വിക്കിപീഡിയ:മൂന്നു മുന്‍പ്രാപന നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദര്‍ഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക. |
| വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍ |
|---|
| ഉള്ളടക്കം |
| ശൈലി |
| ശൈലീപുസ്തകം |
| ഘടന |
| തിരുത്തല്‍ |
| സംവാദം |
| പെരുമാറ്റം |
| കൂടുതല്‍ |
| മാര്‍ഗ്ഗരേഖകളുടെ പട്ടിക നയങ്ങളുടെ പട്ടിക |
- ഈ നയത്തിന്റെ ലംഘനം, വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/3മുനി എന്ന താളില്‍ കുറിക്കുക.
മൂന്നു മുന്‍പ്രാപന നിയമം (3-മു.നി. അഥവാ Three-revert rule അഥവാ 3RR), തിരുത്തല്‍ യുദ്ധങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, എല്ലാ വിക്കിപീഡിയര്‍ക്കും ഒരേ പോലെ ബാധകമായ നയമാണ്.
- ഒരു ലേഖകന്‍ ഏതെങ്കിലും ഒരു താളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ ഒരുകാരണവശാലും ചെയ്യാന്‍ പാടില്ലഎന്നതാണീ നിയമം. മുന്‍പ്രാപനം എന്നാല്‍ മറ്റൊരു ഉപയോക്താവിന്റെ തിരുത്തലുകളെ പൂര്‍ണ്ണമായും തിരസ്കരിക്കുക എന്നതാണ്. അത് ഒരേ തിരുത്തലുകള്‍ തന്നെയോ അതോ വ്യത്യസ്ത തിരുത്തലുകളോ ആകാം.
ഈ നിയമം ലംഘിക്കുന്ന ഏതൊരു ഉപയോക്താവും വിക്കിപീഡിയയുടെ തടയല്‍ നയം അനുസരിച്ച് ആദ്യതവണ 24 മണിക്കൂര്‍ നേരത്തേയ്ക്കും, ആവര്‍ത്തിച്ചാല്‍ കൂടിയ കാലയളവിലേയ്ക്കും തടയപ്പെടുന്നതായിരിക്കും.
ഈ നിയമം ആത്യന്തികമായി ഉപയോക്താവിനായിരിക്കും. ഒന്നിലധികം അംഗത്വങ്ങള്‍ ഉപയോഗിച്ച് പരിധി കടക്കാമെന്നു കരുതരുത്. ഒരു ഉപയോക്താവിന്റെ അംഗത്വമാണെങ്കില്‍ അതൊന്നായിട്ടാവും കാണുക. അല്ലങ്കില്‍ ഓരോ ലേഖകരേയും വ്യത്യസ്തരായി കാണും.
ഈ നിയമം താളുകള്‍ തോറുമായിരിക്കും. ഉദാഹരണത്തിന്, ഒരു ലേഖകന്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു ലേഖനങ്ങളില്‍ ഈരണ്ട് പുനര്‍പ്രാപനങ്ങള്‍ വീതം ചെയ്യുന്നുവെന്നിരിക്കട്ടെ അദ്ദേഹത്തിന്റെ തിരുത്തലുകള്‍ ഈ നിയമത്തിന്റെ ലംഘനമാകില്ല. എന്നിരുന്നാലും ലേഖകനെ പ്രശ്നകാരിയായി കണ്ടേക്കാം. ഒരു താളിലെ ആദ്യ മുന്‍പ്രാപനം ചെയ്യുമ്പോള്‍ മുതല്‍ താങ്കളുടെ 24 മണിക്കൂര്‍ സമയം ആരംഭിക്കുന്നുവെന്നോര്‍ക്കുക
ഒരു ഉപയോക്താവ് തന്നെ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്തുമ്പോഴാണ് ഈ നിയമം പ്രയോഗത്തില്‍ വരിക.
തിരുത്തല്‍ യുദ്ധം ഒഴിവാക്കാനാണ് മൂന്നു മുന്‍പ്രാപന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇത് ദിനവും ഓരോ താളിലും മൂന്നു മുന്‍പ്രാപനങ്ങള്‍ വീതം ചെയ്യാനുള്ള അധികാരപ്പെടുത്തലോ തിരുത്തല്‍ മാര്‍ഗ്ഗമായി മുന്‍പ്രാപനങ്ങളെ അവതരിപ്പിക്കാനുള്ള അറിയിപ്പോ അല്ല. മറിച്ച് ഈ നിയമം ഒരു ലക്ഷ്മണരേഖയാണ്[1]. 24 മണിക്കൂറിനുള്ളില്‍ മൂന്നോ അതില്‍ കുറവോ മുന്‍പ്രാപനങ്ങള്‍ നടത്തുന്ന ഉപയോക്താക്കളും, സ്വഭാവം പ്രശ്നകാരിയാണെന്നു വ്യക്തമാണെങ്കില്‍ വിലക്കപ്പെട്ടേക്കാം. നയങ്ങള്‍ ഉപയോഗിച്ച് അമ്മാനമാടാനുള്ള (ഇംഗ്ലീഷ്) ശ്രമങ്ങള്‍, അതായത് ദിനവും മൂന്നു തിരുത്തലുകള്‍ നടത്തുക മുതലായ പ്രവര്‍ത്തനങ്ങള്‍ കര്‍ത്താവിനെ പ്രത്യേകം നിരീക്ഷിക്കാനും, തടയപ്പെടാന്‍ തന്നെയും കാരണമായേക്കും. പല കാര്യനിര്‍വ്വാഹകരും മുമ്പ് തടയപ്പെട്ട ഉപയോക്താക്കളോട് ദയ കാട്ടാറില്ലന്നും, നയങ്ങളുടെ ലംഘനത്തില്‍ പ്രത്യേകിച്ചൊരറിയിപ്പില്ലാതെ തന്നെ തടയാറുണ്ടെന്നുമോര്‍ക്കുക. സാങ്കേതികമായി മൂന്നു മുന്‍പ്രാപന നിയമം ലംഘിച്ചു പോയ ഉപയോക്താക്കളെ സന്ദര്‍ഭത്തിനനുസരിച്ച് തടയപ്പെടാതിരിക്കാനുമിടയുണ്ട്.
തീര്‍പ്പ്: സാമാന്യബുദ്ധി ഉപയോഗിക്കുക, തിരുത്തല്‍ യുദ്ധങ്ങളില്‍ പങ്ക് കൊള്ളാതിരിക്കുക. തുടര്‍ച്ചയായി മുന്‍പ്രാപനം ചെയ്യുന്നതിനു പകരം മറ്റ് ഉപയോക്താക്കളോടാലോചിക്കുക, താങ്കള്‍ ശരിയാണെങ്കില്‍ മറ്റാരെങ്കിലുമത് ചെയ്തുകൊള്ളും — അപ്പോഴത് സമൂഹത്തിന്റെ അംഗീകാരവും ആകും. തര്‍ക്കപരിഹാരമോ താള്‍ സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥനയോ പകരം മാര്‍ഗ്ഗമായി സ്വീകരിക്കാവുന്നതാണ്. നിയമം നടപ്പിലാക്കിയേ മതിയാവൂയെങ്കില്‍ - തിരുത്തല്‍ യുദ്ധങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ - വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/3മുനി എന്നതാളില്‍ അറിയിക്കുക. നിയമത്തിന്റെ ആത്മാവ് തിരുത്തല്‍ യുദ്ധങ്ങള്‍ തടയാനുള്ളതാണ് ഉപയോക്താക്കളെ ശിക്ഷിക്കാനുള്ളതല്ലന്നോര്‍ക്കുക. കാര്യനിര്‍വ്വാഹകര്‍ തങ്ങളുടെ വിവേചനബുദ്ധി ഇവിടെ ഉപയോഗിക്കേണ്ടതാണ്.
നിയമം ബാധകല്ലാത്ത സന്ദര്‍ഭങ്ങളുമുണ്ട്.
ഉള്ളടക്കം |
എന്താണ് മുന്‍പ്രാപനം?
മുന്‍പ്രാപനം എന്നാല്‍ ഇവിടെ ഉപയോക്താവോ ഉപയോക്താക്കളോ നടത്തിയ മാറ്റം പൂര്‍ണ്ണമായോ ഭാഗികമായോ തിരസ്കരിക്കുക എന്നതാണ്. തിരസ്കരണം തിരുത്തലുകളിലാവാം, വിവരങ്ങള്‍ മായ്ച്ചുകളയലിലോ മായ്ച്ചുകളഞ്ഞവ തിരിച്ചുകൊണ്ടുവരലിലോ ആവാം, തലക്കെട്ട് മാറ്റങ്ങളിലാവാം കാര്യനിര്‍വ്വാഹക പ്രവര്‍ത്തനങ്ങളിലാവാം അല്ലങ്കില്‍ താളിന്റെ സൃഷ്ടി തന്നെയാവാം.
ഒരു ഉപയോക്താവ് ഒരേ മുന്‍പ്രാപനം ചെയ്താലേ നിയമത്തിന്റെ പരിധിയില്‍ വരുള്ളു എന്നില്ലന്നോര്‍ക്കുക. ഒരു ദിവസം താളില്‍ നടത്തുന്ന എല്ലാ തിരസ്കരണങ്ങളും കണക്കെലെടുക്കുന്നതാണ്.
അപവാദങ്ങള്‍
ഈ നിയമത്തിന് അപവാദമായേക്കാവുന്ന സന്ദര്‍ഭങ്ങളുമുണ്ടായേക്കാം, തിരുത്തല്‍ യുദ്ധത്തില്‍ തിരസ്കരിക്കേണ്ട മാറ്റമുണ്ടായേക്കാം. അപവാദമായേക്കാവുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്.
തിരുത്തല്‍ യുദ്ധങ്ങള്‍ കൂടാതെയുള്ള മുന്‍പ്രാപനങ്ങള്‍
- മറ്റൊരുപയോക്താവിന്റെ ഇടപെടലില്ലാതെ ഒരു ഉപയോക്താവ് നടത്തുന്ന മുന്‍പ്രാപനങ്ങള്‍ ഒരൊറ്റ മുന്‍പ്രാപനമായി കണക്കാക്കും.
- താങ്കളുടെ സ്വന്തം തിരുത്തലുകള്‍ തിരസ്കരിക്കുന്നത് മുന്‍പ്രാപനമായി കണക്കാക്കില്ല.
അനാവശ്യ തിരുത്തലുകള്‍
താഴെക്കൊടുത്തിരിക്കുന്ന തിരുത്തലുകള്‍ ആവശ്യമില്ലന്നകാര്യത്തില്‍ ഐക്യമുള്ളതാണ്, അവ തിരസ്കരിച്ചാല്‍ 3മുനിയില്‍ പെടുകയില്ല.
- ലളിതവും വ്യക്തവുമായ നശീകരണ പ്രവര്‍ത്തനങ്ങള്‍
- താള്‍ ശൂന്യമാക്കല്‍, മോശപ്പെട്ട ഭാഷ ഉപയോഗിക്കുക തുടങ്ങി ആര്‍ക്കും പെട്ടന്നു മനസ്സിലാക്കാവുന്ന നശീകരന പ്രവര്‍ത്തങ്ങള്‍.
- സമവായ വിരുദ്ധങ്ങളായ തിരുത്തലുകള്‍, ഉള്ളടക്ക വ്യതിയാനങ്ങള്‍, ടാഗുകളുടെ ചേര്‍ക്കലും നീക്കം ചെയ്യലും മുതലായവ.
- കാര്യനിര്‍വ്വാഹകരുടെ ശ്രദ്ധയില്‍ പെടുത്തിക്കഴിഞ്ഞ മറ്റ് നശീകരണപ്രവര്‍ത്തനങ്ങള്‍
- പകര്‍പ്പവകാശ നയങ്ങളുടെ ലംഘനം, സ്വതന്ത്രമല്ലാത്ത വിവരങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍.
