വാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


A scorpion tail

മൃഗങ്ങളുടെ പിറകുവശത്തുള്ള ഒരു ശരീരഭാഗമാണ് വാല്‍.

[തിരുത്തുക] ഉപയോഗം

വാല്‍ എന്ന അവയവം വിവിധ ജീവികള്‍‍ വിവിധ തരത്തില്‍ പ്രയോജനപ്പെടുത്തുന്നു.വേഗത്തില്‍ ചലിക്കുമ്പോള്‍ മൃഗങ്ങള്‍ തങ്ങളുടെ ശരീരസ്തിരതക്ക് (Balencing)വാലില്‍‍ ബലം കേന്ദ്രീകരിക്കാറുണ്ട്. കൂട്ടര്‍ക്ക് അടയാളങ്ങള്‍ നല്‍കുന്നതിനും, ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും, പ്രാണികളെ ശരീരത്തില്‍ നിന്നകറ്റുന്നതിനും വാല്‍ ഉപയോഗിക്കുന്നു. മീനുകള്‍ അവയുടെ ചലനത്തിന് വാലുപയോഗിക്കുന്നു. കുരങ്ങുകള്‍ അതുപയോഗിച്ച് മരങ്ങളില്‍ തൂങ്ങുന്നു. പശുക്കള്‍ ഈച്ചയടിക്കാനും വാല്‍ പ്രയോജനപ്പെടുത്തുന്നു. നായ അതിന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിന് വാലാട്ടുന്നു. ജീവന്‍രക്ഷയ്ക്കായ് വാലുപയോഗിക്കുന്ന ജീവിയാണ് പല്ലി. ശത്രുവിന്റെ ശ്രദ്ധ മാറ്റുന്നതിന് പല്ലി വാല് മുറിച്ചിടുന്നു. പിടയുന്ന വാലിലേക്ക് ശത്രു ശ്രദ്ധിക്കുന്നതിനിടയില്‍ പല്ലി രക്ഷപെടുന്നു. തേളുകള്‍ ശത്രുവിന്‍മേല്‍ വിഷം കുത്തിവയ്ക്കുന്നത് വാലുകൊണ്ടാണ്.

[തിരുത്തുക] വാല്‍ - പഴഞ്ചൊല്ലുകള്‍

  • തലയിരിക്കുമ്പോള്‍ വാല്‍ ആടരുത്.
  • നായുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നൂരില്ല.

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം