വലിയ പുള്ളിക്കഴുകന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
വലിയ പുള്ളിക്കഴുകന്‍
Greater spotted Eagle ( Aquila clanga)10-31-2006 2-50-11 PM.JPG
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Falconiformes
കുടുംബം: Accipitridae
ജനുസ്സ്‌: Aquila
വര്‍ഗ്ഗം: A. clanga
ശാസ്ത്രീയനാമം
Aquila clanga
Pallas, 1811


ഇരതേടുന്ന ഒരു വലിയ പക്ഷിയാണ്‌ വലിയ പുള്ളിക്കഴുകന്‍ (Aquila clanga). പുള്ളിക്കഴുകന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. മറ്റു പരുന്തുകളെപ്പോലെ Accipitridae കുടുംബത്തിലാണ്‌ ഈ പക്ഷി.

ചെറിയ സസ്തനികളെയും മറ്റ് ജന്തുക്കളെയുമാണ്‌ പുള്ളിക്കഴുകന്‍ ഭക്ഷണമാക്കുന്നത്. പ്രജനനകാലത്ത് വടക്കേ യൂറോപ്പിലും ഏഷ്യയിലും ജീവിക്കുന്ന ഈ പക്ഷി ശൈത്യകാലത്ത് തെക്കുകിഴക്കന്‍ യൂറോപ്പ്, ദക്ഷിണേഷ്യ, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നു. തിങ്ങിയ കാടുകളിലാണ് സാധാരണ വസിക്കുക. പ്രജനനകാലവാസസ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം വളരെ വൈകിയാണ്‌ നടത്തുന്നത് - ചിലപ്പോള്‍ മാര്‍ച്ച് മാസത്തിന്റെ അവസാനം വരെ ഈ പക്ഷികളെ ഭൂട്ടാനില്‍ കാണാനാകും. ഒരു കൂട്ടില്‍ ഒന്നു മുതല്‍ മൂന്നു വരെ മുട്ടകളാണ്‌ പുള്ളിക്കഴുകന്‍ ഇടാറ്.

വംശനാശസാധ്യതയുള്ള സ്പീഷീസായി ഐ.യു.സി.എന്‍. ഇതിനെ കണക്കാക്കിയിരിക്കുന്നു. 2000-ലെ കണക്കനുസരിച്ച് നാലായിരത്തോളം ഇണകളേ ലോകത്ത് അവശേഷിച്ചിട്ടുള്ളൂ. ആവാസസ്ഥലത്തിന്‌ വരുന്ന നാശവും പ്രജനനകാലത്തുള്ള മനുഷ്യന്റെ ഇടപെടലുകളുമാണ്‌ ഇവയുടെ എണ്ണം കുറയാന്‍ പ്രധാന കാരണം.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം