ഇംഗ്ലീഷ് വിക്കിപ്പീഡിയിൽ ഓഗസ്റ്റ് 9-ഉം ആണ് കാണുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം നക്ഷത്രമനുസരിച്ചാണ് ഓഗസ്റ്റ് മാസം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയുള്ള തിയ്യതിയാണോ വിക്കിപീഡിയയിൽ കൊടുക്കേണ്ടത്? ഇതിൽ ഒരു വ്യക്തത വരുത്താൻ ആർക്കെങ്കിലും സഹായിക്കാമോ?--ജോസഫ് 13:10, 15 ജൂലൈ 2020 (UTC)[മറുപടി]

@991joseph: എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജന്മദിനം 15 ജൂലൈ (ഇന്നാണ്). ആയതിനാൽ ഇംഗ്ലീഷ് വിക്കിയിലും മലയാലയളത്തിലും മാറ്റുന്നതായിരിക്കും ഉചിതം എന്ന് തോനുന്നു. Adithyak1997 (സംവാദം) 13:51, 15 ജൂലൈ 2020 (UTC)[മറുപടി]
@Adithyak1997: ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഞാനത് അവലംബങ്ങൾ ചേർത്ത് തിരുത്തിയിരുന്നു. പക്ഷേ, ഉപയോക്താവ്:Malayala Sahityam അത് തിരസ്കരിച്ച് പഴയപടിയാക്കി!--ജോസഫ് 14:44, 15 ജൂലൈ 2020 (UTC)[മറുപടി]
എന്റെ മുകളിലത്തെ അഭിപ്രായം ഞാൻ പിൻ‌വലിക്കുന്നു. കാരണം പോസ്റ്റാണ്. ഫേസ്ബുക്ക് എന്നത് വിശ്വസനീയമായ സ്രോതസ്സാണോ എന്നെനിക്കറിയില്ല. എന്നാലും ഇംഗ്ലീഷ് വിക്കിയിലെ ചർച്ചയും ഫേസ്ബുക്കിലെ പോസ്റ്റും താങ്കളുടെ അഭിപ്രായങ്ങളും വച്ച് നോക്കുമ്പോൾ ഒരു അഭിപ്രായം പറയാൻ എനിക്ക് സാധിക്കുന്നില്ല. 10 ഓഗസ്റ്റ് ആയിരിക്കും ശെരിയെന്ന് ഇപ്പോൾ തോനുന്നു. Adithyak1997 (സംവാദം) 15:33, 15 ജൂലൈ 2020 (UTC)[മറുപടി]
ഫേസ്ബുക്ക് പൊതുവേ വിശ്വസനീയ സ്രോതസ്സായി വിക്കി കണക്കാക്കിയിട്ടില്ലെന്നാണ് അറിവ്.--ജോസഫ് 17:30, 15 ജൂലൈ 2020 (UTC)[മറുപടി]
[1] ലിങ്കനുസരിച്ച് 1934 (!) ജൂലൈ 15 ആണ്. bibliography പ്രകാരം 1966-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. റിക്കാർഡുകളിൽ ജൂലൈ 15 ആയിരിക്കാം. ചെങ്കുട്ടുവൻ (സംവാദം) 17:33, 15 ജൂലൈ 2020 (UTC)[മറുപടി]
ഇതിൽ വർഷം 1934 എന്നാണല്ലോ കാണുന്നത്! വീണ്ടും കൺഫ്യൂഷനായി. എം. ടി. ഏതെങ്കിലും അഭിമുഖത്തിൽ ജന്മദിനത്തെക്കുറിച്ച് പറയുന്നുണ്ടോ? എങ്കിലത് നല്ലൊരു അവലംബമായേനെ.--ജോസഫ് 19:04, 15 ജൂലൈ 2020 (UTC)[മറുപടി]
ഇതിൽ 1933 ജൂലൈ 15 ആണ്. വിഡിയോ ടൈം-1:05. ഇതിലെ ഓഡിയോ കേൾക്കാം, ജൂലൈ 15. മലയാള മാസവും പറയുന്നുണ്ട്, കർക്കിടകത്തിലെ ഉത്തൃട്ടാതി എന്ന്. എം.ടി. നേരിട്ടു പറയുന്നതു കിട്ടിയില്ല.--റോജി പാലാ (സംവാദം) 08:35, 18 ജൂലൈ 2020 (UTC)[മറുപടി]
കൂടുതൽ സ്ഥലങ്ങളിലും ജൂലൈ 15 എന്ന് കാണുന്നതിനാൽ ലേഖനത്തിൽ അങ്ങനെ തിരുത്തിയാലോ? അല്ലെങ്കിൽ വർഷം മാത്രമായി കൊടുത്ത് കുറിപ്പുകളിൽ രണ്ട് തിയ്യതികളെയും പറ്റി പരാമർശിക്കാം.--ജോസഫ് 10:13, 18 ജൂലൈ 2020 (UTC)[മറുപടി]
float--KG (കിരൺ) 15:48, 18 ജൂലൈ 2020 (UTC)[മറുപടി]
checkY ചെയ്തു--ജോസഫ് 08:31, 20 ജൂലൈ 2020 (UTC)[മറുപടി]

ആധികാരികത[തിരുത്തുക]

{{ആധികാരികത}} ആരെങ്കിലുമൊന്ന് ശരിയാക്കുമോ? എന്തൊക്കെയോ പിശകുകളുണ്ട്.--ജോസഫ് 16:10, 7 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@991joseph: ഇപ്പോൾ ശെരിയാണോ? Adithyak1997 (സംവാദം) 16:38, 7 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ഫലകം സംരക്ഷിച്ചിട്ടുണ്ട്.--KG (കിരൺ) 16:49, 7 ഓഗസ്റ്റ് 2020 (UTC)[മറുപടി]
@Adithyak1997: ഇപ്പോൾ റെഡിയായി 👍 നന്ദി.😊--ജോസഫ് 19:16, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ലേഖനങ്ങളുടെ വിവർത്തനം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ലേഖനങ്ങൾ വിവർത്തനം ചെയ്യാനുള്ള മാനദണ്ഡങ്ങൾ എന്താണ് ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ ചർച്ചകൾക്ക് ശേഷം നിലനിർത്തുവാൻ തീരുമാനിക്കുകയും ചെയ്ത ഒരു ലേഖനം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യാവുന്നതാണോ ?-- Mayooramc (സം‌വാദം)
08:27, 12 ഓഗസ്റ്റ് 2020 (UTC)[മറുപടി]

മിക്ക ശ്രദ്ധേയതാനയങ്ങളും രണ്ട് വിക്കികളിലും ഒരേ രീതി പിന്തുടരുന്നതിനാൽ ഇവിടെയും പ്രസ്തുത ലേഖനം ചേർക്കാവുന്നതാണ്. വിവർത്തനം ചെയ്യുമ്പോൾ കഴിവതും യാന്ത്രിക വിവർത്തനങ്ങൾ ഒഴിവാക്കുക.--KG (കിരൺ) 15:48, 12 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഫലകം:Infobox football biography[തിരുത്തുക]

{{Infobox football biography}}-യിൽ തിരുത്തലുകൾ സേവ് ചെയ്യാൻ പറ്റുന്നില്ല. ഒന്ന് നോക്കാമോ?--ജോസഫ് 💬 09:48, 2 ഡിസംബർ 2020 (UTC)[മറുപടി]

@991joseph:ഇപ്പോഴൊന്ന് പുതുക്കി നോക്കാവോ? എന്റെ അറിവിൽ TemplateData ഉപവിഭാഗത്തിൽ വന്ന പുതുക്കൽ മൂലമാവാം ഈ പ്രശ്നം വന്നത്. Adithyak1997 (സംവാദം) 11:00, 2 ഡിസംബർ 2020 (UTC)[മറുപടി]
@Adithyak1997: ഇപ്പോൾ സേവ് ചെയ്യാൻ പറ്റുന്നുണ്ട്. വളരെ നന്ദി. 😊 --ജോസഫ് 💬 11:42, 2 ഡിസംബർ 2020 (UTC)[മറുപടി]

Infobox military conflict[തിരുത്തുക]

ഫലകം:Infobox military conflict-ൽ territorial changes എന്നുള്ളതിന് മലയാളപരിഭാഷ ചേർക്കാൻ സാധിക്കുമോ?--ജോസഫ് 💬 09:03, 5 ഡിസംബർ 2020 (UTC)[മറുപടി]

Check date values in: |accessdate= and |date=[തിരുത്തുക]

അവലംബങ്ങളുടെ സമീപം ഇപ്പോൾ Check date values in: |accessdate= and |date= എന്നൊരു പിഴവ് കാണുന്നു. നോക്കിയിട്ട് എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഈ പിഴവുള്ള 2 ലേഖനങ്ങൾ: എം3ഡിബി, ഫ്രാൻസിസ് ഇഗ്നേഷ്യസ്--ജോസഫ് 💬 20:40, 21 ജനുവരി 2021 (UTC)[മറുപടി]

മലയാളത്തിൽ എങ്ങിനെ തർജ്ജമ ചെയ്യും - "പശുചികിത്സാ ഏവം പശുവിജ്ഞാൻ" എന്ന സംസ്കൃത വാക്കുകൾ[തിരുത്തുക]

