വിക്കിപീഡിയ:തടയല്‍ നയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദര്‍ഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക. |
| വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍ |
|---|
| ഉള്ളടക്കം |
| ശൈലി |
| ശൈലീപുസ്തകം |
| ഘടന |
| തിരുത്തല്‍ |
| സംവാദം |
| പെരുമാറ്റം |
| കൂടുതല്‍ |
| മാര്‍ഗ്ഗരേഖകളുടെ പട്ടിക നയങ്ങളുടെ പട്ടിക |
ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്തുന്നതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കാര്യനിര്‍വാഹകര്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക മാര്‍ഗ്ഗമാണ് തടയല്‍. വിക്കിപീഡിയയില്‍ ഉണ്ടായേക്കാവുന്ന ദോഷത്തേയോ, വിഘടിപ്പിനേയോ നേരിടുന്നതിനാണ് തടയല്‍ ഉപയോഗിക്കുന്നത്, അല്ലാതെ ഉപയോക്താക്കളെ ശിക്ഷിക്കുന്നതിനല്ല. ചിലപ്പോള്‍ ഉപയോക്താക്കളെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും, ക്രിയാത്മകമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തടയല്‍ ഉപയോഗിക്കാറുണ്ട്. ഉദ്ദേശവും ലക്ഷ്യവും കാണുക.
തടയാനുള്ള ആവശ്യം, ഏതൊരു ഉപയോക്താവിനും കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ്ബോര്‍ഡില്‍ സംഭവങ്ങളെക്കുറിച്ചുള്ള ഭാഗത്തോ അഥവാ അതിനായുള്ള പ്രത്യേക വേദിയായ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കാര്യനിര്‍വാഹകരുടെ ഇടപെടല്‍ വേദിയിലോ ഉന്നയിക്കാവുന്നതാണ്. തടയല്‍ ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ അത് നല്‍കാന്‍ വേണ്ടി വരുന്ന കൃത്യമായ തെളിവുകളും സന്ദര്‍ഭങ്ങളും വ്യക്തമാക്കേണ്ടതാണ്. ഒരാളെ തടയുന്നതിനു മുമ്പ് കാര്യനിര്‍വാഹകര്‍ അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സ്വയം അന്വേഷിച്ചു ബോധ്യപ്പെടുന്നത് നല്ലതാണ്. തടയലുകള്‍ പുനഃരവലോകനത്തിനും ഇളവിനും വിധേയമായേക്കാം. തടയലിനും പ്രത്യേകിച്ച് തടയല്‍ മാറ്റുന്നതിനും കാര്യനിര്‍വാഹകര്‍ പരസ്പരം ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്.
വിക്കിപീഡിയ:തടയലില്‍ ഉള്ള നിവേദനം (ഇംഗ്ലീഷ്) എന്ന താളില്‍ ഒരു തടയലില്‍ ഇളവു നല്‍കാനുള്ള വ്യവസ്ഥകളെക്കുറിച്ചുണ്ട്. തികച്ചും വ്യക്തമായ തെറ്റല്ലങ്കില്‍ ഇതര കാര്യനിര്‍വാഹകരുടെ തടയലുകള്‍ മറ്റു കാര്യനിര്‍വാഹകര്‍ പരസ്പര ചര്‍ച്ചകള്‍ക്കു ശേഷമേ നീക്കാവൂ.. തടയല്‍ നീക്കല്‍ കാണുക.
[തിരുത്തുക] ഉദ്ദേശവും ലക്ഷ്യവും
എല്ലാ തടയലുകളും ആത്യന്തികമായി നാശത്തില്‍നിന്നു സംരംഭത്തെ സംരക്ഷിക്കാനും, ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറക്കാനും പ്രാപ്തമായിരിക്കണം. നാശം കുറവെങ്കിലും, കുഴപ്പം പിടിച്ച സ്വഭാവം നിലനില്‍ക്കുന്നെങ്കില്‍ താഴെപറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്:
- ഉടന്‍ ഉണ്ടാകുന്നതോ തുടരെ ഉണ്ടാകുന്നതോ ആയ കുഴപ്പങ്ങളെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍
- തുടര്‍ച്ചയായ പ്രശ്നസങ്കീര്‍ണ്ണ സ്വഭാവത്തില്‍ നിന്നും, അത് തിരുത്തലുകള്‍ ബുദ്ധിമുട്ടാക്കുന്നെങ്കില്‍ രക്ഷപെടാന്‍
- ഇപ്പോഴുള്ള സ്വഭാവം തുടരുന്നത് അംഗീകരിക്കാനാവില്ലന്ന സത്യം ഊട്ടിയുറപ്പിക്കാന്‍
- സമൂഹത്തിന്റെ നിര്‍വചനത്തിനനുസരിച്ചു കൂടുതല്‍ ക്രിയാത്മകവും അനുയോജ്യവുമായ തിരുത്തല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍
| തടയലുകള്‍, കുഴപ്പങ്ങളെ നീക്കിക്കളഞ്ഞോ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റം പ്രോത്സാഹിപ്പിച്ചോ ഭാവി പ്രശ്നങ്ങളെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അത് ശിക്ഷയായിട്ടോ വ്രണപ്പെടുത്താനുള്ള മാര്‍ഗ്ഗമായോ അല്ലങ്കില്‍ ആ സമയത്ത് സ്വഭാവദോഷമില്ലങ്കിലോ ഉപയോഗിക്കാന്‍ പാടില്ല. |
|---|
ഗുണകരമായ തിരുത്തലുകള്‍ ഉണ്ടാവുമെങ്കില്‍ തടയല്‍ കാലയളവില്‍ മാറ്റം വരുത്തുന്നത് തെറ്റില്ല.
[തിരുത്തുക] തടയലില്‍ കൈക്കൊള്ളേണ്ട സാമാന്യരീതികള്‍
പ്രധാന കാര്യം, സംശയമുണ്ടെങ്കില്‍ തടയരുത്; പകരം മറ്റ് കാര്യനിര്‍വാഹകരുമായി ചര്‍ച്ചചെയ്ത് ഉപദേശം സ്വീകരിക്കുക. തടയല്‍ പ്രാബല്യത്തില്‍ വന്നാല്‍ പിന്നെ നീക്കം ചെയ്യല്‍ മിക്കവാറും വിവാദമായിത്തീരും. അതിനു മുമ്പ് കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ്ബോര്‍ഡില്‍ കുറിപ്പിട്ട് സൂക്ഷ്മപരിശോധന നടത്തുന്നത് നല്ലതാണ്.
