വിക്കിപീഡിയ:വിക്കിപഠനശിബിരം
വിക്കിസംരംഭങ്ങൾ പൊതുജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുക, ജനങ്ങൾ അവബോധം ഉണ്ടാക്കുക്കുക എന്നീ ഉദ്ദേശത്തോടെ നടത്തുന്ന പഠനക്ലാസ്സുകളാണു് വിക്കിപഠനശിബിരം (Wiki workshop ) . സാധാരണ രീതിയിൽ ഇത് ഒരു ദിവസമോ, അല്ലെങ്കിൽ ഏതാനും മണിക്കൂറുകളോ നീണ്ടു നിൽക്കുന്ന ഒരു പരിപാടിയാണ്. മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള പുതുമുഖങ്ങൾക്കു് വേണ്ടി, മലയാളം വിക്കിസംരംഭങ്ങളിലെ വിക്കി പ്രവർത്തകർ നേരിട്ടു് നടത്തുന്ന പഠനക്ലാസ്സുകളാണു് വിക്കിപഠനശിബിരം എന്നതു് കൊണ്ടു് ഉദ്ദേശിക്കുന്നതു്. മലയാളം വിക്കി സംരംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ താല്പര്യമുള്ള ആർക്കും വിക്കിപഠനശിബിരങ്ങൾ നടത്താവുന്നതാണു്.
ഇതൊരു സന്നദ്ധസേവനമാണു്. ഒരു പ്രദേശത്ത് ഇതു നടത്താനുള്ള മുഴുവൻ ഉത്തരവാദിത്വവും അത് നടത്തുന്ന പ്രാദേശിക വിക്കി സമൂഹത്തിനാണ്.
ഉള്ളടക്കം |
[തിരുത്തുക] ഈ വർഷം നടക്കാനിരിക്കുന്ന പഠനശിബിരങ്ങൾ
| തിയ്യതി | സ്ഥലം | പങ്കെടുക്കുവാൻ |
|---|---|---|
[തിരുത്തുക] എന്താണ് യോഗ്യത
പഠനശിബിരം നടത്താൻ മുന്നോട്ട് വരുന്നവർക്ക് ഉണ്ടാകേണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്.
- മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
- വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
- ഏതെങ്കിലും മലയാളം വിക്കിസംരംഭത്തിൽ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവർത്തിച്ചവർ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആർക്കും അവർ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.
[തിരുത്തുക] എന്താണ് ചെയ്യേണ്ടത്
പഠനശിബിരത്തിൽ ചെയ്യേണ്ടതു്: നിങ്ങളുടെ പ്രദേശത്ത് മലയാളം വിക്കിസംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് അതു് പരിചയപ്പെടുത്തി കൊടുക്കുക. പ്രസ്തുത സ്ഥലത്തുള്ള ഏതെങ്കിലും സ്കൂൾ/കോളേജിന്റെ സൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാം. അതിനായുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട എല്ലാ ഉത്തരവാദിത്വവും പഠനശിബിരം നടത്തുന്ന ആളിനായിരിക്കും.
[തിരുത്തുക] പഠനശിബിരം നടത്താവുന്ന സ്ഥലങ്ങളും അതിനായി സന്നദ്ധത പ്രകടിപ്പിച്ചവരും
താഴെ പഠനശിബിരം നടത്താവുന്ന സ്ഥലങ്ങളും, അതിനായി സന്നദ്ധത പ്രകടിപ്പിച്ചവരേയും കാണാം. നിങ്ങളുടെ സ്ഥലത്ത് വിക്കിപഠനശിബിരം നടത്തണമെങ്കിൽ പ്രസ്തുത സ്ഥലത്തു് ശിബിരം നടത്താൻ സന്നദ്ധത അറിയിച്ച ആൾക്ക് ഇ മെയിലയക്കുക.
[തിരുത്തുക] കേരളത്തിൽ
- കാസർഗോഡ് ജില്ല
- കണ്ണൂർ ജില്ല
- വയനാട് ജില്ല
- കോഴിക്കോട് ജില്ല
- മലപ്പുറം ജില്ല
- തൃശ്ശൂർ ജില്ല
- എറണാകുളം ജില്ല
- ഇടുക്കി ജില്ല
- ആലപ്പുഴ ജില്ല
- കോട്ടയം ജില്ല
- പത്തനംതിട്ട ജില്ല
- കൊല്ലം ജില്ല
- തിരുവനന്തപുരം ജില്ല
[തിരുത്തുക] കേരളത്തിനു് പുറത്ത്
- ബാംഗ്ലൂർ
- ചെന്നെ
- പൂണെ
- ഡൽഹി
[തിരുത്തുക] ഇന്ത്യക്ക് പുറത്ത്
[തിരുത്തുക] ഖത്തർ
- ദോഹ
- സാദിക്ക് ഖാലിദ് - sadik.khalid@gmail.com എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുക
[തിരുത്തുക] സൗദി അറേബ്യ
- ജിദ്ദ
- സിദ്ദീഖ് -sidheeq@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യുക.
[തിരുത്തുക] ദുബായ്
[തിരുത്തുക] ഓൺലൈൻ പഠനശിബിരങ്ങൾ
|
||||||||||||||||||||