വാവ സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരേഷ്
വാവ സുരേഷ്
വാവ സുരേഷ് തിരുവനന്തപുരത്ത് 2016ൽ
ജനനം
സുരേഷ്. ബി

1974[1]
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾVasur, Snake Master
അറിയപ്പെടുന്നത്ഉരഗ സംരക്ഷണം, പൊതു സേവകൻ
വെബ്സൈറ്റ്Youtube

കേരളത്തിലെ അറിയപ്പെടുന്ന ഒരു പാമ്പു പിടുത്തക്കാരൻ ആണ് വാവ സുരേഷ് എന്ന സുരേഷ്. ബി.[2] തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. ഇതേ വരെ 50,000 ത്തോളം[3] പാമ്പുകളെ ഇദ്ദേഹം പിടിച്ചതായി കണക്കുകൾ പറയുന്നു.[4] ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. 2019 ൽ സുരേഷിന് വാർത്തേതര പരിപാടികളിലെ മികച്ച കോമ്പിയറർ/ആങ്കർ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. കൗമുദി ടി.വി. യിൽ അവതരിപ്പിക്കുന്ന സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയിലെ അവതരണത്തിനായിരുന്നു അവാർഡ്.

ആദ്യകാല ജീവിതം[തിരുത്തുക]

തിരുവനന്തപുരം, തലസ്ഥാന നഗരത്തിലെ ശ്രീകാരിയത്തിനടുത്തുള്ള ചെറുവക്കലിൽ ഒരു നിർദ്ധന കുടുംബത്തിൽ ബാഹുലേയൻ, കൃഷ്ണമ്മ ദമ്പതികളുടെ മകനായി സുരേഷ് ജനിച്ചത്. ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസ്സിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു[5]. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തിയപ്പോൾ സുരേഷ് ഉപജീവനത്തിനായി വിവിധ ജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ ആളുകൾ അയാളുടെ പാമ്പുകളുമായി ഇടപ്പഴാനുള്ള താൽപര്യം അറിഞ്ഞപ്പോൾ, അവരുടെ സമീപത്ത് പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം അവർ സമീപിക്കാൻ തുടങ്ങി. ദശാബ്ദങ്ങൾ പിന്നിടുമ്പോഴും അതിന് ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.

പാമ്പു പിടുത്തം[തിരുത്തുക]

ഉരഗങ്ങളെ നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല.ചെറുപ്പം മുതൽ തുടർന്ന് പോരുന്ന നിരീക്ഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിടുകയാണ് പതിവ്. വാവ സുരേഷിന്റെ ജീവിതം ആസ്പദമാക്കി അടുത്തിടെ ഒരു ഡോക്യുമെന്ററി ഫിലിം പുറത്തിറങ്ങിയിരുന്നു [6][7]. താൻ ഇതേ വരെ 30,000ലധികം പാമ്പുകളെ പിടി കൂടിയതായി വാവ സുരേഷ് പറയുന്നു. അതീവ വിഷമുള്ള 181 രാജ വെമ്പാലകളെയും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്[8] .

അപകടങ്ങൾ[തിരുത്തുക]

എ.ബി.പി.മസ എന്ന ന്യൂസ് ചാനൽ പറയുന്നത് പ്രകാരം നാല് തവണ സുരേഷ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 266തോളം [9] സർപ്പ ദശനങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രകൃയയൈലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012 സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു [10].2013 ആഗസ്റ്റ്‌ മാസം ഒരു അണലി കടിച്ചത് കാരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

2020 ഫ്രെബുവരി 13ന് രാവിലെ 10:30 ന് പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വെച്ച് വാവ സുരേഷിന് പാമ്പ് കടിയേറ്റു. കല്ലേറത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ കയ്യിൽ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതുകൊണ്ട് ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചയ്തു.[11][12][13]ആരോഗ്യനിലയിൽ മെച്ചപ്പെട്ടതിനാൽ 21.02.2020 വൈകുന്നേരം 3.30യോടുകൂടി അദ്ദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മാറി.[14]

2022 ജനുവരി 31ന് വലത് കാൽമുട്ടിൽ മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന സുരേഷ്, ഫെബ്രുവരി 7-നാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്[15][16] [17][18].

