വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദര്‍ഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക. |
| വിക്കിപീഡിയയുടെ നയങ്ങള്‍ |
|---|
| തത്ത്വങ്ങള്‍ |
| പഞ്ചസ്തംഭങ്ങള്‍ |
| തര്‍ക്കവിഷയങ്ങള്‍ |
| സന്തുലിതമായ കാഴ്ച്ചപ്പാട് പരിശോധനായോഗ്യത |
| ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം |
| മര്യാദകള്‍ വ്യക്തിപരമായി |
| കൂടുതല്‍ |
| നയങ്ങളുടെ പട്ടിക |
മലയാളം വിക്കിപീഡിയയിലെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങള്‍ ചുരുക്കത്തില്‍ വിവരിക്കുകയാണിവിടെ. ചിത്രങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പ് ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുക.
ഉള്ളടക്കം |
നിര്‍ബന്ധമായും നല്‍കേണ്ടവ
ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ താഴെപറയുന്ന രണ്ട് കാര്യങ്ങള്‍ താങ്കള്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
1. പകര്‍പ്പവകാശ വിവരങ്ങള്‍ രേഖപ്പെടുത്തുക.
- ചിത്രങ്ങളുടെ പകര്‍പ്പവകാശ അനുബന്ധങ്ങള്‍ നിന്നും അനുയോജ്യമായ അനുബന്ധം തെരെഞ്ഞെടുത്ത് ചേര്‍ക്കാവുന്നതാണ്, സംശയം തോന്നുകയാണെങ്കില്‍ പകര്‍പ്പവകാശം നിക്ഷിപ്തമായ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാതിരിക്കുക.
2. ഉറവിടം രേഖപ്പെടുത്തുക.
- പ്രസ്തുത ചിത്രം എവിടെ നിന്ന് ലഭ്യമായി എന്നും, ഉറവിടം യഥാര്‍ത്ഥമാണൊ എന്ന് പരിശോധിക്കുവാന്‍ ആവശ്യമായ വിവരങ്ങളും നല്‍കുക. ഉദാഹരണത്തിന് വിക്കിപീഡിയ ഉപയോക്താവിന്റെ ഉടമസ്ഥതയിലുള്ള ചിത്രങ്ങള്‍ക്ക് സ്വന്തം, സ്വന്തം രചന, എന്നിങ്ങനെ അനുയോജ്യമായ രീതിയിലുള്ള വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അവ ലഭ്യമായ വെബ് വിലാസം, ഛായാഗ്രാഹകനെ ബന്ധപ്പെടാനുള്ള ഉപാധി, എഴുത്തിന്റെ സ്കാന്‍ ചെയ്ത പതിപ്പ്, ഒ.ടി.ആര്‍.എക്സ്. ടിക്കറ്റ്, എന്നിവയോ നല്‍കാവുന്നതാണ്. സ്കീന്‍ ഷോട്ടുകളാണെങ്കില്‍ അവയുടെ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാവുന്നതാണ്. വിവരങ്ങള്‍ ചിത്രത്തില്‍ രേഖപ്പെടുത്താതിരിക്കുവാന്‍ ദയവായി ശ്രദ്ധിക്കുക
പ്രധാന നയങ്ങള്‍
- ചിത്രത്തിന്റെ വിവരണങ്ങള്‍കായുള്ള താളില്‍ വിശദാംശങ്ങളും, പകപ്പവകാശ വിവരങ്ങളും, ഉറവിടവും വ്യക്തമായി രേഖപ്പെടുത്തുക. പകര്‍പ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തില്‍ തന്നെ രേഖപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അടിക്കുറിപ്പ്, ചിത്രം എടുത്ത സ്ഥലം, തുടങ്ങിയവ രേഖപ്പെടുത്തുന്നത് കൂടുതല്‍ ഉപകാരപ്രദമാണ്.
- സ്പഷ്ടവും വിശദവുമായ തലക്കെട്ട് (ഫയല്‍ നെയിം) നല്‍കുക. താങ്കള്‍ നല്‍കുന്ന തലക്കെട്ടില്‍ ഏതെങ്കിലും ചിത്രം നിലവിലുണ്ടെങ്കില്‍ അതിനുപകരമായി താങ്കളുടെ ചിത്രം ചേര്‍ക്കപ്പെടുന്നതിനാല്‍ അവ ശ്രദ്ധയോടെ നല്‍കുക. തലക്കെട്ട് അല്പം നീണ്ടുപോയാലും പ്രശ്നമില്ല.
- ചിത്രത്തിന്റെ ഉയര്‍ന്ന നിലവാരമുള്ള, പൂര്‍ണ്ണപതിപ്പുതന്നെ (അവ ന്യായോപയോഗ മാനദണ്ഡത്തിലുള്ളതല്ലെങ്കില്‍) ചേര്‍ക്കുവാന്‍ ശ്രദ്ധിക്കുക. ചിത്രത്തിനു വലിപ്പവ്യത്യാസം വരുത്തുകയാണെങ്കില്‍ ആനുപാതികമായി മാത്രം ക്രമീകരിക്കുക. ലേഖനങ്ങളില്‍ ചിത്രത്തിന്റെ വലിപ്പം വിക്കിപീഡിയ:വിന്യാസം വഴി വ്യവസ്ഥപ്പെടുത്താവുന്നതാണ്. 20 മെഗാബൈറ്റ്സ് വരെയുള്ള ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ സ്വീകാര്യമാണ്.
