വാലി (ഗാനരചയിതാവ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലി (ടി.എസ്. രങ്കരാജൻ)
ജനനം 1931 ഒക്ടോബർ 29(1931-10-29)
ശ്രീരംഗം, തമിഴ്‌നാട് , ഭാരതം
മരണം 2013 ജൂലൈ 18
ചെന്നൈ
തൊഴിൽ കവി
ഗാന രചയിതാവ്
ദേശീയത ഭാരതം

ഒരു തമിഴ് ചലച്ചിത്രഗാന രചയിതാവും, അഭിനേതാവും, കവിയുമായിരുന്നു ടി.എസ്. രംഗരാജൻ എന്ന വാലി (തമിഴ്: வாலி) (29 ഒക്ടോബർ 1931 - 18 ജൂലൈ 2013). പതിനായിരത്തിലധികം തമിഴ് ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടുള്ള വാലി സത്യാ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2007 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

ശ്രീനിവാസ അയ്യങ്കാർ, പൊന്നമ്മാൾ ദമ്പതികളുടെ മകനാണ്. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. അറുപതുകളിലും എഴുപതുകളിലും എംജി.ആർ അഭിനയിച്ച നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനരചന നിർവ്വഹിച്ചത് വാലിയാണ്.

2013 ജൂൺ മാസം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 2013 ജൂലൈ 18- തിയതി നിര്യാതനായി[2].

കൃതികൾ[തിരുത്തുക]

  • അവതാര പുരുഷൻ
  • പാണ്ഡവ ഭൂമി
  • ​രാമാനുജ കാവ്യം
  • കലൈഞ്ജർ കാവ്യം
  • കൃഷ്ണ ഭക്തൻ
  • നാനും ഇന്ത നൂറ്റാണ്ടും

ഗാനരചന നിർവഹിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ
  • ചലച്ചിത്രഗാനരചനയ്ക്കുള്ള ദേശീയ അവാർഡ്

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വാലി_(ഗാനരചയിതാവ്)&oldid=1809163" എന്ന താളിൽനിന്നു ശേഖരിച്ചത്