- പരദൂഷണം, പക്ഷപാതം, സ്രോതസില്ലായ്മ, അല്ലങ്കില്‍ ദരിദ്രമായ സ്രോതസുകളുടെ പിന്തുണയോടെയുള്ള വിവരങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ അല്ലങ്കില്‍ വൈരുദ്ധ്യാത്മകങ്ങളായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങളുടെ എഴുതല്‍.
മറ്റ് അപവാദങ്ങള്‍
- ഒരു ഉപയോക്താവ് അദ്ദേഹത്തിന്റെ താളിലോ ഉപയോക്താവിനുള്ള താളിന്റെ ഉപതാളുകളിലോ പരദൂഷണം, പക്ഷപാതം, സ്രോതസില്ലായ്മ, അല്ലങ്കില്‍ ദരിദ്രമായ സ്രോതസുകളുടെ പിന്തുണയോടെയുള്ള വിവരങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ അല്ലങ്കില്‍ വൈരുദ്ധ്യാത്മകങ്ങളായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങളുടെ എഴുതല്‍ തുടങ്ങിയവ കൂടാതെ നടത്തുന്ന മുന്‍പ്രാപനങ്ങള്‍.
- സമൂഹസമവായത്തിനു വിരുദ്ധമായി ഭൂമിശാസ്ത്രപരമായ പേരുകളില്‍ നടത്തുന്ന തിരുത്തലുകള്‍.[2]
- തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകള്‍
അനുബന്ധം
മേല്‍പ്പറഞ്ഞവയിലെന്തെങ്കിലും വ്യക്തമല്ലങ്കില്‍ ഈ നിയമം ബാധകമല്ലാതിരിക്കില്ല. സംശയമെങ്കില്‍ മുന്‍പ്രാപനമരുത്, പകരം തര്‍ക്ക പരിഹാരം തേടുക അല്ലങ്കില്‍ കാര്യനിര്‍വ്വാഹകരുടെ സഹായം തേടുക.
നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഒരു താള്‍ സംരക്ഷിക്കുകയോ അല്ലങ്കില്‍ അതു ചെയ്യുന്നവരെ തടയുകയോ ചെയ്യുകയാണ് മുന്‍പ്രാപനത്തിനു മുന്നേ ചെയ്യാവുന്ന കാര്യം. സ്വതന്ത്രമല്ലാത്ത ഉള്ളടക്കം കുത്തിത്തിരുകുന്നവര്‍ക്കെതിരേയും ഇതു തന്നെ ചെയ്യാവുന്നതാണ്.
ഇതൊരു സൌകര്യമല്ല
തിരുത്തല്‍ യുദ്ധങ്ങള്‍ വിനാശകാരികളാണ്, ഈ നിയമലംഘനം അതിജീവിക്കാനുള്ള ശ്രമം അത്യന്തം വിനാശകരവുമാണ്. ദിവസവും രണ്ട് മുന്‍പ്രാപനങ്ങള്‍ മാത്രം നടത്തി അതിജീവിക്കാനുള്ള ശ്രമം കാര്യനിര്‍വ്വാഹകര്‍ കണ്ടെത്തുകയും ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. ഇവിടുത്തെ നിയമങ്ങള്‍ ഒരു ചട്ടക്കൂടല്ല, അതിനുള്ളില്‍ നിന്നുകൊണ്ടെന്തും ചെയ്യാമെന്നു കരുതരുത്. തിരുത്തല്‍ യുദ്ധങ്ങള്‍ വിജ്ഞാനകോശരചനയ്ക്ക് സഹായകമല്ല, വിക്കിപീഡിയയുടെ നിയമങ്ങള്‍ വെറും വാക്യാര്‍ത്ഥത്തില്‍ കാണരുത്.