മേൽ പറഞ്ഞ സംസ്കൃത വാക്കുകളുടെ തർജ്ജമ തമിഴിലും ഇംഗ്ലീഷിലും ഉണ്ട്. തമിഴിൽ കാൽനടൈ മറ്റും വിലങ്കു അറിവിയൽ എന്നും ഇംഗ്ലീഷിൽ Veterinary and Animal Sciences എന്നും കാണാം, എന്നാൽ മലയാളത്തിൽ ഗൂഗിൾ തർജ്ജമ പോലും ഇംഗ്ലീഷ് വാക്കുകൾ തന്നെയാണു കാണിക്കുന്നത്. സംസ്കൃതമായി വളരെ അധികം സാമ്യമുള്ള ഭാഷയാണല്ലോ മലയാളം. എന്തുകൊണ്ട് നമുക്ക് സംസ്കൃത പദങ്ങളിൽ നിന്നും വാക്കുകൾ മലയാളീകരിച്ചൂടാ എന്ന് എനിക്കു തോന്നിപ്പോകുന്നു. സഹ ഉപയോക്താക്കളുടെ അഭിപ്രായം ആരായാൻ വേണ്ടിയാണിവിടെ ഈ പ്രശ്നം ഉന്നയിക്കുന്നത്. താഴെ കൊടുക്കുന്ന വാക്കുകൾ മേൽ പറഞ്ഞ സംസ്കൃത വാക്കുകളെ തർജ്ജമ ചെയ്യാൻ ഉപയോഗിക്കാവുന്നവയാണോ എന്ന് അറിയിക്കാൻ അഭ്യർത്തിക്കുന്നു.

മൃഗചികിത്സയും മൃഗവിജ്ഞാനവും അല്ലെങ്കിൽ കന്നുകാലി, മൃഗവിജ്ഞാനം. എത്രയും വേഗം അഭിപ്രായം അറിയിക്കുവാൻ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 11:09, 26 ഒക്ടോബർ 2023 (UTC)[മറുപടി]

ഒരേ വിഷയം - രണ്ട് ഫലകങ്ങൾ: ഇവ ഏകീകരിച്ചൂടെ?[തിരുത്തുക]

യാദൃച്ചികമായി എന്റെ ശ്രദ്ധയിൽ പെട്ട ഒന്നാണിത്. കേരളത്തിനു മലയാളത്തിലും (ഫലകം:കേരളം) ഇംഗ്ലീഷിലും (ഫലകം:Kerala) ഓരോ താളുകൾ വീതമുണ്ട്. ഇംഗ്ലീഷിലുള്ള ഫലകം 2006 മാർച് 1നും മലയാള ഫലകം 2006 ഒക്ടോബർ 27നും സൃഷ്ടിക്കപ്പെട്ടവയാണു. ഇവയിൽ മലയാള ഫലകത്തിലേക്ക് അഞ്ചു താളുകളിൽ നിന്നും, ഇംഗ്ലീഷ് ഫലകത്തിലേക്ക് പതിനെട്ടു താളുകളിൽ നിന്നും കണ്ണികളുണ്ട്. താരതമ്യേന ഇംഗ്ലീഷ് ഫലകമാണു മലയാള ഫലകത്തെക്കാൾ അധികം ഇനങ്ങൾ അടങ്ങിയത്. ഒരേ വിഷയത്തിനു രണ്ട് ഫലകങ്ങൾ ആവശ്യമല്ലാത്തത് കൊണ്ട് അവയിൽ ഒന്ന് നിലനിർത്തിയാൽ പോരേ എന്നതാണു എന്റെ ചോദ്യം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഞാൻ ഇംഗ്ലീഷ് ഫലകത്തിന്റ്റെ ബഹുഭൂരിഭാഗവും മലയാളവൽക്കരിച്ചിട്ടുണ്ട്. പിന്നീടാണു മലയാളത്തിലും ഇതേ വിഷയത്തിൽ ഒരു ഫലകമുള്ളത് എന്റെ ശ്രദ്ധയിൽ പെട്ടത് തന്നെ. ഈ വിഷയത്തെ പറ്റി ഒരു തീരുമാനം എത്രയും വേഗം എടുത്താൽ നന്ന്. ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 06:21, 27 ഒക്ടോബർ 2023 (UTC)[മറുപടി]

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഫലകം:Kerala യിലാണ് കൂടുതൽ വിവരങ്ങൾ ഉള്ളത്. എന്നാൽനാൾവഴി പ്രകാരം ഫലകം:കേരളത്തിലേക്ക് വേണം വിവരങ്ങൾ മാറ്റാൻ. ചുരുക്കത്തിൽ ഫലകം:കേരളത്തിലെ നാൾവഴി ഫലകം:kerala യിലേക്ക് ലയിപ്പിച്ച് ഫലകം:kerala യുടെ തലക്കെട്ട് ഫലകം:കേരളം എന്നാക്കുന്നതാണ് ഉചിതമെന്ന് തോനുന്നു. Adithyak1997 (സംവാദം) 17:38, 27 ഒക്ടോബർ 2023 (UTC)[മറുപടി]

നിസാരമായ കാര്യങ്ങളാൽ ഞാൻ എഴുതിയ താൾ മായ്ച്ച് കളഞ്ഞു[തിരുത്തുക]

ഞാൻ കേരളത്തിൽ സംഭവിക്കുന്ന ഓടുന്ന വാഹനങ്ങളിലെ തീപിടിത്തത്തെപ്പറ്റി ഒരു ലേഖനം തുടങ്ങിയത് മായ്ച്ച് കളഞ്ഞിരിക്കുന്നു. എനിക്ക് എങ്ങനെയാണ് അത് തിരികെ കൊണ്ടുവരാൻ കഴിയുക ? Yaseenvinoba (സംവാദം) 16:27, 11 നവംബർ 2023 (UTC)[മറുപടി]