- പ്രതിപാദ്യവസ്തു വ്യക്തമാകുന്ന വിധത്തില്‍ ചിത്രം മുറിക്കുക. പ്രസക്തമായ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിച്ചേക്കാവുന്ന ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരിക്കുവാന്‍ ശ്രദ്ധിക്കുക.
- രേഖപ്പെടുത്തലുകളുള്ള ചിത്രങ്ങളോ, ഭൂപടങ്ങളോ, ചേര്‍ക്കുമ്പോള്‍ രേഖപ്പെടുത്തലുകളില്ലാത്ത ഒരു പതിപ്പുകൂടി ദയവായി അപ്‌ലോഡ് ചെയ്യുക. ഇത് ഇതര ഭാഷാ വിക്കിപീഡിയകള്‍ക്ക് അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ സഹായകമാകും.
- പലപ്പോഴും അപ്രാപ്യമാണ് എന്നതിനാല്‍, ആശയം വ്യക്തമാക്കുന്നതിന് നിറങ്ങള്‍ മാത്രമായി ഉപയോഗിക്കാതിരിക്കുവാന്‍ ശ്രമിമിക്കുക.
- ഏറ്റവും അനുയോജ്യമായ ഘടനയിലുള്ള പ്രമാണങ്ങള്‍ ഉപയോഗിക്കുക. ഛായാചിത്രങ്ങള്‍ക്ക് JPEG, മുദ്രകള്‍, വരകള്‍, ഭൂപടങ്ങള്‍, പതാകകള്‍, ഐക്കണുകള്‍, തുടങ്ങിയവയ്ക്ക് SVG, സ്കീന്‍ഷോട്ടുകള്‍ക്ക് PNG, അനിമേഷനുകള്‍ക്ക് GIF, വീഡിയോകള്‍ക്ക് Ogg അല്ലെങ്കില്‍ Theora, എന്നിങ്ങനെ.
- ചിത്രങ്ങള്‍ പകരം കാണാവുന്ന മെച്ചപ്പെട്ട പകരവാക്യം ഉപയോഗിക്കുക.
- പൊതുവെ ലഘുചിത്രത്തിന്റെ വലിപ്പം പ്രത്യേകം ചേര്‍ക്കേണ്ടതില്ല. അവ ഉപയോക്താവിന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്.
- ലേഖനത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുവാന്‍ വേണ്ടി മാത്രമായി ഭയാനകവും മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുക. പൊതുവേ ഗോപ്യമായിക്കരുതുന്ന ചിത്രങ്ങള്‍ (ഉദാ: ലൈംഗിക കേളികള്‍, ഗുഹ്യാവയവങ്ങള്‍, തുടങ്ങിവ) അത്യാവശ്യഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടിവരുമ്പോള്‍ വിക്കിപീഡിയ സമൂഹത്തിന്റെ അഭിപ്രായ സമവായത്തോടെ ഉള്‍പ്പെടുത്തുക.
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍
വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പ് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കുക
- ചിത്രത്തിന്റെ ഉടമ നിങ്ങള്‍തന്നെയാണ്;
- അല്ലെങ്കില്‍ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങള്‍ക്കു തെളിയിക്കാനാകും;
- അതുമല്ലെങ്കില്‍ ചിത്രം പൊതുസഞ്ചയത്തില്‍ (പബ്ലിക് ഡൊമെയ്ന്‍) ഉള്ളതാണെന്നു തെളിയിക്കാനാകും;
- അതുമല്ലെങ്കില്‍ ഈ ചിത്രം വിക്കിപീഡിയയില്‍ ന്യായോപയോഗ പരിഗണനകള്‍ പ്രകാരം ഉപയോഗിക്കാവുന്നതാണെന്നു നിങ്ങള്‍ കരുതുന്നുണ്ട്.
ചിത്രങ്ങള്‍ക്കു യോജിച്ച പകര്‍പ്പവകാശ ടാഗും ചിത്രത്തെ സംബന്ധിച്ച അവശ്യവിവരങ്ങളും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. ചിത്രത്തിനൊപ്പം ചേര്‍ക്കേണ്ട അവശ്യവിവരങ്ങള്‍ താഴെപ്പറയുന്നവയാണ്.
- വിവരണം: ചിത്രത്തിന്റെ വിഷയം
- ഉറവിടം: പകര്‍പ്പവകാശ ഉടമയെ സംബന്ധിച്ച വിവരങ്ങള്‍ അല്ലെങ്കില്‍ അതുള്‍ക്കൊള്ളുന്ന യുആര്‍എല്‍
- തീയതി: ചിത്രമെടുത്ത തീയതി.
- സ്ഥലം: ചിത്രമെടുത്ത സ്ഥലം.
- സ്രഷ്ടാവ്: ചിത്രത്തിന്റെ ഉടമയല്ലെങ്കില്‍ അതെടുത്തയാളുടെ (ഛായാഗ്രാഹകന്റെ) പേര്.
- അനുമതി: വിക്കിപീഡിയയിലെ ഉപയോഗത്തെ സാധൂകരിക്കുന്ന പകര്‍പ്പവകാശ ടാഗ്.
- ഇതര പതിപ്പുകള്‍: ചിത്രത്തിന്റെ ഇതരപതിപ്പുകള്‍ (നിര്‍ബന്ധമില്ല)
ഇതും കാണുക
|
||||||||||||||||
|
||||||||||||||||||||||||||||||||