നടപ്പിലാക്കല്‍
മൂന്നു മുന്‍പ്രാപന നിയമം ലംഘിക്കുന്നവര്‍ 24 മണിക്കൂര്‍ നേരത്തേയ്ക്ക് തടയപ്പെട്ടേക്കാം. ആവര്‍ത്തിച്ചാല്‍ കാലയളവ് വര്‍ദ്ധിച്ചേയ്ക്കാം. പല കാര്യനിര്‍വ്വാഹകരും മുന്‍ ലംഘനങ്ങളും, പലതാളുകളിലെ ഗുണകരമല്ലാത്ത പ്രവര്‍ത്തനങ്ങളും മര്യാദകേടുമെല്ലാം ചേര്‍ത്ത് വായിച്ചാവും തടയല്‍ കാലം നിര്‍ണ്ണയിക്കുന്നതെന്നോര്‍ക്കുക. പലരുള്‍പ്പെട്ട ഒരു തിരുത്തല്‍ യുദ്ധമാണെങ്കില്‍ എല്ലാ ഭാഗത്തേയും ഒരേ പോലെ കാണാന്‍ കാര്യനിര്‍വ്വാഹകര്‍ ശ്രദ്ധിക്കുക.
കൂടാതെ,
- നല്ല വിക്കിമര്യാദകള്‍ പഠിച്ചുവരുന്നവര്‍ക്കും ഈ നിയമം ബാധകമായേക്കാം.
- ഉദാഹരണ സഹിതം ലഭിക്കുന്ന സമ്മര്‍ദ്ദഫലമായും നിയമം നടപ്പിലായേക്കാം.
ഉപയോക്താക്കള്‍ക്ക് {{uw-3rr}} ഉപയോഗിച്ച് ലംഘനത്തിനു മുന്നറിയിപ്പ് നല്‍കാവുന്നതാണ്.
നിയമം പ്രാബല്യത്തില്‍ വരുത്തേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ച് വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/3മുനി-യില്‍ അറിയിക്കുക.
3മുനി ലംഘനം ഒഴിവാക്കാന്‍
3മുനി ലംഘനത്തിന്റെ വക്കില്‍ നില്‍ക്കുകയാണെന്നു സ്വയം ബോധ്യം വന്ന ലേഖകര്‍ തിരുത്തല്‍ യുദ്ധങ്ങളൊഴിവാക്കാനുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും സ്വീകരിക്കേണ്ടതാണ്. അതായത് പ്രശ്നത്തേക്കുറിച്ച് സംവാദം താളില്‍ കുറിപ്പിടുകയോ, മൂന്നാമതൊരാളിന്റെ അഭിപ്രായം അരായുകയോ ഒക്കെ ചെയ്യാവുന്നതാന്നതാണ്. കൂടുതല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ചറിയാന്‍ വിക്കിപീഡിയ:തര്‍ക്കപരിഹാരം കാണുക (ഇംഗ്ലീഷ്)
ഞാന്‍ 3മുനി ലംഘിച്ചുപോയി, ഇനിയെന്തു ചെയ്യാന്‍ കഴിയും?
താങ്കള്‍ അറിയാതെ 3 മുനി ലംഘിച്ചെങ്കിലും മറ്റൊരാളിട്ട കുറിപ്പാലോ മറ്റോ അതു തിരിച്ചറിഞ്ഞു കഴിഞ്ഞു. താങ്കളിഷ്ടപ്പെടുന്നില്ലങ്കില്‍ പോലും താള്‍ പഴയ പതിപ്പിലേക്ക് തിരിച്ചുവെയ്ക്കേണ്ടതാണ്. ഉറപ്പൊന്നുമില്ലങ്കിലും പൊതുവേ തടയപ്പെടലൊഴിവാകാനിതു മതിയാകും.
കുറിപ്പുകള്‍
- ↑ en:Wikipedia:Requests for arbitration/Charles Darwin-Lincoln dispute#3RR is not an entitlement കാണുക.
- ↑ കാണുക en:Talk:Gdansk/Vote#VOTE: Enforcement.