വാര്‍പ്പുമാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമാന്യവത്കൃതമായ അടയാളങ്ങളുടെ പേരില്‍ സവിശേഷ വിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വര്‍ഗീകരിക്കുന്ന രീതിയാണ് വാര്‍പ്പുമാതൃക അല്ലങ്കില്‍ സ്റ്റീരിയോടൈപ്പ് (English: Stereotype) എന്ന് അറിയപ്പെടുന്നത്. ലളിതവത്കരണവും ന്യൂനീകരണവും അതിശയോക്തീകരണവും ഈ മുദ്രകുത്തലിന്‌ പിന്നിലുണ്ട്. ആ അടയാളങ്ങള്‍ ആ വിഭാഗങ്ങളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ ആയി പ്രതിനിധാനം ചെയ്യുന്നു എന്ന സങ്കല്പമാണ്‌ ഇതിനുപിന്നില്‍.

ദേശീയവിഭാഗം, വംശം, ജാതി, തൊഴില്‍, ലിംഗം തുടങ്ങിയ വിവിധ സം‌വര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍പ്പുമാതൃകകള്‍ രൂപീകരിക്കാറുണ്ട്. സര്‍ദാര്‍ജിമാരെ വിഡ്ഡികളായും അറബികളെ ഭീകരരായും ചിത്രീകരിക്കുന്നത് വാര്‍പ്പുമാതൃകകള്‍ക്ക് ഉദാഹരണമാണ്‌. അരസികന്മാരായ കണക്കപിള്ളമാര്‍, കരയുന്ന നായികമാര്‍ തുടങ്ങിയവരും വാര്‍പ്പുമാതൃകകള്‍ തന്നെ.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം