വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Green check.png ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദര്‍ഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
Nutshell.png ഈ താളിന്റെ രത്നച്ചുരുക്കം: ചര്‍ച്ചകളെ അടിസ്ഥാനമാക്കിയാണ്‌ വിക്കിപീഡിയ പരസ്പര പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയല്ല. ആരെങ്കിലും നിങ്ങളുടെ തിരുത്തലുകളെ എതിര്‍ക്കുന്നുവെങ്കില്‍ അവരുമായി ചര്‍ച്ചയിലേര്‍പ്പെടുകയും പരസ്പരധാരണയിലെത്തുവാനും തര്‍ക്കപരിഹാരം നടത്തുവാനും ശ്രമിക്കുക. തങ്ങളുടെ സ്വന്തം വീക്ഷണങ്ങള്‍ക്കും പതിപ്പുകള്‍ക്കുമായി പോരിനിറങ്ങരുത്. ആരെങ്കിലും തിരുത്തല്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍, പ്രതേകിച്ച്, ആവശ്യത്തിലധികം മാറ്റങ്ങളെ തിരസ്കരിക്കുന്നുവെങ്കില്‍ അവര്‍ തടയപ്പെടാന്‍ സാധ്യതയുണ്ട് .
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നടന്ന വളരെയധികം കടുത്ത ഒരു തിരുത്തല്‍ യുദ്ധം

സമവായരൂപവത്കരണത്തിന്‌ പരസ്പരം സഹായിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നവരും തിരുത്തല്‍ നയങ്ങള്‍ പിന്തുടരുന്നവരുമായ ഉപയോക്താക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ വികസിക്കുന്നവയാണ്‌ വിക്കിപീഡിയയിലെ താളുകള്‍. അവര്‍ തര്‍ക്കപരിഹാരം നടത്തുന്നവരാണ്‌ അത് സാധ്യമാക്കാന്‍ പരസ്പരം സഹായിക്കുന്നവരും. തങ്ങളുടെ വിയോജിപ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുപകരം ഉപയോക്താക്കള്‍ ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ മറ്റുള്ളവര്‍ നടത്തുന്ന സംഭാവനകളില്‍ തുടര്‍ച്ചയായി മുന്‍പ്രാപനങ്ങള്‍ നടത്തുമ്പോഴാണ്‌ ഒരു തിരുത്തല്‍ യുദ്ധം അരങ്ങേറുന്നത്. ദയവായി, തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ലേഖകരെപ്പറ്റി കാര്യനിര്‍വ്വാഹകരെ വിവരമറിയിക്കുക.

നിലവില്‍ തിരുത്തല്‍ യുദ്ധത്തിനെതിരായ ഒരു വ്യക്തമായ നയം നിലവിലുണ്ട്, മൂന്നു മുന്‍പ്രാപന നിയമമാണത് (3-മു.നി.). കാര്യനിര്‍വ്വാഹകര്‍ അതിന്‍പ്രകാരം നടപടിയെടുത്തില്ലെങ്കിലും, ആരെങ്കിലും കാര്യനിര്‍വ്വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡില്‍ ചേര്‍ക്കുന്നതോടെ ഉചിതമായ നടപടിക്ക് സാധ്യതയേറെയാണ്‌. വിക്കിപീഡിയയുടെ നയങ്ങള്‍ തിരുത്തല്‍ യുദ്ധങ്ങള്‍ക്കെതിരെയാണ്‌, 3-മു.നി. ലംഘിച്ചാലും ഇല്ലെങ്കിലും തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ലേഖകര്‍ തടയപ്പെട്ടേക്കാം.

വിക്കിപീഡിയയുടെ വായനക്കാര്‍ക്കും ലേഖകര്‍ക്കും ദോഷമല്ലാതൊന്നും തിരുത്തല്‍ യുദ്ധങ്ങള്‍ സംഭാവന ചെയ്യുന്നില്ല. മറ്റുള്ളവരെ പരിഗണിക്കാതെ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനോ ലേഖനത്തിന്റെ ഏതെങ്കില്‍ ഒരു പതിപ്പ് നിലനിര്‍ത്താനോ ഉള്ള ശ്രമം സന്തുലിതമായ് കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുകയും ലേഖകര്‍ക്കിടയില്‍ വിദ്വേഷം വളരാന്‍ കാരണമാകുകയും സമവായത്തിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. ആവശ്യമായ ബോധവല്‍ക്കരണം, മുന്നറിയിപ്പ്, തടയല്‍ എന്നിവയ്ക്കുശേഷവും തിരുത്തല്‍ യുദ്ധം തുടരുന്ന ലേഖകര്‍ സമൂഹത്തേയും വിജ്ഞാനകോശത്തേയും നിസ്സാരവല്‍ക്കരിക്കുകയാണ്‌, ഇത് അവരുടെ തിരുത്താനുള്ള അവകാശങ്ങളില്‍ അനിശ്ചിതമായി നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കെത്തിക്കും.

ഉള്ളടക്കം

തിരുത്തല്‍ യുദ്ധം

തിരുത്തല്‍ പ്രക്രിയ

ഒരു തുറന്ന വ്യൂഹത്തിന്‌ ഗുണമേന്മയുള്ളതും സന്തുലിതവുമായ വിജ്ഞാകോശ ഉള്ളടക്കം പ്രദാനം ചെയ്യാന്‍ സാധിക്കുമെന്നത് പ്രധാന നിലപാടായി വിക്കിപീഡിയ സ്വീകരിച്ചിരിക്കുന്നു. പരസ്പര ധാരണയും ക്ഷമയും ശക്തമായ സാമൂഹ്യബോധവും ഇതിനാവശ്യമാണ്‌. ഇതിനെയെല്ലാം നിഷ്ഫലമക്കുന്നവയാണ്‌ മര്യാദകേടുകളും തിരുത്തല്‍ യുദ്ധങ്ങളും.

ലേഖകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരിക്കുന്നു അവ പരിഹരിക്കുവാന്‍ സാധിക്കുന്നുമില്ല, അത്തരം അവസരങ്ങളില്‍ ചര്‍ച്ചനടത്തുകയും പരസ്പരധാരണയിലെത്തുവാനുമാണ്‌ ശ്രമിക്കേണ്ടത്, തര്‍ക്കപരിഹാരം തേടുകയോ മറ്റ് ലേഖകരടങ്ങിയ വലിയ സമൂഹത്തോട് സഹായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്യുക.

എന്താണ് തിരുത്തല്‍ യുദ്ധം?

പരസ്പരം സഹകരണത്തിനു കാക്കാതെ വിജയിക്കുവാനും കാര്യം സാധിക്കുന്നതിനുവേണ്ടിയും, ചർച്ചകൾ സ്തംഭിപ്പിക്കുവാനും, താളിൽ ഒരു നിലപാട് അടിച്ചേൽപ്പിക്കുന്നതിനു വേണ്ടിയും എതിർപ്പോടേയും, ആക്രമണൊത്സുകതയോടെയും നിഷ്ഫലകരമായ തിരുത്തലോ മുന്‍പ്രപനമോ നടത്തലാണ് തിരുത്തൽ യുദ്ധം. തിരുത്തൽ യുദ്ധത്തിലേർപ്പെടുന്നവർ ശക്തമായി പോരാടുകയും, വ്യവസ്ഥകളുപയോഗിച്ച് അമ്മാനമാടുകയും, സം‌വാദം താള്‍ ചര്‍ച്ചകള്‍ക്കൊണ്ട് നിറക്കുകയും ചെയ്യും. വിജ്ഞാകോശപരമായ സമവായത്തിനു ശ്രമിക്കാതെ ഇവര്‍ മറ്റ് ഉപയോക്താക്കളെ ഈ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയും അവരുടെ സമയവും ശ്രമങ്ങളും നിഷ്ഫലമാക്കുകയും ചെയ്യും. ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. അവ വിള്ളലുകളുണ്ടാക്കുന്നതും ദോഷകരവും, പ്രയോജനരഹിതവുമാണ്‌, അവ പലപ്പോഴും മറ്റ് ഉപയോക്താക്കളുടെയും കാര്യനിര്‍വ്വാഹകരുടേയും ഇടപെടലുകളിലേക്ക് നയിക്കുന്നു.

സാധാരണയായി തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ഒരു ഉപയോക്താവ് നിലവിലുള്ള തിരുത്തല്‍ നടപടിക്രമങ്ങളെ അവഗണിക്കുകയും, മറ്റുള്ളവര്‍ ഉന്നയിക്കുന്ന വസ്തുതകളെ കണക്കിലെടുക്കാതെ മാറ്റങ്ങള്‍ തിരസ്ക്കരിക്കുകയും ചെയ്യും. വിക്കിപീഡിയയിലെ നയങ്ങളും മാര്‍ഗ്ഗരേഖകളുമനുസരിച്ചായിരിക്കണം ഉള്ളടക്കങ്ങള്‍ എഴുതപ്പെടേണ്ടത്. ലേഖകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പോരാടുന്നതിനേക്കാള്‍ ചര്‍ച്ച നടത്തുകയാണ്‌ വേണ്ടത്. പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ അവര്‍ കാത്തിരിക്കണം, തര്‍ക്കപരിഹാരം നടത്തുന്നതുവരെ സ്വന്തം തിരുത്തലുകള്‍ മറ്റുള്ളവര്‍ തിരസ്ക്കരിക്കും എന്നറിയുകയാല്‍ അവര്‍ ലേഖനത്തില്‍ അത്തരം തിരുത്തലിനു വീണ്ടും ശ്രമിക്കാതെ പ്രശ്നപരിഹാരത്തിനു കാക്കുകാണ്‌ വേണ്ടത്. മറ്റുള്ളവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ ലേഖനത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്നത് ആര്‍ക്കും തിരുത്തല്‍ യുദ്ധം നടത്താനുള്ള കാരണമല്ല.

തിരുത്തല്‍ യുദ്ധത്തിന്റെ ഭാഗമല്ലാത്തവ എന്തൊക്കെ?

ചില അവസരങ്ങളില്‍ നടത്തുന്ന മുന്‍പ്രാപനമോ തിരുത്തല്‍ തിരസ്ക്കരണമോ ആവശ്യമുള്ളവയാണ്‌, അവ ഇവയാണ്‌ (ഇവയില്‍ മാത്രം പരിമിതിപ്പെടുന്നുമില്ല):

  • നശീകരണ പ്രവര്‍ത്തനങ്ങളെയോ വിലക്കപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകളെയോ തിരസ്ക്കരിക്കുന്നത് തിരുത്തല്‍ യുദ്ധമല്ല. തുടര്‍ച്ചയായി അങ്ങേയറ്റം മോശമോ തെറ്റായതോ ആയ വിവരങ്ങള്‍ താളില്‍ ചേര്‍ക്കുന്നതും താളില്‍ നിന്നും വലിയ തോതില്‍ വിവരക്കള്‍ നീക്കുന്നതും വാന്‍ഡലിസമായി കണക്കാക്കും, പക്ഷെ പൊതുവായ വീക്ഷണത്തില്‍ താളുകള്‍ തിരുത്തുന്നതിന്റെ ഭാഗമായുള്ള നീക്കം ചെയ്യലുകളും കൂട്ടിച്ചേര്‍ക്കലുകളും മറ്റ് നല്ല രീതിയിലുള്ള മാറ്റങ്ങളും വാന്‍ഡലിസത്തിന്റെ ഭാഗമല്ല.
  • നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള തിരുത്തലുകള്‍. ഉദാഹരണത്തിന്‌ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളുടെ കാര്യത്തിലുള്ള നയമനുസരിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിയെ ഇകഴ്ത്തുന്ന അവലംബരഹിതമായ പരാമര്‍ശങ്ങള്‍ നീക്കംചെയ്യുന്നത്.

മുന്‍പ്രാപനം

ഒരു വ്യക്തി ഒരു താളില്‍ നടത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തിയാണ്‌ മുന്‍പ്രാപനം. വരുത്തപ്പെട്ട മാറ്റം മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കാതെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാതെ മുന്‍പ്രാപനം വഴി മറ്റ് ലേഖകന്‍ വരുത്തിയ മാറ്റം ഇല്ലാതാക്കുകയാണ്‌ ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ ന്യായവശം കൂടാതെ മുന്‍പ്രാപനം നടത്തുവാന്‍ പാടില്ല.

തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യം ചേര്‍ത്ത ഉപയോക്താവിനെ അവഗണിക്കുവാനോ നിഷേധിക്കുവാനോ വെണ്ടി മുന്‍പ്രാപനം നടത്തരുത്, ഒരു പോരാട്ടത്തിന്റെ ചുവടുവയ്പ്പായും അങ്ങനെ ചെയ്യരുത്. ഈ രീതിയില്‍ മുന്‍പ്രാപനത്തെ ദുരുപയോഗപ്പെടുത്തുന്നവര്‍ കാര്യനിര്‍വ്വാഹകര്‍ വഴിയുള്ള മുന്നറിയിപ്പിനോ തടയലിനോ സാധ്യതയുണ്ട്.

മൂന്നു മുന്‍പ്രാപന നിയമം

Shortcut:
WP:3RR

സാധാരണ രീതിയിലുള്ള തിരുത്തല്‍ യുദ്ധസ്വഭാവത്തിന്റെ ഭാഗമായുള്ള അനാവശ്യമായ മുന്‍പ്രാപനം തടയുന്നതിന്റെ ഭാഗമായി നിലവിലുള്ള രജതരേഖയാണ്‌ "മൂന്നു മുന്‍പ്രാപന നിയമം" ("3-മു.നി.") ("3RR"). ഈ നിയമനുസരിച്ച് ഒരുപയോക്താവ് ഏതെങ്കിലും ഒരു താളില്‍ 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്തുന്നുവെങ്കില്‍ അത് തിരുത്തല്‍ യുദ്ധമായി കണക്കാക്കും, അതനുസരിച്ച് ചിലപ്പോള്‍ ആദ്യഘട്ടത്തില്‍ 24 മണിക്കൂര്‍ നേരത്തേക്ക് തടയപ്പെടാം. മുന്‍പ്രപനങ്ങള്‍ വഴിയുള്ള തിരുത്തല്‍ യുദ്ധം ഒരു പ്രതേക തലത്തില്‍ കവിഞ്ഞ് സംഭവിച്ചിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു രേഖ വരയ്ക്കുകയാണ്‌ 3-മു.നി. ചെയ്യുന്നത്, അതുവരെ അതിനെതിരെ നടപടികള്‍ എടുത്തില്ലെങ്കില്‍ അതിനുള്ള സാധുതയും അത് വ്യക്തമാക്കുന്നു. ചില അവസരങ്ങളില്‍ തിരുത്തല്‍ യുദ്ധത്തിന്റെ ഭാഗമല്ലാത്ത മുന്‍പ്രാപനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല (ഇവിടെ കാണുക).

