വാനപ്രസ്ഥം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദു ആശ്രമധർമങ്ങളിൽ നാലാമത്തേതായ വാനപ്രസ്ഥത്തെക്കുറിച്ചറിയാൻ, ദയവായി വാനപ്രസ്ഥം കാണുക.
വാനപ്രസ്ഥം
സംവിധാനം ഷാജി എൻ. കരുൺ
നിർമ്മാണം മോഹൻലാൽ
പിയറെ അസോലിൻ
സുരേഷ് ബാലാജി
ഗയ് മാറിഗ്നേൻ
കഥ ഷാജി എൻ. കരുൺ
തിരക്കഥ
അഭിനേതാക്കൾ മോഹൻലാൽ
സുഹാസിനി
കലാമണ്ഡലം ഗോപി
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
സംഗീതം സക്കീർ ഹുസൈൻ
ഛായാഗ്രഹണം സന്തോഷ് ശിവൻ
റെനേറ്റോ ബെർത്തോ
ചിത്രസംയോജനം ശ്രീകർ പ്രസാദ്
ജോസഫ് ഗയിൻവാർച്ച്
സ്റ്റുഡിയോ പ്രണവം ആർട്സ്
റിലീസിങ് തീയതി 1999
സമയദൈർഘ്യം 119 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ വാനപ്രസ്ഥം (Pilgrimage). ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം.[1] മോഹൻലാൽ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്.[2] 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.[1] ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള - (ഫ്രാൻസ്)

  • Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ യോഗ്യത നേടി

1999 AFI Fest (യു.എസ്.എ)[3]

2000 ഇസ്താബുൾ അന്താരാഷ്ട്ര ചലച്ചിത്ര മേള (തുർക്കി)

2000 ബോംബേ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഇന്ത്യ)

2000 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ) [4]

  • മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ കമലം
  • മികച്ച നടനുള്ള രജത കമലം - മോഹൻലാൽ
  • മികച്ച മലയാള ചിത്രസംയോജനത്തിനുള്ള രജത കമലം - ശ്രീകർ പ്രസാദ്, Joseph Guinvarch

2000 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [5]

  • മികച്ച സംവിധായകൻ - ഷാജി എൻ. കരുൺ
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച ചിത്രസംയോജനം - ശ്രീകർ പ്രസാദ്, Joseph Guinvarch
  • മികച്ച ശബ്ദലേഖനം - ലക്ഷ്മി നാരായണ, Bruno Tareere
  • മികച്ച ലാബ് - പ്രസാദ് കളർ ലാബ്
  • മികച്ച മേക്കപ്പ് - എം. ഒ. ദേവസി, സലിം

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വാനപ്രസ്ഥം_(ചലച്ചിത്രം)&oldid=1694527" എന്ന താളിൽനിന്നു ശേഖരിച്ചത്