പുതിയ ഉപയോക്താക്കളെ കൈകാര്യം ചെയ്യുമ്പോള്‍ കാര്യനിര്‍വാഹകര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അവരില്‍ മിക്കവാറും പേരും വിക്കിപീഡിയയുടെ നയങ്ങളുമായും രീതികളുമായും പരിചയമില്ലാത്തവരായിരിക്കും, അവരുടെ രീതികള്‍ നമുക്ക് ദോഷകരമായി തോന്നുകയും ചെയ്യാം. പുതുമുഖങ്ങളോടു കടുത്തരീതിയില്‍ പ്രതികരിക്കുന്നത്, അവര്‍ ഉപേക്ഷിച്ചു പോകാന്‍ കാരണമായേക്കും. പുതുമുഖങ്ങളെ കടിച്ചുകുടയരുത് കാണുക.
[തിരുത്തുക] സംരക്ഷണം
അവകാശങ്ങളുടെയോ വസ്തുവകകളുടേയോ സംരക്ഷണത്തിനോ, അല്ലങ്കില്‍ വിക്കിമീഡിയ ഫൗണ്ടേഷന്റയോ, അതിന്റെ ഉപയോക്താക്കളുടേയോ, പൊതുജനങ്ങളുടേയോ സുരക്ഷയ്ക്കായോ ഒരുപയോക്താവിനെ തടയാവുന്നതാണ്. സംരക്ഷണത്തിനായുള്ള തടയലുകള്‍ എന്നാല്‍:
- തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യക്തിപരമായ ആക്രമണം;
- വ്യക്തിപരമോ, തൊഴില്സംബന്ധമോ, നിയമപരമോ (ഇംഗ്ലീഷ്) ആയ ആക്രമണങ്ങള്‍ (വിക്കിപീഡിയയ്ക്കു പുറത്തുള്ളവ ഉള്‍പ്പടെ);
- ഉപയോക്താക്കളെ അപകടത്തിലാക്കുന്ന നടപടികള്‍;
- ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടല്‍ (ശരിയാണെങ്കിലും തെറ്റാണെങ്കിലും);
- തുടര്‍ച്ചയായ പകര്‍പ്പവകാശ ലംഘനങ്ങള്‍ (ഇംഗ്ലീഷ്)
- തുടര്‍ച്ചയായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങള്‍ എന്ന നയത്തിനു വിരുദ്ധമായ വിവരങ്ങള്‍ ചേര്‍ക്കല്‍;
- അത്യാവശ്യ സന്ദര്ഭമെങ്കില് അംഗത്വം ഒഴിവാക്കണമെങ്കില്‍
[തിരുത്തുക] കുഴപ്പം സൃഷ്ടിക്കല്‍
വിക്കിപീഡിയയില്‍ കുഴപ്പം സൃഷ്ടിക്കുക (ഇംഗ്ലീഷ്) എന്ന സ്വഭാവമാണ് ഒരു ഉപയോക്താവ് കൈക്കൊള്ളുന്നതെങ്കില്‍; അതായത് അയാള്‍ വിക്കിപീഡിയയുടെ മര്യാദകള്‍ പാലിക്കുന്നില്ലങ്കില്‍ തടയേണ്ടിവരും. തടയല്‍ തീരുമാനം എടുക്കേണ്ട സന്ദര്‍ഭങ്ങള്‍:
- തുടര്‍ച്ചയായ നശീകരണ പ്രവര്‍ത്തനങ്ങള്‍
- തുടര്‍ച്ചയായ മര്യാദകളുടെ ലംഘനം
- തുടര്‍ച്ചയായ വലയ്ക്കല്‍ (ഇംഗ്ലീഷ്)
- തുടര്‍ച്ചയായ സ്പാമിങ് (ഇംഗ്ലീഷ്)
- തിരുത്തല്‍ യുദ്ധം (ഇംഗ്ലീഷ്) അല്ലങ്കില്‍ മുന്‍പ്രാപന യുദ്ധം
- അപരമൂര്ത്തിത്വനയത്തിന്റെ ലംഘനം
- തുടര്‍ച്ചയായി നയങ്ങളുടേയും മാര്‍ഗ്ഗരേഖകളുടേയും ലംഘനം.
- മറവില്ലാത്ത നശീകരണങ്ങള്‍
[തിരുത്തുക] കുഴപ്പം സൃഷ്ടിക്കല്‍ മാത്രം ലക്ഷ്യം വച്ചുള്ളവ
കൂടുതലായി.., ചില അംഗത്വങ്ങള്‍ കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതായിരിക്കും. അവ മുന്നറിയിപ്പില്ലാതെ തന്നെ തടയാവുന്നതാണ്, വേണമെങ്കില്‍ അനന്തമായും:
- നശീകരണ പ്രവര്‍ത്തനങ്ങള്‍ പോലെ കുഴപ്പമുണ്ടാക്കാന്‍ മാത്രം വരുന്ന അംഗത്വങ്ങള്‍
- പൊതു അംഗത്വങ്ങള്‍ (രഹസ്യവാക്ക് എല്ലാവര്‍ക്കും ലഭ്യമോ, പങ്ക് വെയ്ക്കപ്പെട്ടതോ ആയവ)
- അനുയോജ്യമല്ലാത്ത ഉപയോക്തൃനാമങ്ങളോടു കൂടിയ അംഗത്വങ്ങള്‍
- അംഗീകാരം ലഭിക്കാതെയോ, അംഗീകാരം ലഭിച്ച പ്രവര്ത്തനങ്ങള്ക്കല്ലാതെയോ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍
- അവയുടെ തിരുത്തല്‍ ചരിത്രം നോക്കിയാല്‍ പ്രാഥമിക ലക്ഷ്യം ഒരു വ്യക്തിയുടേയോ, കമ്പനിയുടേയോ, ഉത്പന്നത്തിന്റേയോ, സേവനത്തിന്റേയോ, സംഘടനയുടേയോ പരസ്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന അംഗത്വങ്ങള്‍. വിക്കിപീഡിയ:താത്പര്യവ്യത്യാസം, വിക്കിപീഡിയ:സ്പാം (ഇംഗ്ലീഷ്) തുടങ്ങിയവ കാണുക
[തിരുത്തുക] ഓപ്പണ്‍ അല്ലങ്കില്‍ അജ്ഞാത പ്രോക്സികള്‍
-
ഈ വിഷയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് , കാണുക: en:Wikipedia:Open proxies.
