വാമനപുരം പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാമനപുരം നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വാമനപുരം പുഴ | |
|---|---|
| വാമനപുരം നദിയിലെ മീന്മുട്ടി വെള്ളാച്ചാട്ടം | |
| ഉദ്ഭവം | ചെമ്പുഞ്ചി പശ്ചിമഘട്ടം |
| Mouth | അഞ്ചുതെങ്ങ് കായൽ |
| Basin countries | ഇന്ത്യ |
| Length | 88 കി.മി.[1] |
| Source elevation | 1860 |
| Avg. discharge | 1324 m³/s |
| Basin area | 607 km² ( mi²) |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം ഈ പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്[2]
[തിരുത്തുക] ഉത്ഭവവും സഞ്ചാരവും
പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന നദി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.
[തിരുത്തുക] പ്രധാന തീരങ്ങൾ
- മീന്മുട്ടി വെള്ളച്ചാട്ടം
- കല്ലാർ എക്കോ ടൂറിസം
- ആനപ്പാറ
- അപ്പുപ്പൻകാവ് ക്ഷേത്രം
- വിതുര - തേനൂർ പാലം
- ചേറ്റച്ചൽ - തേനൂർ പാലം
- കാറുവൻകുന്ന് ക്ഷേത്രം
- ആറ്റിങ്ങൽ നഗരം
- അഞ്ചുതെങ്ങ് കായൽ.