വാക്കർ പ്രക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാക്കർ പ്രക്രീയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഥിലീനെ ഓക്സീകരിച്ച് അസറ്റാൽഡിഹൈഡ് നിർമ്മിക്കുന്ന പ്രക്രീയയാണ് വാക്കർപ്രക്രീയ അല്ലെങ്കിൽ ഹോച്ചെസ്റ്റ് വാക്കർ പ്രക്രീയ. എത്തിലീനെ ജലത്തിന്റെ സാന്നിദ്ധ്യത്തിൽ ഓക്സീകരിക്കുന്നു. ഇതിൽ ടെട്രാക്ലോറോപല്ലാഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു[1]. വിവിധ ആൽക്കലൈനുകളിൽനിന്ന് ആൽഡിഹൈഡുകളും കീറ്റോണുകളും നിർമ്മിക്കാനായി ഈ അടിസ്ഥാന രാസപ്രവർത്തനം ഉപയോഗിക്കുന്നു. മൊൺസാന്റോ പ്രക്രീയയുടെ കൂടെ ഈ പ്രക്രീയയും ഉപയോഗിച്ച് അസറ്റിക് അമ്ലം ഉണ്ടാക്കുന്നു. വാക്കർ കെമി എന്ന രാസകമ്പനിയുടെ പേരിൽനിന്നാണ് ഈ പ്രക്രീയക്ക് ഈ പേര് ലഭിച്ചത്. വ്യാവസായികമായി ഉപയോഗിക്കപ്പെട്ട ഓർഗാനോമെറ്റാലിക്കും ഓർഗാനോപല്ലാഡിയവുമായ ആദ്യത്തെ രാസപ്രവർത്തനമാണ് ഇത്. വാക്കർപ്രക്രീയ ഹൈഡ്രോഫോർമിലേഷൻ എന്ന പ്രക്രീയയോട് വളരെയധികം സാമ്യമുള്ളതാണ്. വാക്കർപ്രക്രീയ ഒരു ഏകാത്മക ഉത്പ്രേരക രാസപ്രവർത്തനമാണ്.

രാസപ്രവർത്തനത്തിന്റെ മെക്കാനിസം[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Translated in part from de:Wacker-Verfahren.
"https://ml.wikipedia.org/w/index.php?title=വാക്കർ_പ്രക്രിയ&oldid=3799307" എന്ന താളിൽനിന്ന് ശേഖരിച്ചത്