വാളമര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാളമര Canavalia gladiata |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | റോസിഡ്സ് |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Canavalia |
| വർഗ്ഗം: | C. gladiata |
| ശാസ്ത്രീയ നാമം | |
| Canavalia gladiata (Jacq.) DC.[1] |
|
ഫാബേസിയേ സസ്യകുടുംബത്തിലെ ഒരു പച്ചക്കറിയിനമാണ് വാളമര. ഇംഗ്ലീഷിൽ സ്വോഡ് ബീൻ എന്നറിയപ്പെടുന്ന ഇവ മലയാളത്തിൽ വാളരിപ്പയർ, വാൾപ്പയർ, വാളരിങ്ങ എന്നൊക്കെയും അറിയപ്പെടുന്നു. ഇവയുടെ കായ്കൾക്ക് വാൾത്തലപ്പിനോട് സാമ്യമുള്ളതിനാലാണ് ഇവ ഇത്തരത്തിൽ അറിയപ്പെടുന്നത്.
വിവരണം [തിരുത്തുക]
6 അടി വരെ ഉയരത്തിൽ ചുറ്റിപ്പിടിച്ചു വളരുന്ന ഇവയിൽ പിങ്ക്, വെള്ള കലർന്ന പൂക്കൾ ഉണ്ടാകുന്നു[2]. ഏകദേശം ഒന്നര മാസമാകുമ്പോളാണ് ചെടികൾ പുഷ്പിക്കുന്നത്. ചെടി കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഒരു ചുവട് ഇനത്തിൽ നിന്നും ഏകദേശം രണ്ട് കിലോയോളം വിഅളവ് ലഭിക്കുന്നു.