വിംബിള്‍ഡണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Wimbledon | ||
|---|---|---|
| ഔദ്യോഗിക വെബ്പേജ് | ||
| സ്ഥലം | Wimbledon, London Borough of Merton |
|
| സ്റ്റേഡിയം | The All England Lawn Tennis and Croquet Club | |
| ഉപരിതലം | പുല്‍ക്കോര്‍ട്ട് Outdoor |
|
| Men's draw | 128S (128Q) / 64D (16Q) [1] | |
| Women's draw | 128S (96Q) / 64D (16Q) | |
| Mixed draw | 48D | |
| സമ്മാനതുക | £ 12,550,000 | |
| ഗ്രാന്റ്സ്ലാം | ||
|
||
| Current | ||
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് കളിക്കാര്‍ ഏറെ വിലമതിക്കുന്നതുമായ ടെന്നീസ് ടൂര്‍ണമെന്റാണ് വിംബിള്‍ഡണ്‍ എന്ന പേരിലറിയപ്പെടുന്ന ദ ചാമ്പ്യന്‍ഷിപ്പ്, വിംബിള്‍ഡണ്‍. [2][3][4]. 1877 മുതല്‍ ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുല്‍ കോര്‍ട്ടില്‍ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റാണിത്.
എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. ടൂര്‍ണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലോടെ ആ വര്‍ഷത്തെ വിംബിള്‍ഡണ്‍ അവസാനിക്കുന്നു. എല്ലാ വര്‍ഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയര്‍ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.
ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയ്ക്കുശേഷമാണ് വിംബിള്‍ഡണ്‍ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യു.എസ്. ഓപ്പണ്‍ നടക്കും.
ഉള്ളടക്കം |
[തിരുത്തുക] നിലവിലെ ജേതാക്കള്‍
| Year | Champion | Runner-up | Score |
|---|---|---|---|
| 2009 | 5-7, 7-6(6), 7-6(5), 3-6, 16-14 |
| Year | Champion | Runner-up | Score |
|---|---|---|---|
| 2009 | 7-6(3), 6-2 |
[തിരുത്തുക] ഇനങ്ങള്‍
അഞ്ച് പ്രധാന ഇനങ്ങള്‍, നാല് ജൂനിയര്‍ ഇനങ്ങള്‍, നാല് ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള ഇനങ്ങള്‍ എന്നിവയാണ് വിംബിള്‍ഡന്റെ ഭാഗമായുള്ളത്.[5]
[തിരുത്തുക] പ്രധാന ഇനങ്ങള്‍
വിംബിള്‍ഡണിലെ അഞ്ച് പ്രധാന ഇനങ്ങള്‍ ഇവയാണ്.
- പുരുഷവിഭാഗം സിംഗിള്‍സ് (128 കളികള്‍)
- വനിതാവിഭാഗം സിംഗിള്‍സ് (128 കളികള്‍)
- പുരുഷവിഭാഗം ഡബിള്‍സ് (64 കളികള്‍)
- വനിതാവിഭാഗം ഡബിള്‍സ് (64 കളികള്‍)
- മിക്സഡ് ഡബിള്‍സ് (48 മത്സരങ്ങള്‍)
[തിരുത്തുക] ജൂനിയര്‍ ഇനങ്ങള്‍
ജൂനിയര്‍ വിഭാഗത്തില്‍ വരുന്ന ഇനങ്ങള്‍ ഇവയാണ്.
- ആണ്‍കുട്ടികളുടെ സിംഗിള്‍സ് (64 കളികള്‍)
- ആണ്‍കുട്ടികളുടെ ഡബിള്‍സ് (32 കളികള്‍)
- പെണ്‍കുട്ടികളുടെ സിംഗിള്‍സ് (64 കളികള്‍)
- പെണ്‍കുട്ടികളുടെ ഡബിള്‍സ് (32 കളികള്‍)
[തിരുത്തുക] ക്ഷണിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഇനങ്ങള്‍
ക്ഷണിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഇനങ്ങള്‍ ഇനി പറയുന്നു.
- പുരുഷവിഭാഗം ഇന്‍വിറ്റേഷന്‍ ഡബിള്‍സ് (8 ജോടികള്‍ റൌണ്ട് റോബിന്‍)[6]
- പുരുഷവിഭാഗം ഇന്‍വിറ്റേഷന്‍ ഡബിള്‍സ് - സീനിയര്‍ (8 ജോടികള്‍ റൌണ്ട് റോബിന്‍)[7]
- വനിതാവിഭാഗം ഇന്‍വിറ്റേഷന്‍ ഡബിള്‍സ് (8 ജോടികള്‍ റൌണ്ട് റോബിന്‍)[8]
- പുരുഷവിഭാഗം വീല്‍ചെയര്‍ ഡബിള്‍സ് (4 ജോടികള്‍)[9]
[തിരുത്തുക] അവലംബം
- ↑ This means that, in the men's main draws, there are 128 singles (S) and 64 doubles (D), and there are 128 and 16 entrants in the respective qualifying (Q) draws.
- ↑ Clarey, Christopher. "Traditional Final: It’s Nadal and Federer", The New York Times, 2008-05-07. ശേഖരിച്ചത് 2008-07-17. "Federer said[:] 'I love playing him, especially here at Wimbledon, the most prestigious tournament we have.'"
- ↑ "Tennis". Britain And The Americas 1 : Culture, Politics, and History: p.958. (2005). Ed. Will Kaufman & Heidi Slettedahl Macpherson. ABC-CLIO. “this first tennis championship, which later evolved into the Wimbledon Tournament ... continues as the world's most prestigious event.”
- ↑ Wimbledon's reputation and why it is considered the most prestigious
- ↑ The Championships, Wimbledon 2008 — The 2008 Championships
- ↑ 35 പൂര്‍ത്തിയായവര്‍ക്കാണ് പുരുഷവിഭാഗം ഇന്‍വിറ്റേഷന്‍ ഡബിള്‍സില്‍ പങ്കെടുക്കാല്‍ യോഗ്യതയുള്ളത്.
- ↑ 35 പൂര്‍ത്തിയായവര്‍ക്കാണ് പുരുഷവിഭാഗം ഇന്‍വിറ്റേഷന്‍ ഡബിള്‍സ് - സീനിയറില്‍ പങ്കെടുക്കാല്‍ യോഗ്യതയുള്ളത്.
- ↑ 35 പൂര്‍ത്തിയായവര്‍ക്കാണ് വനിതാവിഭാഗം ഇന്‍വിറ്റേഷന്‍ ഡബിള്‍സില്‍ പങ്കെടുക്കാല്‍ യോഗ്യതയുള്ളത്.
- ↑ പുരുഷവിഭാഗം വീല്‍ചെയര്‍ ഡബിള്‍സ് മത്സരത്തിന് പ്രായപരിധിയില്ല.
|
||||||||