ഓര്‍ക്കുക, മൂന്നു മുന്‍പ്രാപന നിയമം ലംഘിക്കപ്പെടാതെ തന്നെ ഒരു ഉപയോക്താവിന്റെ തിരുത്തലുകള്‍ യുദ്ധ പ്രതീതി ഉളവാക്കുന്നവയാണെങ്കില്‍ കാര്യനിര്‍വ്വാഹകര്‍ക്ക് അനുയോജ്യമായി ഇടപെടാവുന്നതാണ്‌, അതുപോലെ ഏത് ഉപയോക്താവിനും തിരുത്തല്‍ യുദ്ധത്തെപ്പറ്റി കാര്യനിര്‍വ്വാഹകരെ അറിയിക്കാവുന്നതാണ്‌ (പകരം പ്രത്യാക്രമണം നടത്തുകയല്ല വേണ്ടത്).

3-മു.നി. യുടെ പ്രയോഗം

ഒരു "താള്‍" എന്നത് വിക്കിപീഡിയയിലെ ഏതു താളുമാകാം, സം‌വാദം താളുകളും പദ്ധതി മേഖലയിലെ താളുകളും ഉള്‍പ്പെടെ. ഒരു മുന്‍പ്രാപനം എന്നതു മറ്റ് ലേഖകരുടെ പ്രവര്‍ത്തികളെ പിന്‍വലിക്കുന്ന ഏതു പ്രവൃത്തിയേയും ഉദ്ദേശിക്കുന്നു, കാര്യനിര്‍വ്വാഹകരുടെ പ്രവൃത്തികളും ഉള്‍പ്പെടെ എല്ലാം അതിന്റെ പരിധിയില്‍ വരുന്നു. മറ്റൊരു ഉപയോക്താവിന്റെ തിരുത്തലുകള്‍ മധ്യേ വരാതെ ഒരു ഉപയോക്താവ് നടത്തുന്ന മുന്‍പ്രാപനങ്ങള്‍ ഒരു മുന്‍പ്രാപനമായാണ്‌ കണക്കാക്കുക. (ഈ നിര്‍വ്വചനം "മുന്‍പ്രാപന"ത്തിന്‌ മറ്റിടങ്ങളില്‍ നല്‍കിയിരിക്കുന്ന നിര്‍വ്വചനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്‌).

ഈ നിയമം പ്രവര്‍ത്തികമാക്കപ്പെടുക വ്യക്തിയുടെ മേലാണ്‌, അതായത് ഒരു വ്യക്തിയുടെ ഒന്നിലധികം അംഗത്വങ്ങള്‍ നടത്തുന്ന പ്രവൃത്തികളായാലും ഒരുമിച്ചു കണക്കാക്കപ്പെടും. അതുപോലെ താളുകള്‍ തോറുമാണ്‌ ഈ നിയമം ബാധകമാകുക, ഒരു വ്യക്തി പലതാളുകളിലായി മുന്‍പ്രാപനങ്ങള്‍ നടത്തുകയും ഒരു താളിലും മൂന്നില്‍ കൂടുതല്‍ മുന്‍പ്രപനങ്ങള്‍ നടത്തിയില്ലെങ്കില്‍ നിയമം ബാധകമാകുകയില്ല, പക്ഷെ ആ വ്യക്തി ഒരു പ്രശ്നകാരിയായി കണക്കാക്കപ്പെടാം.

ഇതുവരെ നടപടി കൈകൊണ്ടിട്ടില്ലെങ്കില്‍ അത് നടപ്പാക്കുന്നതിനെ ഉറപ്പിക്കുന്ന ഒരു രജതരേഖയാണ്‌ 3-മു.നി. ഒരു താളില്‍ നിശ്ചിത എണ്ണം തവണ വരെ മുന്‍പ്രാപനം നടത്താനുള്ള ഒരു നിയമപരമായ സൗകര്യമല്ല ഇത്. 3-മു.നി. ലംഘിക്കുന്നില്ലെങ്കില്‍ കൂടി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലേഖകര്‍ക്കെതിരെ കാര്യനിര്‍വ്വാഹകര്‍ക്ക് നടപടി കൈകൊള്ളാവുന്നതാണ്‌.