വനംവകുപ്പ് കേസ്[തിരുത്തുക]

നവംബർ 28- 2022-ന് കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗത്തിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് https://www.mathrubhumi.com/crime/news/forest-department-registered-case-against-vava-suresh-1.8092469 കേസെടുത്തു] കേസെടുത്തു. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ ആണ് കേസെടുത്തത്. വന്യജീവി (സംരക്ഷണ) നിയമം 1972 സെക്ഷൻ 2, 9 എന്നിവ പ്രകാരം താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആണ് കേസെടുത്തത്

അംഗീകാരങ്ങൾ[തിരുത്തുക]

വാർത്തേതര പരിപാടിയുടെ മികച്ച കോമ്പിയറർ/ആങ്കർ ഇനത്തിൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 ൽ ലഭിച്ചു. കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ അവതരണത്തിനായിരുന്നു അവാർഡ്.[19] വാവ സുരേഷിന് ആയിരത്തിലധികം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നിലയിൽ വരുന്ന മുഴുവൻ പണവും അഭ്യുദയകാംക്ഷികളും പ്രകൃതിസ്‌നേഹികളും നനൽകുന്ന ധനസഹായങ്ങളും അദ്ദേഹം ഉരഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വിനിയോഗിക്കുന്നു[20].വാവ സുരേഷിന്റെ സേവനങ്ങൾ മുന്നിർത്തി കാട്ടാക്കടയിൽ നിർമ്മിക്കാനിരിക്കുക്ക സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വാഗ്ദാനം നൽകിയെങ്കിലും സ്ഥിരം ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സേവിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സുരേഷ് ആ ജോലി നിരസിച്ചു [21]. റോട്ടറി ക്ലബ് തിരുവനന്തപുരം 2011ലെ വൊക്കേഷണൽ സർവ്വീസ് അവാർഡ് നൽകി [22][23].