ഓപ്പണ്‍ അല്ലങ്കില്‍ അജ്ഞാത പ്രോക്സികള്‍ (ഇംഗ്ലീഷ്) കാണുമ്പോള്‍ തന്നെ തടയാവുന്നതാണ്.
സ്റ്റാറ്റിക് ഐ.പി.കള്‍ അല്ലാത്തവയും സ്ഥിരം പ്രോക്സികള്‍ അല്ലാത്തവയും ചെറിയ കാലത്തേക്ക് തടയുന്നത് പരിഗണിക്കാവുന്നതാണ്, ആ ഐ.പി.കള്‍ മിക്കവാറും മാറി ഉപയോഗിക്കപ്പെടാനോ സാധ്യതയുണ്ട്. പല ടോര്‍ (ഇംഗ്ലീഷ്) പ്രോക്സികളും വളരെ പെട്ടന്നു തന്നെ മാറാനിടയുണ്ട്, ഇത്തരത്തിലുള്ളവ പ്രത്യേക ശ്രദ്ധയെടുത്തേ തടയാവൂ..
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഓപ്പണ്‍ പ്രോക്സികള്‍ കണ്ടെത്താനും തടയാനുമുള്ള പദ്ധതി നിലവിലുണ്ട്.
[തിരുത്തുക] നിരോധനം
-
ഈ വിഷയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് , കാണുക: en:Wikipedia:Banning policy.
വിക്കിപീഡിയ നിരോധനം എന്നാല്‍ വിക്കിപീഡിയയിലെവിടേയും തിരുത്താനുള്ള അവകാശം എടുത്തുകളയലാണ്. നിരോധനം താത്കാലികമോ, നിശ്ചിത കാലത്തേക്കുള്ളതോ അല്ലങ്കില്‍ അനന്തമോ സ്ഥിരമോ ആയിട്ടുള്ളതാവാം.
സാങ്കേതികമായി തടയല്‍ ഉപയോഗിച്ചാണ് നിരോധനം നടപ്പിലാക്കുന്നത്.
[തിരുത്തുക] തടയലില്‍ നിന്നും രക്ഷപെടല്‍
ഒരാള്‍ തടയലില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുകയാണെങ്കില്‍ കാര്യനിര്‍വാഹകന് തടയല്‍ പുനര്‍നിര്‍ണ്ണയിക്കാനും, തടയലിന്റെ കാലാവധി കൂട്ടിനിര്‍ണ്ണയിക്കുവാനും കഴിയുന്നതാണ്. തടയലില്‍ നിന്നു രക്ഷപെടാന്‍ ഉപയോഗിച്ചേക്കാവുന്ന ഉപയോക്തൃനാമങ്ങളും ഐ.പി. വിലാസങ്ങളും തടയാവുന്നതാണ്.
[തിരുത്തുക] ഉപയോക്തൃനാമം മാറ്റിയതിനു ശേഷം തടയല്‍ രേഖയില്‍ തടയല്‍ ചേര്‍ക്കല്‍
ലേഖകര്‍ അന്തര്‍ദ്ധാനം ചെയ്യാനുള്ള അവകാശം മനസ്സിലാക്കുകയും, പേരുമാറ്റുകയും കാര്യനിര്‍വാഹകരോട് തങ്ങളുടെ ഉപയോക്തൃ താളും സംവാദം താളും നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തേക്കാം. അത്തരത്തിലുള്ളവര്‍ മുന്‍പ് തടയപ്പെട്ടിട്ടുള്ളവരാണോ എന്നു മനസ്സിലാക്കാന്‍ കാര്യനിര്‍വാഹകര്‍ക്ക് ചെക്ക് യൂസേഴ്സിന്റെ (ഇംഗ്ലീഷ്) സഹായം സ്വീകരിക്കാവുന്നതാണ്. അവര്‍ മുമ്പ് തടയപ്പെട്ടിട്ടുള്ളവരെങ്കില്‍ പുതിയ അംഗത്വം വളരെ കുറച്ചു സമയത്തേക്കു തടയുകയും അതിന്റെ ചുരുക്കമായി മുന്‍ അംഗത്വത്തിന്റെ തടയല്‍ രേഖ എന്നു കൊടുക്കുകയും ചെയ്യേണ്ടതാണ്. ഇത് അവരുടെ അന്തര്‍ദ്ധാനം ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം അപരമൂര്‍ത്തിത്വത്തിനുള്ള സന്ദര്‍ഭം ഒഴിവാക്കുകയും ചെയ്യുന്നു.
ഈ കുറിപ്പില്‍ തടയലിന്റെ കാലാവധിയെകുറിച്ചു കൊടുക്കേണ്ടതാണ്. എന്നാല്‍ തെറ്റായി നല്‍കപ്പെട്ട തടയലുകള്‍ രേഖപ്പെടുത്തേണ്ട ഒരു കാര്യവുമില്ല.
[തിരുത്തുക] തടയല്‍ ഉപയോഗിക്കരുതാത്ത സന്ദര്‍ഭങ്ങള്‍
[തിരുത്തുക] താത്പര്യ വ്യത്യാസം
ഉള്ളടക്കത്തെ കുറിച്ചു തര്‍ക്കിക്കുന്ന (ആക്രമണം ഇല്ലാതെ) ഉപയോക്താക്കളെ തടയരുത്. കാര്യനിര്‍വാഹകര്‍ യഥാര്‍ത്ഥ തര്‍ക്കത്തെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം.
[തിരുത്തുക] തണുപ്പിക്കല്‍ തടയലുകള്‍
വിഷയം തണുപ്പിക്കുക എന്ന ലക്ഷ്യം മാത്രമുള്ള തടയലുകള്‍ ദേഷ്യപ്പെട്ടിരിക്കുന്ന ഉപയോക്താവിനു മേല്‍ പ്രയോഗിക്കരുത്, അത് മിക്കവാറും വിപരീതഫലമുണ്ടാക്കിയേക്കാം. എന്നാല്‍ ദേഷ്യപ്പെട്ടിരിക്കുന്ന ഉപയോക്താവ് പ്രശ്നമുണ്ടാക്കുകയാണെങ്കില്‍ (ഇംഗ്ലീഷ്) കൂടുതല്‍ പ്രശ്നമുണ്ടാകാതെ തടയാവുന്നതാണ്.
[തിരുത്തുക] തടയലുകള്‍ രേഖപ്പെടുത്തല്‍
ഉപയോക്താവിന്റെ തടയല്‍ രേഖയില്‍ എന്തെങ്കിലും മുന്നറിയിപ്പോ, നല്ലതല്ലാത്ത വിവരങ്ങളോ, രേഖയില്‍ ചേര്‍ക്കാന്‍ വേണ്ടി മാത്രം തടയലുകള്‍ പ്രയോഗിക്കരുത്. കുറച്ചു സമയത്തേക്കുള്ള തടയല്‍ ആണെങ്കില്‍ പോലും മിക്ക ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. ചിലപ്പോള്‍ ഉപയോക്തൃനാമം മാറ്റിയതിനു ശേഷം ബ്യൂറോക്രാറ്റുകള്‍ മുന്‍തടയലുകള്‍ പുതിയ പേരില്‍ കുറിച്ചിടാറുണ്ട്.
രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാത്രം ചിലപ്പോള്‍ വളരെ ചെറിയ തടയലുകള്‍, പറ്റിയ തെറ്റിന്റെ ക്ഷമ തടയല്‍ രേഖയില്‍ രേഖപ്പെടുത്താനോ മറ്റോ, പ്രയോഗിക്കാറുണ്ട്. മിക്കപ്പോഴും ഇത് തടയല്‍ മാറ്റാനുള്ള കാരണമായി നല്‍കിയിരിക്കും.
[തിരുത്തുക] തടയല്‍ നീക്കല്‍
ഒരു കാര്യനിര്‍വാഹകന് തടയല്‍ അനുചിതമെന്നോ, പരിതഃസ്ഥിതി മാറിയെന്നോ, അല്ലങ്കില്‍ ചെയ്തതു തെറ്റായി പോയന്നോ ബോധ്യപ്പെട്ടാല്‍ തടയല്‍ നീക്കല്‍ അല്ലങ്കില്‍ തടയലില്‍ ഇളവു നല്‍കല്‍ തുടങ്ങിയവ നല്‍കാവുന്നതാണ്. ചിലപ്പോള്‍ നിവേദനത്തെ (ഇംഗ്ലീഷ്) തുടര്‍ന്നും ഇളവു നല്‍കാറുണ്ട്.
ഒരു ഉപയോക്താവ് തടയല്‍ മാറ്റാന്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍, അതുവരെ ഇടപെടാതിരുന്ന കാര്യനിര്‍വാഹകന്, സ്വയം സ്വതന്ത്രമായി, അവരുടെ തിരുത്തലുകളും, മറ്റ് തെളിവുകളും, ബന്ധപ്പെട്ട ഉപയോക്താവോ മറ്റുള്ളവരോ തരുന്ന വിവരങ്ങളോ ശേഖരിച്ച് യോജ്യമായ തീരുമാനം എടുക്കാവുന്നതാണ്.
ചക്രയുദ്ധമാണ് (ഇംഗ്ലീഷ്) നടക്കുന്നതെങ്കില്‍ തടയല്‍ നീക്കല്‍ ഒരു കാരണവശാലും പാടില്ല. പിന്തുണയ്ക്കായി പ്രോക്സികള്‍ സജ്ജീകരിച്ചു കൊടുക്കലോ, മറ്റുതരത്തിലുള്ള അംഗത്വദുരുപയോഗങ്ങളോ ഒന്നും ചെയ്യാന്‍ പാടില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യ പ്രാവശ്യമാണെങ്കില്‍ പോലും കാര്യനിര്‍വഹണോപകരണങ്ങളുടെ ദുരുപയോഗമായി കണക്കാക്കുകയും കാര്യനിര്‍വാഹക നിലയില്‍ നിന്ന് നീക്കുകയും ചെയ്യുന്നതായിരിക്കും.
[തിരുത്തുക] തടയലിന്റെ പുനഃപരിശോധന
തടയല്‍ നീക്കാനുള്ള നിവേദനത്തിന്റെ ഭാഗമായി, ഉള്‍പ്പെടാത്ത കാര്യനിര്‍വാഹകര്‍ക്ക് തടയലിനെക്കുറിച്ച് ചര്‍ച്ചചെയ്യാനും, മിക്കവാറും തടഞ്ഞ ആളോട് സ്ഥിതി വിലയിരുത്താനോ, വിശദീകരിക്കാനോ, അല്ലങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ ആവശ്യപ്പെടാനും കഴിയുന്നതാണ്. (തടയല്‍ നടത്തിയ കാര്യനിര്‍വാഹകന്‍/കാര്യനിര്‍വാഹക നല്‍കേണ്ട വിവരങ്ങള്‍ കാണുക)
| “ | കാര്യനിര്‍വാഹകര്‍ മറ്റൊരാളുടെ തടയല്‍ നീക്കം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും, തടയല്‍ നടത്തിയ കാര്യനിര്‍വാഹകര്‍ അത് പുനഃപരിശോധിക്കാനുള്ള നീക്കം ശുഭപ്രതീക്ഷയോടെ കാണേണ്ടതാണ്. അതുപോലെ സ്വതന്ത്രമായി കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുന്ന കാര്യനിര്‍വാഹകര്‍ മുഴുവന്‍ വസ്തുതകളും മനസ്സിലാക്കേണ്ടതാണ്. | ” |
|
—Wikipedia:Requests for arbitration/Matthew Hoffman, #Review and discussion of blocks |
||
വ്യക്തമായ തെറ്റല്ലങ്കില്‍ കാര്യനിര്‍വാഹകര്‍ മറ്റുകാര്യനിര്‍വാഹകര്‍ നല്‍കിയ തടയല്‍ അവരുമായി ചര്‍ച്ചചെയ്യാതെ നീക്കരുത്. തടഞ്ഞ കാര്യനിര്‍വാഹകനെ/കാര്യനിര്‍വാഹകയെ ചര്‍ച്ചയ്ക്ക് ലഭിക്കുന്നില്ലങ്കില്‍, അല്ലങ്കില്‍ അവര്‍ ഒത്തുതീര്‍പ്പിലെത്തുന്നില്ലങ്കില്‍ മറ്റ് കാര്യനിര്‍വാഹകരോട് വിക്കിപീഡിയ:കാര്യനിര്‍വാഹകരുടെ നോട്ടീസ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.
തടയല്‍ പുനഃപരിശോധിക്കുന്ന കാര്യനിര്‍വാഹകര്‍ പെട്ടന്നു തെളിഞ്ഞു കിട്ടാത്ത പഴയ കാര്യങ്ങളും ശ്രദ്ധിക്കണം. അപരമൂര്‍ത്തികള്‍, വലയ്ക്കല്‍, സ്വകാര്യതാ പ്രശ്നങ്ങള്‍ മുതലായവ നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ തടയല്‍ നീക്കുന്നത് വിവാദരഹിതമായിരിക്കില്ല. തടയല്‍ നീക്കല്‍ പ്രസിദ്ധമാക്കാതിരിക്കുന്നത് വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കില്ല, തടയുന്ന കാര്യനിര്‍വാഹകര്‍ക്ക് ഈ തടയല്‍ നീക്കുകയാണെങ്കില്‍ തന്നെയോ ബന്ധപ്പെട്ട മറ്റുള്ളവരെയോ അറിയിച്ചിരിക്കണമെന്ന് പ്രസിദ്ധീകരിക്കാവുന്നതാണ്. ഇത്തരത്തിലൊരു കുറിപ്പ് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഇവിടെ കാണാവുന്നതാണ്.
ഒരു ഉപയോക്താവ് വിക്കിപീഡിയയ്ക്ക് ക്രിയാത്മകമായി സംഭാവനകള്‍ ചെയ്യാമെന്നു പറയുകയും പക്ഷേ അവരുടെ ആത്മാര്‍ത്ഥത സംശയത്തിലിരിക്കുകയും ചെയ്യുകയാണെങ്കില്‍, {{2nd chance}} മുതലായ ഫലകങ്ങള്‍ ഉപയോഗിച്ച് തടയല്‍ നീക്കുകയാണെങ്കില്‍ എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞുകൊടുക്കാവുന്നതാണ്.
[തിരുത്തുക] തടയലില്‍ വരുത്താവുന്ന മാറ്റങ്ങള്‍
വ്യത്യസ്തങ്ങളായ ഉപാധികള്‍ ഉപയോഗിച്ച് കാര്യനിര്‍വാഹകര്‍ക്ക് ഒരു ഉപയോക്താവിനെ തടയല്‍ നീക്കം ചെയ്തിട്ട് ആവശ്യമെങ്കില്‍ വീണ്ടും തടയാവുന്നതാണ് (ഉദാഹരണത്തിന് - ഒരു അംഗത്വം പങ്ക് വെയ്ക്കപ്പെട്ട ഒരു ഐ.പി. വിലാസം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍, അല്ലങ്കില്‍ തടയപ്പെട്ട ഉപയോക്താവ് ഇമെയില്‍ അയക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നുവെങ്കില്‍). തടയാനുള്ള കാരണങ്ങളില്‍ എന്തെങ്കിലും മാറ്റം നല്‍കണമെങ്കിലും "തടയല്‍ നീക്കി വീണ്ടും തടയാവുന്നതാണ്", ആദ്യ കാരണം തടയല്‍ രേഖയില്‍ കിടക്കുമെന്നോര്‍ക്കുക.
[തിരുത്തുക] തത്കാലത്തേക്ക് തടയാവുന്ന സാഹചര്യങ്ങള്‍
ചിലപ്പോള്‍ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് തത്കാലത്തേക്ക് തടയല്‍ ഉപയോഗിക്കാവുന്നതാണ്, സാഹചര്യം കഴിഞ്ഞെന്നുറപ്പായാല്‍ തടയല്‍ നീക്കാവുന്നതാണ്:
- ഓപ്പണ്‍ പ്രോക്സികളെ (ഇംഗ്ലീഷ്) അവ നിലനില്‍ക്കുന്നില്ലന്നുറപ്പായാല്‍ തുറന്നു കൊടുക്കാവുന്നതാണ് (ഇത്തരം ചില പ്രോക്സികള്‍ ചില സമയങ്ങളില്‍ മാത്രമേ പ്രവര്‍ത്തന സജ്ജമായിരിക്കുകയുള്ളു എന്നോര്‍ക്കുക, അവ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായി എന്നുറപ്പിക്കേണ്ടതുണ്ട്).
- അംഗീകാരമില്ലാത്തതോ തെറ്റായി പ്രവര്‍ത്തിക്കുന്നതോ ആയ ബോട്ടുകളെ അവ അംഗീകാരം നേടിയാലുടനോ നന്നാക്കിയാലുടനോ തുറന്നു കൊടുക്കാവുന്നതാണ്.
- നിയമപരമായി വെല്ലുവിളികള്‍ (ഇംഗ്ലീഷ്) നടത്തിയതിനെ തുടര്‍ന്ന് തടയപ്പെട്ട അംഗത്വങ്ങള്‍ അത്തരം വെല്ലുവിളികള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചാല്‍ നീക്കികൊടുക്കാവുന്നതാണ്.
[തിരുത്തുക] ചെക്ക്‌യൂസര്‍ നല്‍കുന്ന തടയലുകള്‍
ചെക്ക്‍യൂസര്‍മാര്‍ നല്‍കുന്ന തടയലുകള്‍ കാര്യനിര്‍വാഹകര്‍ അവരോടാലോചിക്കാതെ നീക്കരുത്. [1]
[തിരുത്തുക] തടയലിനു നല്‍കേണ്ട വിശദീകരണങ്ങള്‍
തടയല്‍ ഗൗരവമേറിയ കാര്യമാണ്. പ്രസക്തമായ കാര്യങ്ങള്‍ക്കു മാത്രമേ തടയല്‍ നല്‍കാവൂ, എന്നാഗ്രഹിക്കുന്നു, തെളിവുകളും യുക്തിപൂര്‍വമായ തീരുമാനങ്ങളും ഉണ്ടായിരിക്കണം. ആരെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടാല്‍ എല്ലാ വസ്തുതകളും സ്വതന്ത്രമായി ലഭ്യമായിരിക്കണം.
[തിരുത്തുക] തടയല്‍ സംബന്ധിച്ച അറിയിപ്പുകള്‍
തടയല്‍ എന്തുകൊണ്ട് ആവശ്യമായി വന്നു എന്ന് വ്യക്തവും കൃത്യവുമായ കാരണം തടയുമ്പോള്‍ കാര്യനിര്‍വാഹകര്‍ നല്‍കിയിരിക്കണം. തടയപ്പെട്ട ഉപയോക്താവിനു മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ നേരേ ചൊവ്വേ ഉള്ള പദങ്ങള്‍ വിശദീകരണത്തിനു തിരഞ്ഞെടുക്കുക. തടയപ്പെടുന്ന അംഗത്വത്തിന്റെ സംവാദം താളില്‍ എന്തുകൊണ്ട് തടയുന്നു എന്നൊരു കുറിപ്പിടാവുന്നതാണ്, അങ്ങേയറ്റം മോശമായ കാര്യങ്ങള്‍ക്കതാവശ്യമെന്ന് അര്‍ത്ഥമില്ല. തടയുമ്പോള്‍ തന്നെ വിശദീകരണം നല്‍കുന്നത് പിന്നീട് വിശദീകരിക്കുന്നതിലും വളരെ എളുപ്പമാണ്.
തടയല്‍ നടത്തുമ്പോള്‍ തന്നെ ഒരുകൂട്ടം കാരണങ്ങള്‍ ഡ്രോപ് ഡൌണ്‍ മെനുവില്‍ ലഭ്യമാണ്; ഇതര അല്ലങ്കില്‍ കൂടുതല്‍ വിശദീകരണങ്ങളും നല്‍കാവുന്നതാണ്.
[തിരുത്തുക] തടയല്‍ നടത്തിയ കാര്യനിര്‍വാഹകന്‍/കാര്യനിര്‍വാഹക നല്‍കേണ്ട വിവരങ്ങള്‍
എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശങ്ങളോ സാഹചര്യങ്ങളോ പുനഃപരിശോധന നടത്തുന്ന കാര്യനിര്‍വാഹകര്‍ അറിയണമെങ്കില്‍, അഥവാ പിന്നീട് മറ്റ് കാര്യനിര്‍വാഹകരുമായി വിവാദം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ അറിയിക്കണമെങ്കില്‍, തടയുന്ന കാര്യനിര്‍വാഹകന്‍/കാര്യനിര്‍വാഹക ആ വിവരവും തടയലിന്റെ കൂടിയുള്ള അറിയിപ്പില്‍ നല്‍കേണ്ടതാണ്. ഉദാഹരണത്തിന്:
- സഹായകമായ വിവരങ്ങള്‍ അല്ലങ്കില്‍ വ്യക്തമല്ലാത്ത തെളിവുകള്‍ അഥവാ പൂര്‍ണ്ണ പിന്തുണയില്ലാത്ത സാഹചര്യങ്ങള്‍
- തടയല്‍ നീക്കാനുദ്ദേശിച്ചേക്കാവുന്ന കാര്യനിര്‍വാഹകര്‍ അറിയേണ്ട കാര്യങ്ങള്‍, തടഞ്ഞ കാര്യനിര്‍വാഹകന്‍/കാര്യനിര്‍വാഹകയുമായി ചര്‍ച്ചചെയ്യുന്നില്ലങ്കില്‍ സമവായം ഉണ്ടാക്കിയിരിക്കണമെങ്കില്‍ അത്,
- തടയല്‍ നീക്കണമെങ്കില്‍ പാലിച്ചിരിക്കേണ്ട വ്യവസ്ഥകള്‍
[തിരുത്തുക] രഹസ്യമായ തെളിവുകള്‍
എല്ലാ കാര്യനിര്‍വാഹകരും കാണരുതാത്ത വിവരത്തിന്മേല്‍ തടയല്‍ ആവശ്യമെങ്കില്‍ വിവരം തര്‍ക്കപരിഹാരസമിതിയ്ക്കോ (ഇംഗ്ലീഷ്) ചെക്ക്യൂസേഴ്സിനോ(ഇംഗ്ലീഷ്) നല്‍കുക, നടപടി ആവശ്യമെങ്കില്‍ അവരെടുത്തിരിക്കും. അത്തരത്തിലുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ഒരുകാരണവശാലും പാടില്ല.
അത്തരം വിവരങ്ങള്‍ ചെക്ക്‍യൂസര്‍ അഥവാ ഓവര്‍സൈറ്റ് (ഇംഗ്ലീഷ്) നിലകളിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ദൃശ്യമായിരിക്കും.
[തിരുത്തുക] വിക്കിയ്ക്കു പുറത്തുള്ള തടയല്‍ ആവശ്യങ്ങള്‍
കാര്യനിര്‍വാഹകര്‍ക്കുള്ള ഗ്രൂപ്പിലോ ചാനലിലോ ഇത്തരം ആവശ്യം വരാം. ഗ്രൂപ്പുകളും ചാനലുകളും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു സഹായകമായി വരേണ്ടവയാണ്. അതുകൊണ്ട് അത്തരം ചര്‍ച്ചകള്‍ വിക്കിയ്ക്കുള്ളിലെ ചര്‍ച്ചകള്‍ക്ക് സമമാവില്ല. തടയലിനേയോ മറ്റേതെങ്കിലും കാര്യത്തേയോ കുറിച്ചുള്ള ചര്‍ച്ചകള്‍ വിക്കിയ്ക്കു പുറത്തു നടന്നാല്‍ സമവായം സാധ്യമായെന്നു പറയാന്‍ കഴിയില്ല.
വിക്കിയ്ക്ക് പുറത്ത് തടയല്‍ ആവശ്യപ്പെടുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എന്നാല്‍ വ്യക്തമായ കാരണത്തോടെ ഉടനടി നടപടി വേണ്ട കാര്യങ്ങള്‍ ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ദൃഷ്ടിയില്‍ പെട്ടാല്‍, കാര്യനിര്‍വാഹകര്‍ക്ക് വിക്കിപീഡിയയില്‍ അറിയിച്ചുകൊണ്ട് അനുയോജ്യമായ തീരുമാനം എടുക്കാവുന്നതാണ്.
[തിരുത്തുക] അഭ്യസനവും മുന്നറിയിപ്പുകളും
ഒരിക്കല്‍ എല്ലാവര്‍ക്കും തെറ്റുപറ്റിയിട്ടുണ്ടാവും. അതുകൊണ്ടാണ് നാം അവരെ സ്വാഗതം ചെയ്യുന്നത്. അവരോട് സഹാനുഭൂതി പുലര്‍ത്തുക, അവരെ ശുഭപ്രതീക്ഷയോടെ കാണുക. ബഹുഭൂരിഭാഗവും അവരെ സഹായിക്കാനാണ് വേദനിപ്പിക്കാനല്ല ശ്രമിക്കുന്നത്. അവരോട് വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും ശീലിക്കാന്‍ ആവശ്യപ്പെടാനും അങ്ങിനെ അവരെ തെറ്റുപറ്റുന്നതില്‍ നിന്ന് രക്ഷിക്കാനും സാധിക്കും.
തടയല്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നയങ്ങളേയും മാര്‍ഗ്ഗരേഖകളേയും കുറിച്ചും, അവരുടെ പെരുമാറ്റരീതി അവയുമായി എന്തുകൊണ്ട് ഒത്തുപോകുന്നില്ലന്നും ഉപയോക്താവിനെ ബോധവത്കരിക്കേണ്ടതാണ്.
തടയലിനു മുമ്പ് നിര്‍ബന്ധമായും മുന്നറിയിപ്പ് നല്‍കിയിരിക്കണം എന്നൊന്നുമില്ല, പക്ഷേ കാര്യനിര്‍വാഹകര്‍ ഉപയോക്താക്കളെ നയങ്ങളെ കുറിച്ച് ബോധവത്കരിക്കാനും പെരുമാറ്റം മാറ്റാനുള്ള അവസരം കൊടുക്കേണ്ടതുമാണ്. നിരോധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊന്നും (അപരമൂര്‍ത്തിത്വം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തിപരമായ ആക്രമണം തുടങ്ങിയവ) മുന്നറിയിപ്പിന്റെ ആവശ്യമില്ല.
[തിരുത്തുക] തടയലുകള്‍ പ്രാബല്യത്തില്‍ വരുത്താന്‍
തടയല്‍, തടയല്‍ മാറ്റല്‍, അതിനുള്ള ഉപകരണമണ്ഡലം തുടങ്ങിയവയെ കുറിച്ചുള്ള സാങ്കേതിക കാര്യങ്ങള്‍ സഹായം:തടയല്‍, തടയല്‍ മാറ്റല്‍ (ഇംഗ്ലീഷ്) എന്ന താളില്‍ കാണാവുന്നതാണ്. വിക്കിപീഡിയയില്‍ തടയല്‍, തടയല്‍ മാറ്റല്‍ എന്നിവ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് താഴെ പറയുന്നു.
[തിരുത്തുക] ഐ.പി. വിലാസങ്ങള്‍ തടയാന്‍
ഐ.പി. വിലാസങ്ങള്‍ തടയമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഐ.പി.കള്‍ മാറി മാറി ഉപയോഗിക്കപ്പെടാം എന്നതുകൊണ്ട് അവ തടയുന്നത് പല ഉപയോക്താക്കളെ ബാധിക്കാനിടയുണ്ട്. ഐ.പി. വിലാസങ്ങള്‍ തടയാനുദ്ദേശിക്കുന്നവര്‍ അവ പരിശോധിക്കുകയും, തടയേണ്ട കാലയളവ് ശ്രദ്ധയോടെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടതാണ്. ഐ.പി. വിലാസങ്ങള്‍ അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളിലേ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കു തടയാവൂ.
[തിരുത്തുക] ആകസ്മിക അപകടങ്ങള്‍
ഒരു ഐ.പി. റേഞ്ച് തടയുമ്പോള്‍, അത് അര്‍ഹിക്കാത്ത മറ്റ് ഉപയോക്താക്കളേയും ബാധിച്ചേക്കാം. അതുകൊണ്ട് ഒരു ഐ.പി. റേഞ്ച് തടയപ്പെടുമ്പോള്‍ ചെക്ക്‍യൂസേഴ്സിനോട് ആ റേഞ്ച് ഉപയോഗിക്കുന്ന പ്രശ്നകാരികളല്ലാത്ത ഉപയോക്താക്കളെ കുറിച്ച് ആരായുക. അവര്‍ക്ക് ഒരു പ്രത്യേക ഐ.പി. വിലാസത്തിന് ഇളവു നല്‍കാന്‍ കഴിയുന്നതാണ്.
[തിരുത്തുക] തടയലിന്റെ കാലാവധി
തടയല്‍ സുരക്ഷ ലക്ഷ്യമാക്കിയുള്ളതാണ് അല്ലാതെ ഒരു ശിക്ഷയല്ല. തടയലിന്റെ കാലാവധി ഉപയോക്താവ് തന്റെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എടുത്തേക്കാവുന്ന കാലാവധി കണക്കാക്കിയാവണം. കൂടിയ കാലത്തേയ്ക്കുള്ള തടയലുകള്‍ വിനാശകരങ്ങളായ പ്രശ്നങ്ങള്‍ക്കായിരിക്കണം, തുടര്‍വിനാശകാരികളാണെങ്കില്‍ ഭാവി പ്രശ്നങ്ങള്‍ ഒഴിവാക്കാനായിട്ടാകണം. കാര്യനിര്‍വാഹകര്‍ താഴെ പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കുക:
- സ്വഭാവത്തിന്റെ വിനാശകാരിത്തം
- മുമ്പ് ഇത്തരം സ്വഭാവം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അത്
പങ്ക് വെയ്ക്കപ്പെട്ട ഐ.പി. കളിലെ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവയില്‍ തടയലുകള്‍ അംഗത്വങ്ങള്‍ക്കോ, സ്റ്റാറ്റിക് ഐ.പി. കള്‍ക്കൊ നല്‍കുന്നതിനേക്കാളും കുറച്ചു കാലത്തേക്കാവും ഒരേ സാഹചര്യങ്ങള്‍ക്ക് നല്‍കുക.
തടയലിന്റെ കാലം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്നതിനാല്‍, ഇവിടെ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങള്‍
- മോശം പ്രവര്‍ത്തനങ്ങള്‍ ആദ്യം 24 മണിക്കൂര്‍ നേരത്തേയ്ക്കും, വീണ്ടും ആവര്‍ത്തിച്ചാല്‍ കൂടിയ കാലയളവിലേയ്ക്കും നല്‍കാവുന്നതാണ്.
- ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ മാത്രം ഉദ്ദേശിച്ചു വരുന്ന അംഗത്വങ്ങള്‍ മുന്നറിയിപ്പില്ലാതെ തന്നെ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്ക് തടയാവുന്നതാണ്.
- സംരക്ഷണത്തിനുള്ള തടയലുകള്‍ സംരക്ഷണം ആവശ്യമുള്ള കാലത്തോളം നിലനിര്‍ത്താവുന്നതാണ്.
[തിരുത്തുക] ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കുള്ള തടയലുകള്‍
ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കുള്ള തടയല്‍ എന്നാല്‍ അതിന് കൃത്യമായ ഒരു കാലയളവുണ്ടാകില്ല. വ്യക്തമായ നശീകരണപ്രവര്‍ത്തനമോ നയങ്ങളുടെ ലംഘനമോ ഉണ്ടെങ്കില്‍ ഭാവിപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം തടയല്‍ നല്‍കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാവുന്നതുമാണ്.
ഒന്നിലധികം കാര്യനിര്‍വാഹകരുടെ മുന്‍കൈയിലാണ് തടയല്‍ പ്രാബല്യത്തില്‍ വരുന്നതെങ്കില്‍ അത് നിരോധനമായി കണക്കാക്കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രതീക്ഷിക്കുന്നത് നയങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമവും, തടയല്‍ മാറ്റിയാല്‍ അതേ സ്വഭാവം ആവര്‍ത്തിക്കാതിരിക്കലുമാണ്.
[തിരുത്തുക] തടയല്‍ സജ്ജീകരിക്കാന്‍
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത പ്രഭാവം നല്‍കാന്‍ കഴിവുള്ള വിവിധ സജ്ജീകരണങ്ങള്‍ ലഭ്യമാണ്.
- ഓട്ടോബ്ലോക്ക് തെറ്റായി പ്രവര്‍ത്തിക്കുന്ന ബോട്ടുകളെ തടയുമ്പോള്‍ ഉപയോഗിക്കാവുന്ന സജ്ജീകരണമാണ്. സാധാരണ പ്രവര്‍ത്തനരഹിതമായിരിക്കും(Disabled).
- അംഗത്വമെടുക്കുന്നത് തടയുക അനുയോജ്യമല്ലാത്ത നാമത്തില്‍ അംഗത്വമെടുക്കുന്നവരെ തടയാന്‍ ഉപയോഗിക്കുമ്പോ ഇതു നല്‍കണമെന്നില്ല, പക്ഷേ മോശം പേരില്‍ (ഉള്ള ഉപയോക്താക്കളെ അപമാനിക്കാനോ മറ്റോ) എടുക്കുമ്പോഴോ നശീകരണ പ്രവര്‍ത്തനം മാത്രം ലക്ഷ്യമായി വരുമ്പോഴോ നല്‍കാവുന്നതാണ്.
- ഇമെയില്‍ സൌകര്യത്തിന്റെ തടയല്‍ പ്രത്യേകം:Emailuser ഉപയോഗിക്കുന്നത് ഈ സജ്ജീകരണം വഴി സാധിക്കും. ഇമെയില്‍ സൌകര്യത്തിന്റെ ദുരുപയോഗത്തിനു മാത്രം നല്‍കുക.
- ഈ ഉപയോക്താവിനെ സ്വന്തം സംവാദം താളില്‍ തിരുത്താന്‍ അനുവദിക്കുക തടയലിനു ശേഷവും സ്വന്തം സംവാദം താളില്‍ തിരുത്താനും തടയലിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഉപയോക്താവിനു സഹായകമാവും.
സാധാരണമായ തടയല്‍ വെറും തടയല്‍ ആണ് (ഓട്ടോബ്ലോക്ക് ഇല്ല, അംഗത്വമെടുക്കാന്‍ സാധിക്കും, അജ്ഞാതരായ ഉപയോക്താക്കളെ മാത്രം തടയും). ഇത് അംഗത്വമെടുത്തവരേയും അംഗത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നവരേയും തടയില്ല. സാധാരണയായി പങ്ക് വെയ്ക്കപ്പെട്ട ഐ.പി. വിലാസങ്ങള്‍ക്ക് നല്‍കുന്നു. വെറും തടയല്‍ പക്ഷേ അംഗത്വമെടുക്കാന്‍ സാധിക്കില്ല എന്ന മട്ടിലും തടയല്‍ നല്‍കാവുന്നതാണ്, വെറും തടയലില്‍ നിന്നു വ്യത്യസ്തമായി ഇവിടെ പുതിയ അംഗത്വമെടുക്കാന്‍ കഴിയില്ല. അംഗത്വങ്ങള്‍ വഴിയുള്ള നശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാവുന്നതാണ്. കഠിനതടയല്‍ ലോഗിന്‍ ചെയ്താലും ഇല്ലങ്കിലും വിക്കിയില്‍ തിരുത്താനനുവദിക്കില്ല, എന്നാല്‍ കാര്യനിര്‍വാഹകര്‍ക്കും അതുപോലെ ഒഴിവാക്കപ്പെട്ട മറ്റ് അംഗത്വങ്ങള്‍ക്കും അപ്പോഴും അതുവഴി തിരുത്തല്‍ സാധ്യമായിരിക്കും. സാധാരണ ഓപ്പണ്‍ പ്രോക്സികള്‍ക്ക് നല്‍കുന്നു.
[തിരുത്തുക] ഇവയും കാണുക
- en:Wikipedia:Blocking IP addresses, sensitive IP addresses – ഐ.പി. വിലാസങ്ങള്‍ തടയുന്നതു സംബന്ധിച്ച വിവരങ്ങള്‍ (ഇംഗ്ലീഷ്)
- en:Wikipedia:Appealing a block – തടയല്‍ ആവശ്യപ്പെടല്‍ സംബന്ധിച്ച വിവരങ്ങള്‍ (ഇംഗ്ലീഷ്)
- en:Wikipedia:Autoblock (ഇംഗ്ലീഷ്)
- MediaWiki:Blockedtext – തടയപ്പെട്ട ഉപയോക്താക്കള്‍ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ കാണുന്ന സന്ദേശം
- en:Wikipedia:Global blocking – ആഗോള തടയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ (ഇംഗ്ലീഷ്)
- en:Category:User block templates (ഇംഗ്ലീഷ്)
- തടയലും നിരോധനവും തമ്മിലുള്ള വ്യത്യാസം (ഇംഗ്ലീഷ്)
- en:Wikipedia:WikiWar (ഇംഗ്ലീഷ്)
[തിരുത്തുക] കുറിപ്പുകള്‍
- ↑ ചെക്ക്‌യൂസര്‍ തടയലുകള്‍ എന്തുകൊണ്ട് നീക്കരുത് എന്ന്ചെക്ക്‌യൂസര്‍ മക്കെന്‍സെന്‍ നല്‍കിയ കുറിപ്പ്