ഏതെങ്കിലും ലേഖകന്‍ അബദ്ധത്തില്‍ മൂന്നു മുന്‍പ്രാപന നിയമം ലംഘിക്കുകയാണെങ്കില്‍, അവര്‍ അവസാനം വരുത്തിയ മാറ്റം തിരസ്ക്കരിച്ചിരിക്കണം. കാര്യനിര്‍വ്വാഹകള്‍ അത് കണക്കിലെടുക്കുകയും, അത്തരം അവസരങ്ങളില്‍ തടയല്‍ ഒഴിവാക്കുന്നത് പരിഗണിക്കാവുന്നതുമാണ്‌, ഉദാഹരണത്തിന്‌ ലംഘനം നടത്തിയ ഉപയോക്താവ് സാധാരണഗതിയില്‍ തിരുദ്ധല്‍ യുദ്ധകാരിയല്ല, കൂടാതെ അദ്ദേഹം മാന്യമായി തന്റെ പിഴവ് പരിഹരിക്കാന്‍ ശ്രമിക്കുന്നുമുണ്ട് എങ്കില്‍.

3-മു.നി.ക്കുള്ള അപവാദങ്ങള്‍

തിരുത്തല്‍ യുദ്ധങ്ങളെ പ്രതിരോധിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടുതന്നെ തിരുത്തല്‍ യുദ്ധങ്ങളുടെ ഭാഗമല്ലാത്ത മുന്‍പ്രാപനങ്ങള്‍ ലംഘനങ്ങളായി കണക്കാക്കപ്പെടില്ല. തിരുത്തല്‍ യുദ്ധങ്ങള്‍ വിനാശകാരികളാണ്‌ അതിനാല്‍തന്നെ വളരെ സൂക്ഷിച്ചാണ്‌ അതിനുള്ള അപവാദങ്ങളായി കണക്കാക്കപ്പെടുന്നതും. താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ മൂന്നു മുന്‍പ്രാപന നിയമം പ്രയോഗിക്കുന്നതിന്‌ അപവാദങ്ങളാണ്‌, ഇവയെ ഈ നിയമത്തിന്റെ വീക്ഷണത്തില്‍ മുന്‍പ്രാപനങ്ങളായി കണക്കാക്കുന്നില്ല.

ഉപയോക്തൃ തരംതിരിച്ചുള്ള അപവാദങ്ങള്‍

  • സ്വന്തം തിരുത്തലുകളുടെ മുന്‍പ്രാപനം (സ്വയം തിരസ്ക്കരണം). (ഈ നിയമത്തിന്റെ പരിധിയില്‍ മറ്റുള്ളവരുടെ പ്രവൃത്തികള്‍ ഇല്ലാതാക്കുന്നതിനെയാണ്‌ കണക്കാക്കുന്നത്, അതിനാല്‍ സ്വയം തിരസ്കരണം നിയമലംഘനമായി കണക്കാക്കപ്പെടില്ല.)
  • നിങ്ങളുടെ ഉപയോക്തൃമണ്ഡലത്തില്‍ നടത്തുന്നുന്ന മുന്‍പ്രാപനങ്ങള്‍ (നിങ്ങള്‍ വിക്കിപീഡിയയുടെ ഉപയോക്തൃതാളിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുവരെയും മുന്‍പ്രാപനങ്ങള്‍ നടത്തുന്നത് 3-മു.നി. ഉള്ളടക്ക തരങ്ങള്‍ക്കുള്ള അപവാദങ്ങളില്‍പ്പെട്ടതാകുന്നതുവരെയും.)
  • വിലക്കപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകളില്‍ മുന്‍പ്രാപനങ്ങള്‍ നടത്തുന്നത്.

