വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (വാര്‍ത്തകള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
| വാര്‍ത്തകള്‍ (ചര്‍ച്ച തുടങ്ങുക) |
| നയരൂപീകരണം (ചര്‍ച്ച തുടങ്ങുക) |
| സാങ്കേതികം (ചര്‍ച്ച തുടങ്ങുക) |
| നിര്‍ദ്ദേശങ്ങള്‍ (ചര്‍ച്ച തുടങ്ങുക) |
| സഹായം (ചര്‍ച്ച തുടങ്ങുക) |
| പലവക (ചര്‍ച്ച തുടങ്ങുക) |
[തിരുത്തുക] മലയാളം വിക്കിപീഡിയ: സ്ഥിതിവിവരക്കണക്കുകള്‍
മലയാളം വിക്കിപീഡീയയെക്കുറിച്ചുള്ള പുതുക്കിയ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണ്. താഴെപ്പറയുന്ന കണ്ണികള്‍ നോക്കുക:
പുതുക്കിയ തീയതി: 24 ഏപ്രില്‍, 2008 ഏതു തീയതി വരെയുള്ള വിവരങ്ങള്‍: 30 ഫെബ്രുവരി, 2008
[തിരുത്തുക] വിക്കിപീഡിയ ജ്യോതിഷം (ഓഗസ്റ്റ് 2008)
ജൂലൈ 2008ല്‍ വിക്കിപീഡിയയില്‍ 270 താളുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ജൂലൈ 31-ഓടുകൂടി ഏതാണ്ട് 7080 താളുകള്‍ ഉണ്ട്. താളുകളുടെ വര്‍ധനയുടെ തോതില്‍ ചെറിയ കുറവുണ്ടായെങ്കിലും ഡെപ്ത് 111ല്‍ നിന്ന് 115 ആയി വര്‍ധിച്ചു.
2008 ജൂലൈയില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
| കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ | കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ | കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ | കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ | കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ | യഥാര്‍ത്ഥം |
|---|---|---|---|---|---|
| 7120 | 6941 | 7008 | 7156 | 7153 | 7080 |
നവീകരിച്ച forecast
| കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ | കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ | കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ | കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ | കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ | |
|---|---|---|---|---|---|
| August 2008 | 7443 | 7301 | 7286 | 7376 | 7475 |
| September 2008 | 7709 | 7614 | 7536 | 7610 | 7797 |
| October 2008 | 8055 | 7925 | 7788 | 7869 | 8126 |
| November 2008 | 8383 | 8214 | 8071 | 8175 | 8434 |
| December 2008 | 8685 | 8478 | 8356 | 8397 | 8714 |
| January 2009 | 9011 | 8773 | 8632 | 8665 | 8994 |
| February 2009 | 9324 | 9075 | 8888 | 8955 | 9266 |
| March 2009 | 9653 | 9357 | 9131 | 9245 | 9539 |
| April 2009 | 9966 | 9641 | 9400 | 9525 | 9835 |
| May 2009 | 10283 | 9930 | 9676 | 9789 | 10136 |
| June 2009 | 10605 | 10224 | 9946 | 10043 | 10439 |
| July 2009 | 10923 | 10510 | 10213 | 10315 | 10747 |
| August 2009 | 11243 | 10796 | 10474 | 10587 | 11069 |
| September 2009 | 11560 | 11086 | 10736 | 10866 | 11387 |
--ജേക്കബ് 17:18, 1 ഓഗസ്റ്റ് 2008 (UTC)
[തിരുത്തുക] മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത്
മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 100 എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. ഇന്ത്യന്‍ വിക്കിപീഡിയകളീല്‍ പേജ് ഡെപ്ത്ത് 100 കടക്കുന്ന ആദ്യത്തെ വിക്കിപീഡിയയാണ് മലയാളം. മറ്റ് ഇന്ത്യന്‍ ഭാഷകളൊന്നും തന്നെ മലയാളത്തിന്റെ സമീപത്തു പോലുമില്ല. ഏറ്റവും അടുത്തുള്ള വിക്കി ബംഗാളി വിക്കിയാണ്. അതിന്റെ പേജ് ഡെപ്ത്ത് 39 മാത്രമാണ്.
സജീവമായ പ്രവര്‍ത്തനമുള്ള പ്രമുഖ ഇന്ത്യന്‍ ഭാഷകളുടെ പേജ് ഡെപ്ത്ത് താഴെ പറയുന്ന പ്രകാരമാണ്.
- മലയാളം - 102
- ബംഗാളി - 39
- തമിഴ് - 18
- മറാഠി -12
- കന്നഡ - 10
- ഹിന്ദി - 4
- തെലുങ്ക് - 3
കുറിപ്പ്: പഴയ ഫോര്‍മുല പ്രകാരം പേജ് ഡെപ്ത്ത് പണ്ടേ 100 കടന്നിരുന്നു. പഴയ ഫൊര്‍മുല അനുസരിച്ച് പേജ്ഡെപ്ത്ത് 127 ആണ്. --ഷിജു അലക്സ് 04:59, 15 മേയ് 2008 (UTC)
[തിരുത്തുക] സംയോജിത ലോഗിന്‍
വിക്കിമീഡിയ ഫൗണ്ടേഷന്റെ എല്ലാ വിക്കി സംരംഭങ്ങകളിലും ഒറ്റ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുവാന്‍ പറ്റുന്ന ആഗോള സംയോജിത വ്യൂഹം എല്ലാ ഉപയോക്താക്കള്‍ക്കുമായി തുറന്നു കൊടുത്തിരിക്കുന്നു. (ഇത്രനാളും സിസോപ്പുകള്‍ക്കുമാത്രമേ അതിനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ. )
ഈ ആഗോള അക്കൗണ്ട് സജ്ജീകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ കണ്ണിയില്‍ ഞെക്കി പ്രസ്തുത സംവിധാനം സജ്ജീകരിക്കുവാന്‍ താല്പര്യപ്പെടുന്നു.
ഇതേടുകൂടി ഏതാണ്ട് 1500റോളം വിക്കികളില്‍ ലോഗിന്‍ ചെയ്യുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഓരോ വിക്കികലിലും പോയി അക്കുണ്ട് ഉണ്ടാക്കേണ്ട കാര്യമില്ല.
അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിനു മുന്‍പ് സഹായ താളുകള്‍ ശരിക്കുവായിക്കുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട.--ഷിജു അലക്സ് 05:21, 3 ജൂണ്‍ 2008 (UTC)
[തിരുത്തുക] മലയാളം കമ്പ്യൂട്ടിങ്ങില്‍ വിക്കിപീഡിയയും
കേരള ഗവണ്‍മെന്റ് പുതുതായി ആരംഭിക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് എന്ന പദ്ധതിയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ മലയാളം വിക്കിപീഡിയയെ പറ്റി ഒരു ലേഖനം വന്നിരിക്കുന്നു. നമ്മുടെ ഗവണ്‍മെന്റ് വിക്കിപീഡിയയെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നത് എല്ലാ വിക്കിപീഡിയര്‍ക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. ഈ സന്തോഷത്തില്‍ എല്ലാവരും പങ്കു ചേരുക--അനൂപന്‍ 10:19, 7 ജൂണ്‍ 2008 (UTC)
[തിരുത്തുക] വിക്കിമീഡിയ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനായുള്ള തിരഞ്ഞെടുപ്പ്
വിക്കിമീഡിയയില്‍ 2008-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. 2008 ജൂണ്‍ 1 മുതല്‍ ജൂണ്‍ 21 വരെയാണ് തിരഞ്ഞെടുപ്പ്. വിക്കിപീഡിയയില്‍ സജീവ അംഗത്വമുള്ള ഉപയോക്താക്കള്‍ക്ക് വോട്ട് ചെയ്യാം. വോട്ട് ചെയ്യാനുള്ള കുറഞ്ഞ യോഗ്യതകള്‍ ഇവിടെ കാണാം. ഈ വര്‍ഷം സ്ഥാനാര്‍ത്ഥികള്‍ ആയി ഉള്ള 15 പേരുടെയും അവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഇവിടെ കാണാം. വോട്ട് ചെയ്യുവാന്‍ ഇവിടെ ഞെക്കുക. എല്ലാ സ്ഥാനാര്‍ത്ഥികളെയും കുറിച്ച് അറിഞ്ഞതിനുശേഷം മാത്രം സമ്മതിദാനാവകാശം വിനിയോഗിക്കുക. സമ്മതിദാനാവകാശം ഉള്ള എല്ലാ ഉപയോക്താക്കളും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.--അനൂപന്‍ 11:31, 7 ജൂണ്‍ 2008 (UTC)
[തിരുത്തുക] വിക്കിപീഡിയ ജ്യോതിഷം
പുതിയ ലക്കം വന്നില്ലല്ലോ ? --സുഗീഷ് 18:21, 8 ജൂണ്‍ 2008 (UTC)
- വാന്‍ഡലിസം കുറഞ്ഞ്, ലേഖനങ്ങള്‍ കൂടുതലായി വന്നുതുടങ്ങിയ നിലയ്ക്ക് പ്രസിദ്ധീകരിക്കാം. കുറച്ചു ദിവസം തരൂ.. --ജേക്കബ് 18:53, 8 ജൂണ്‍ 2008 (UTC)
[തിരുത്തുക] ഓപ്പറ 9.50
പുതിയ ഓപ്പറ ബ്രൗസര്‍ 9.50 പുറത്തിറങ്ങിയിട്ടുണ്ട്. ചില്ലുകള്‍ ശരിയാക്കിയിട്ടില്ലെങ്കിലും ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ച് ഇടയ്ക്ക് ടൈപ്പു ചെയ്യുമ്പോള്‍ ഡേറ്റാ നഷ്ടപ്പെടില്ല എന്നാണ് പരിമിത ഉപയോഗത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. --ജേക്കബ് 18:48, 12 ജൂണ്‍ 2008 (UTC)
[തിരുത്തുക] വിക്കിമീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം ഈ താളില്‍ ലഭ്യമാണ്. --ജേക്കബ് 18:17, 26 ജൂണ്‍ 2008 (UTC)

