വലിയ പുള്ളിക്കഴുകൻ
| വലിയ പുള്ളിക്കഴുകൻ | |
|---|---|
| Adult wintering at Bharatpur (Rajasthan, India). Note the inconspicuous eye. |
|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| ഉപവർഗ്ഗം: | Neornithes |
| Infraclass: | Neognathae |
| ഉപരിനിര: | Neoaves |
| നിര: | Falconiformes (but see there) |
| കുടുംബം: | Accipitridae |
| ഉപകുടുംബം: | Buteoninae (disputed) |
| ജനുസ്സ്: | Aquila |
| വർഗ്ഗം: | A. clanga |
| ശാസ്ത്രീയ നാമം | |
| Aquila clanga Pallas, 1811 |
|
| Breeding (light green) and wintering (blue) ranges | |
ഇരതേടുന്ന ഒരു വലിയ പക്ഷിയാണ് വലിയ പുള്ളിക്കഴുകൻ (Aquila clanga). പുള്ളിക്കഴുകൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. മറ്റു പരുന്തുകളെപ്പോലെ Accipitridae കുടുംബത്തിലാണ് ഈ പക്ഷി.
ചെറിയ സസ്തനികളെയും മറ്റ് ജന്തുക്കളെയുമാണ് പുള്ളിക്കഴുകൻ ഭക്ഷണമാക്കുന്നത്. പ്രജനനകാലത്ത് വടക്കേ യൂറോപ്പിലും ഏഷ്യയിലും ജീവിക്കുന്ന ഈ പക്ഷി ശൈത്യകാലത്ത് തെക്കുകിഴക്കൻ യൂറോപ്പ്, ദക്ഷിണേഷ്യ, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നു. തിങ്ങിയ കാടുകളിലാണ് സാധാരണ വസിക്കുക. പ്രജനനകാലവാസസ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം വളരെ വൈകിയാണ് നടത്തുന്നത് - ചിലപ്പോൾ മാർച്ച് മാസത്തിന്റെ അവസാനം വരെ ഈ പക്ഷികളെ ഭൂട്ടാനിൽ കാണാനാകും. ഒരു കൂട്ടിൽ ഒന്നു മുതൽ മൂന്നു വരെ മുട്ടകളാണ് പുള്ളിക്കഴുകൻ ഇടാറ്.
വംശനാശസാധ്യതയുള്ള സ്പീഷീസായി ഐ.യു.സി.എൻ. ഇതിനെ കണക്കാക്കിയിരിക്കുന്നു. 2000-ലെ കണക്കനുസരിച്ച് നാലായിരത്തോളം ഇണകളേ ലോകത്ത് അവശേഷിച്ചിട്ടുള്ളൂ. ആവാസസ്ഥലത്തിന് വരുന്ന നാശവും പ്രജനനകാലത്തുള്ള മനുഷ്യന്റെ ഇടപെടലുകളുമാണ് ഇവയുടെ എണ്ണം കുറയാൻ പ്രധാന കാരണം.