റോട്ടറി ക്ലബ്ബിന്റെ തിരുവനന്തപുരം ഡിവിഷൻ സ്ഥാപിച്ച 'വൊക്കേഷണൽ സർവീസ് അവാർഡ് 2011' മെമന്റോയും 10,000 രൂപ ക്യാഷ് പ്രൈസ്സും സുരേഷിന് ലഭിച്ചു [24]. മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മേനക ഗാന്ധി, എം‌.പി മാധവൻ പിള്ള ഫൗണ്ടേഷന്റെ പ്രകൃതി സംരക്ഷണ അവാർഡ് 2013ൽ തിരുവനന്തപുരത്ത് വാവ സുരേഷിന് സമ്മാനിച്ചു. 2013 നവംബറിൽ കേരള സന്ദർശനത്തിനിടെ ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ വാവ സുരേഷിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും വാഴച്ചാലിൽ ഒരു കൂടിക്കാഴ്ച നടത്തുകയും ചെയ്തു [25]. വാവ സുരേഷിനെക്കുറിച്ച് രാജകുമാരൻ തന്റെ കൂട്ടാളികളിൽ നിന്ന് അറിഞ്ഞതായി അറിയുന്നു. 2017 ജൂൺ 15ന് എട്ടാമത് വി.സി. പദ്മനാഭൻ മെമ്മോറിയൽ ബഹുമതി തൃശ്ശൂരിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മികവിനുള്ള വിശിഷ്ട അവാർഡുകൾ നൽകി ആദരിച്ചു [26].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Vava Suresh- 'snake man' of Kerala". Indian Express. 2011-04-19. Retrieved 2013-05-27.
  2. "വാവ സുരേഷ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകൻ". malayalivartha. 2020-01-18. Retrieved 2020-05-25.
  3. "Suresh, who rescued more than 50,000 snakes so far". Manorama. 2020-02-14. Retrieved 2020-05-25.
  4. "30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു". malayalivartha. 2020-01-18. Retrieved 2020-05-25.
  5. "My first encounter was with a small cobra I found on the road". The Hindu. 2013-12-13. Archived from the original on 2015-09-04. Retrieved 2020-05-25.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "Animal Planet zooms in on Vava Suresh". IndianExpress. 2013-10-28. Archived from the original on 2020-05-25. Retrieved 2020-05-25.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "പാമ്പുകളുടെ വാവ , ഇനി അനിമൽ പ്ലാനറ്റിന്റേയും". OneIndia. 2013-11-01. Retrieved 2020-05-25.
  8. "വാവ സുരേഷ് 181 രാജവെമ്പാലകളെ പിടികൂടി". keralakaumudi. 2020-02-27. Retrieved 2020-05-25.
  9. "266 snake bites over the last 25 years". The Hindu. 2013-12-13. Archived from the original on 2015-09-04. Retrieved 2020-05-25.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "Cobra bite cost his fingers". thebetterindia. 2014-07-21. Archived from the original on 2017-07-23. Retrieved 2020-05-24.{{cite news}}: CS1 maint: bot: original URL status unknown (link)
  11. "വാവ സുരേഷിന് പാമ്പ് കടിയേറ്റു". malayalamnewsdaily. 2020-05-25. Retrieved 2020-05-25.
  12. "പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷ്". manoramaonline. 2020-02-18. Archived from the original on 2020-02-18. Retrieved 2020-05-25.{{cite news}}: CS1 maint: bot: original URL status unknown (link)
  13. "വാവ സുരേഷിൻറെ ആരോഗ്യ നിലയിൽ പുരോഗതി". Asianet News. 2020-02-19. Retrieved 2020-05-25.
  14. "വാവ സുരേഷ് ആശുപത്രി വിട്ടു". News18. 2020-02-22. Retrieved 2020-05-25.
  15. https://www.manoramaonline.com/news/kerala/2022/01/31/snake-bite-vava-suresh-hospitalized.html
  16. https://www.manoramaonline.com/district-news/kottayam/2022/02/05/kottayam-vava-suresh-was-shifted-from-icu-to-room.html
  17. https://www.manoramaonline.com/news/kerala/2022/01/31/snake-bite-vava-suresh-hospitalized.html
  18. https://www.manoramaonline.com/news/latest-news/2022/02/07/vava-suresh-discharged-from-hospital.html
  19. "സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു". പബ്ലിക്ക് റിലേഷൻസ്. September 19, 2020. Archived from the original on 2020-09-20. Retrieved September 20, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  20. "Vava Suresh has received more than a thousand awards". hindustantimes. 2014-08-31. Archived from the original on 2017-04-27. Retrieved 2020-05-25.{{cite news}}: CS1 maint: bot: original URL status unknown (link)
  21. http://indiatoday.intoday.in/story/snake-catcher-vava-suresh-denies-job-by-kerala-forest-minister/1/184330.html
  22. "Award for snake catcher". thehindu.com. 2011-04-23. Retrieved 2011-04-27.
  23. "Rotary award for Vava Suresh". expressbuzz.com. 2011-04-21. Retrieved 2011-04-26.[പ്രവർത്തിക്കാത്ത കണ്ണി]
  24. "Rotary award for Vava Suresh". The Indian Express. 2011-04-21. Retrieved 2020-05-25.
  25. "Vava meeting with Britain's Prince Charles". The Hindu. 2013-11-13. Archived from the original on 2013-11-13. Retrieved 2020-05-25.{{cite news}}: CS1 maint: bot: original URL status unknown (link)
  26. "VC Padmanabhan Memorial Awards for Excellence". manappuram. 2017-06-15. Retrieved 2020-05-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാവ_സുരേഷ്&oldid=3905586" എന്ന താളിൽനിന്ന് ശേഖരിച്ചത്