വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താഴെപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ നിശ്ചയിക്കേണ്ടത്.

തിരഞ്ഞെടുക്കപ്പെട്ടവ: ലേഖനങ്ങൾ ചിത്രങ്ങൾ പട്ടികകൾ
മാനദണ്ഡം: ലേഖനങ്ങൾ ചിത്രങ്ങൾ പട്ടികകൾ
സ്ഥാനാർത്ഥികൾ: ലേഖനങ്ങൾ ചിത്രങ്ങൾ പട്ടികകൾ
  • ഉന്നതനിലവാരം:വ്യക്തതയും കൃത്യതയുമുള്ളതായിരിക്കണം.
  • മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
  • സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ൻ) സ്വതന്ത്ര ലൈസൻസ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കരുത്.
  • ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന.
  • നയനാനന്ദകരമാകണം
  • സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ.
  • മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ.
  • അഭിപ്രായ സമന്വയത്തിന് നിർദ്ദേശിച്ച ആളുടെ വോട്ട് അനുകൂലമായി കണക്കാക്കാം. (വോട്ട് ചെയ്യേണ്ട ആവശ്യമില്ല)
  • കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം.
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