ഉള്ളടക്ക തരംതിരിച്ചുള്ള അപവാദങ്ങള്‍

  • വ്യക്തമായ വാന്‍ഡലിസം - കാര്യബോധമുള്ള ഏതു ഉപയോക്താവും പെട്ടെന്നു തന്നെ വാന്‍ഡലിസമാണെന്ന് അംഗീകരിക്കുന്ന തരത്തിലുള്ള തിരുത്തലുകള്‍, അതായത് താള്‍ ശൂന്യമാക്കല്‍ നികൃഷ്ടമോ നിന്ദ്യമോ ആയ ഭാഷാശൈലിയുപയോഗിച്ചുള്ള തിരുത്തല്‍ എന്നിവ. കാര്യനിര്‍വ്വാഹകര്‍ വ്യവസ്ഥാപിതമായ വാന്‍ഡലിസങ്ങളെ തടയുകയും, തുടര്‍ച്ചയായി മുന്‍പ്രാപനങ്ങള്‍ നടത്തുന്നതിനേക്കാള്‍ താളിന്‌ സം‌രക്ഷണമേര്‍പ്പെടുത്തുന്നത് പരിഗണിക്കുകയും വേണം. കാര്യനിര്‍വ്വാഹകരല്ലാത്ത ഉപയോക്താക്കള്‍ കാര്യനിര്‍വ്വാഹകരുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ വാന്‍ഡലിസം തടയുന്നതിനായി മുന്‍പ്രാപനങ്ങള്‍ നടത്തേണ്ടിവരും.
  • പകര്‍പ്പാവകാശ ലംഘനങ്ങളോ സൗജന്യമല്ലാത്ത ഉള്ളടക്കങ്ങളുടെ ഉപയോഗ ലംഘനമോ.
  • വിക്കിപീഡിയയുടെ സെര്‍വറുകള്‍ നിലകൊള്ളുന്ന അമേരിക്കന്‍ ഐക്യനാടിലെ ഫ്ലോറിഡ സംസ്ഥാനത്തെ നിയമങ്ങളുടെ വ്യക്തമായ ലംഘനം.
  • ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിലെ ഹാനികരമോ വളച്ചൊടിച്ചതോ തെളിവില്ലാത്തതോ മോശം നിലവാരത്തിലുള്ള തെളിവുകള്‍ അവലംബിച്ചതോ ആയ പരാമര്‍ശങ്ങള്‍

ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിവാദപരമോ തിരുത്തല്‍ യുദ്ധമോ ആയി ഗണിക്കപ്പെട്ടേക്കാം. നടത്തുന്ന തിരുത്തല്‍ 3-മു.നി.ക്ക് അപവാദമാണെന്ന പക്ഷക്കാരനാണ്‌ താങ്കളെങ്കില്‍ അത് വ്യക്തമാക്കുന്ന തിരുത്തല്‍ സംഗ്രഹമോ, സം‌വാദം താളില്‍ അപവാദത്തിന്റെ ന്യായവശം വ്യക്തമാക്കുന്ന പ്രതേക കുറിപ്പോ നല്‍കുന്നത് കൂടുതല്‍ നന്നായിരിക്കും. സംശയം തോന്നുന്നുവെങ്കില്‍ മുന്‍പ്രാപനം അരുത്; ഓര്‍ക്കുക വിക്കിപീഡിയ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സം‌രഭമാണ്‌. പകരം തര്‍ക്കപരിഹാരം തേടുക, പ്രതേകിച്ച് അനുയോജ്യമായ നോട്ടീസ്ബോര്‍ഡുകളില്‍ സഹായം അഭ്യര്‍ത്ഥിക്കുക.

വാന്‍ഡലിസം നടക്കുന്ന അവസരങ്ങളില്‍ മുന്‍പ്രാപനം നടത്തുന്നതിനേക്കാള്‍ വാന്‍ഡലിസം നടത്തുന്ന ലേഖകരെ തടയലോ വാന്‍ഡലിസത്തിന്‌ വിധേയമാകുന്ന താളിന്‌ സം‌രക്ഷണമേര്‍പ്പെടുത്തുന്നതോ ആയിരിക്കും കൂടുതല്‍ ഉചിതം. അതുപോലെ തടയലോ താളിന്‌ സം‌രക്ഷണമേര്‍പ്പെടുത്തലോ ആണ്‌ തുടര്‍ച്ചയായി പകര്‍പ്പാവകാശ ലംഘനമുള്ള ഉള്ളടക്കം ചേര്‍ക്കുമ്പോള്‍ ചെയ്യേണ്ടത്. വാന്‍ഡലിസം ശ്രദ്ധയിപ്പെടുമ്പോള്‍ കാര്യനിര്‍വ്വാഹകര്‍ക്കുള്ള നോട്ടീസ്ബോര്‍ഡില്‍ അതിനെപ്പറ്റി അറിയിക്കുകയോ താളിന്‌ സം‌രക്ഷണം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്യേണ്ടതാണ്‌. (ശ്രദ്ധിക്കുക, താളിന്‌ സം‌രക്ഷണം ഏര്‍പ്പെടുത്തുക എന്നത് നിങ്ങളുടെ പതിപ്പ് സം‌രക്ഷിക്കുവാന്‍ വേണ്ടി സംവിധാനിക്കപ്പെട്ടതല്ല, തിരുത്തല്‍ യുദ്ധം ഒഴിവാക്കി ചര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണത്.)

തിരുത്തല്‍ യുദ്ധ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യല്‍

ഒരു തിരുത്തല്‍ യുദ്ധത്തിന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ നിങ്ങളെന്തു ചെയ്യണം

പ്രശ്നത്തിന്‌ പരിഹാരം ആരായുന്നതാണ്‌ ഒരു തിരുത്തല്‍ യുദ്ധം കാണുമ്പോള്‍ ചെയ്യേണ്ടത് അല്ലാതെ അതില്‍ പങ്കെടുത്ത് യുദ്ധം കൂടുതല്‍ മുറുക്കുകയല്ല വേണ്ടത്. വിയോജിപ്പ് കൂടുതല്‍ പ്രത്യക്ഷമാകുമ്പോള്‍ അതിലുള്‍പ്പെട്ട രണ്ട് പക്ഷവും യുദ്ധം മതിയാക്കി പ്രശ്നം സം‌വാദം താളില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ശ്രമിക്കേണ്ടതാണ്‌, സന്ദര്‍ഭോജിതമായി അനുയോജ്യമായ ഇടങ്ങളില്‍നിന്നും സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. സമൂഹത്തിനിടയില്‍ ശുപാര്‍ശചെയ്യപ്പെട്ട ഇതരമാര്‍ഗ്ഗങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു.

സഹകരിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ക്ഷണം നിരസിച്ചും, നല്‍കിയ വസ്തുതകളെ അവഗണിച്ചും, തര്‍ക്കപരിഹാരത്തിനു തയ്യാറാവാതെ ഒന്നോ അതില്‍കൂടുതലോ ഉപയോക്താക്കള്‍ തിരുത്തല്‍യുദ്ധം നിര്‍ത്താന്‍ തായ്യാറാവുന്നില്ലെങ്കില്‍, കാര്യനിര്‍വ്വാഹകര്‍ക്കുള്ള/3-മു.നി.ക്കുള്ള നോട്ടീസ്ബോര്‍ഡില്‍ കാര്യനിര്‍വ്വാഹകരുടെ ഇടപെടലിനുവേണ്ടി അഭ്യര്‍ത്ഥിക്കേണ്ടതാണ്‌. തിരുത്തല്‍ യുദ്ധത്തില്‍ മുന്നോട്ടുപോകുന്ന ഉപയോക്താവ് അത് വിക്കിപീഡിയയില്‍ നിരോധിക്കപ്പെട്ടാതാണെന്ന വസ്തുതതയെക്കുറിച്ച് അജ്ഞാനാണെന്ന് കാണപ്പെടുകയാണെങ്കില്‍, {{uw-3rr}} എന്ന ഫലകം ആ ഉപയോക്താവിന്റെ സം‌വാദം താളില്‍ നിക്ഷേപിച്ച് ഉപയോക്താവിനെ ബോധാവാനാക്കേണ്ടതാണ്‌. പൊതുവായ തരത്തിലുള്ള മുന്നറിയിപ്പു ഫലകങ്ങളുടെ ഉപയോഗം തിരുത്തല്‍ യുദ്ധാവസരങ്ങളില്‍ ഒഴിവാക്കുക, അത് ചിലപ്പോള്‍ പ്രശ്നം വര്‍ദ്ധിപ്പിച്ചേക്കാം. സന്ദര്‍ഭത്തിനനുസരിച്ച് പ്രശ്നം തണുപ്പിക്കാനുതങ്ങുന്ന തരത്തിലുള്ള നിങ്ങളുടെ സ്വന്തം അഭിപ്രായവും ഉപയോക്താവിനെ അറിയിക്കുന്നതും പരിഗണിക്കുക.

പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എങ്ങനെ തിരുത്തല്‍ യുദ്ധത്തില്‍ അകപ്പെടുന്നതില്‍ നിന്നൊഴിവാകാം

പൊതുവായിപ്പറഞ്ഞാല്‍, ആശയവിനിമയമാണ്‌ അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗം: കൂടുതല്‍ വായനക്ക് വിക്കിപീഡിയ:തിരുത്തല്‍ നയം#ചര്‍ച്ചയും തിരുത്തലും കാണുക. തര്‍ക്കം ഉടലെടുത്തിരിക്കുന്നു എന്ന് വ്യക്തമായി കഴിഞ്ഞാല്‍ തിരുത്തല്‍ സംഗ്രഹം മാത്രം നല്‍കുന്നതിനെ ആശ്രയിക്കരുത്, പ്രശ്നത്തെ ലേഖനത്തിന്റെ സം‌വാദം താളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുക. തര്‍ക്കത്തെ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ ഏറ്റവും പ്രാഥമികമായി തിരഞ്ഞെടുക്കേണ്ടത് ലേഖനത്തിന്റെ സം‌വാദം താള്‍ തന്നെയാണ്‌, ഇത് പ്രശ്നാവലോകനത്തിനു കാര്യനിര്‍വ്വാഹകരെ സഹായിക്കുകയും ചെയ്യും.

വിക്കിപീഡിയയില്‍ സമയപരിധിയില്ല എന്നോര്‍ക്കുക, പ്രശ്നകരമായ ഭാഗങ്ങളില്‍ ലേഖകര്‍ ഉചിതമായ വൃത്തിയാക്കല്‍ ടാഗുകള്‍ ചേര്‍ക്കുന്നത് അനുവദനീയവുമാണ്‌. ചര്‍ച്ചയ്ക്കൊരു പരിസമാപ്തി ഉണ്ടാകുന്നില്ലെങ്കില്‍, പ്രശ്നം കൂടുതല്‍ ലേഖകരുടെ ശ്രദ്ധയിലേക്ക് തിരിക്കുന്നത് ഒത്തുതീര്‍പ്പിലെത്തുന്നതിലേക്ക് നയിച്ചേക്കാം. മൂന്നാമതൊരു വശം കണക്കിലെടുക്കുന്നതും മറ്റ് ലേഖകരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നതും പരിഗണിക്കുക. പ്രശ്നത്തെക്കുറിച്ച് ബോധാവാന്മാരായ നിഷ്പക്ഷ ലേഖകര്‍ക്ക് വിവാദഭാഗങ്ങള്‍ തിരുത്തിയെഴുതി പ്രശ്നം ലഘൂകരിക്കുവാനും സമവായം രൂപപ്പെടുത്തുവാനും സഹായിക്കുവാനും കഴിയും. ഇതൊക്കെ പരാജയപ്പെടുകയാണെങ്കില്‍ അനൗപചാരികമായോ ഔപചാരികമായോ ആയ രീതിയിലുള്ള തര്‍ക്കപരിഹാരം തേടുക.


പരിചയസമ്പന്നരായ ചില ലേഖകര്‍ മുന്‍പ്രാപനങ്ങളുടെ കൂട്ടതില്‍ അപവാദങ്ങളായി മുകളില്‍ നല്‍കിയവയില്‍ നല്‍കിയവമാത്രം നടത്തുമെന്ന നിലപാടെടുക്കുന്നു അല്ലെങ്കില്‍ അവര്‍ ഒരു മുന്‍പ്രാപനത്തില്‍ പരിമിതപ്പെടുത്തുന്നു; തര്‍ക്കം ഉടലെടുക്കുന്നുവെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാക്കുന്നതിനേക്കാള്‍ അത്തരം വ്യക്തികള്‍ പ്രാമുഖ്യം നല്‍കുക സം‌വാദങ്ങള്‍ക്കും മറ്റുള്ളവരുടെ സഹായങ്ങള്‍ തേടുന്നതിനുമായിരിക്കും. മുന്‍പ്രാപനങ്ങള്‍ക്ക് അപവാദങ്ങളായി നല്‍കിയവയില്‍പ്പെട്ടവ മാത്രം നടത്തുക എന്ന നയം ലേഖകര്‍ക്ക് സ്വീകരിക്കാവുന്നതാണ്‌; വിക്കിപീഡിയ:അത്യാവശ്യമെങ്കില്‍ മാത്രം മുന്‍പ്രാപനം നടത്തുക കാണുക. ഭിന്നാഭിപ്രായങ്ങളുള്ളതും വികാരപരമായി സമീപിക്കപ്പെടുന്നതും അതുവഴി തിരുത്തല്‍ യുദ്ധത്തിനു സാധ്യത കൂടുതലുള്ളതുമായ വിവാദവിഷയങ്ങളുടെ കാര്യത്തില്‍ ഈ നയം കൂടുതല്‍ അനുയോജ്യമായിരിക്കും.

പിന്‍കുറിപ്പ്: ലേഖകര്‍ സമാന്യബുദ്ധി ഉപയോഗിക്കുക, തിരുത്തല്‍ യുദ്ധങ്ങളില്‍ പങ്കെടുക്കരുത്. തുടര്‍ച്ചയായി മുന്‍പ്രാപനങ്ങള്‍ നടത്താതെ കാര്യം മുള്ളവരുമായി ചര്‍ച്ച ചെയ്യുക; ഒരു മുന്‍പ്രാപനം അത്യാവശ്യമാണ് എങ്കില്‍, മറ്റൊരു ലേഖകനും അതുപോലെ ചിന്തിക്കുന്നുണ്ടാവാം, അതു ചെയ്യുക (മറ്റുള്ളവരെ അറിയിക്കാതെ തന്നെ), അത് ആ പ്രവൃത്തി സംബന്ധമായ സമവായത്തിലേക്ക് നയിച്ചുകൊള്ളും. താള്‍ സം‌രക്ഷണത്തിന്‌ അപേക്ഷിക്കുക, അല്ലാതെ മുന്‍പ്രാപനങ്ങള്‍ നടത്തിക്കൊണ്ട് തര്‍ക്കത്തിന്റെ ഭാഗമാകരുത്.

ഇതും കാണുക

ആശയവിനിമയം