വര്‍ദ്ധമാനമഹാവീരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jainism
JainismSymbol.PNG
This article is part of a series on Jainism
Prayers and Vows
Navakar Mantra · Ahimsa ·
Brahmacharya · Satya · Nirvana ·
Asteya · Aparigraha · Anekantavada
Key concepts
Kevala Jñāna · Cosmology · Samsara ·
Karma · Dharma · Mokṣa ·
Gunasthana · Navatattva
Major figures
The 24 Tirthankaras · Rishabha ·
Mahavira · Acharya  · Ganadhar ·
Siddhasen Divakar · Haribhadra
Jainism by region
India · Western
Sects
Svetambara · Digambara · Terapanthi ·
Early Jainist schools · Sthanakvasi ·
Bisapantha · Deravasi
Texts
Kalpasutra · Agama ·
Tattvartha Sutra · Sanmatti Prakaran
Other
Timeline · Topics list

Jainism Portal
 v • d • e 

ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങള്‍ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥങ്കരനാണ്‌ വര്‍ദ്ധമാനമഹാവീരന്‍ (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീര്‍ത്ഥങ്കരനാണ്‌ മഹാവീരന്‍. വീരന്‍, വീരപ്രഭു, സന്മതി, അതിവീരന്‍ എന്നിങ്ങനെ നാമങ്ങളില്‍ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

[തിരുത്തുക] ജീവചരിത്രം

വജ്ജി സംഘങ്ങളിലെ ഭാഗമായിരുന്ന ലിച്ഛാവിയിലെ ഒരു ക്ഷത്രീയരാജകുമാരനായിരുന്നു മഹാവീരന്‍. മുപ്പതാമത്തെ വയസില്‍ മഹാവീരന്‍ വനവാസത്തിനായി വീടുവിട്ടിറങ്ങി. പന്ത്രണ്ടു വര്‍ഷത്തോളം അദ്ദേഹം ഏകനായി കഠിനജീവിതം നയിച്ചു. അവസാനം അദ്ദേഹത്തിന്‌ ജ്ഞാനോദയം സിദ്ധിച്ചു എന്നു കരുതപ്പെടുന്നു[1]‌.

[തിരുത്തുക] ചിന്തകള്‍

സത്യജ്ഞാനത്തിന്‌ മനുഷ്യര്‍ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിര്‍ബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരന്‍ ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവന്‍ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു[1].

മഹാവീരനും അദ്ദേഹത്തിന്റെ അനുചരന്മാരും പ്രഭാഷണങ്ങള്‍ക്ക് പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നതിനാല്‍ അവ സാധാരണജനങ്ങള്‍ക്ക് മനസിലാക്കാന്‍ എളുപ്പവുമായിരുന്നു. മഹാവീരന്റെ അനുചരന്മാര്‍ ജൈനര്‍ എന്നറിയപ്പെട്ടു. തങ്ങള്‍ക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികള്‍ക്ക് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ളത്. [1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 69. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം