വരവരറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമാണ് വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവു (ജനനം: നവംബർ 3, 1940). സമകാലീന ഭാരതീയ വിപ്ലവ കവിതയിലെ ഏറ്റവും പ്രശസ്തനായ[അവലംബം ആവശ്യമാണ്] സർഗ്ഗവ്യക്തിത്വമാണ്. 1940 നവംബർ മൂന്നിന് ജനിച്ചു. കമ്മ്യൂണിസ്റ്റും നക്സലൈറ്റ് സഹയാത്രികനുമാണ്.പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സാഹിതീ മിത്രലു' ​എന്ന ഗ്രൂപ്പിനു തുടക്കം നൽകി.സ്രുജന എന്ന സാഹിത്യ മാസിക ആരംഭിച്ചു.ഗവ.വാറംഗൽ സി.കെ.എം.കോളേജിലെ പ്രിൻസിപ്പലായിരുന്നു.നക്സൽബാരി കലാപവും മാവോയുടെ 'നൂറു പൂക്കൾ വിരിയട്ടെ ' എന്ന ആഹ്വാനവും വരവരറാവുവിനെയും സുഹ്രുത്തുക്കളെയും ആവേശം കൊള്ളിച്ചു.അവർ 'തിരുഗബടു കവലു'(റിബൽ കവികൾ) എന്ന സംഘം ആരംഭിച്ചു.ശ്രീകാകുളത്തെയും വാറംഗലിലെയും സായുധ കലാപങ്ങളോട് ഈ ഗ്രൂപ്പ് അനുഭാവം പുലർത്തിയിരുന്ന.1973-75ലും അടിയന്തിരാവസ്ഥക്കാലത്തും തടവറയിലായിരുന്നു.1986ൽ പ്രസിദ്ധീകരിച്ച 'ഭവിഷ്യത്ത് ചിത്രപടം' എന്ന കവിതാ സമാഹാരം എൻ.ടി.രാമറാവു സർക്കാർ നിരോധിച്ചു.2001ൽ തെലുഗു ദേശം സർക്കാർ നക്സലൈറ്റുകളുമായി സമാധാന ചർച്ച നടത്തിയ വേളയിൽ ഗദ്ദറിനൊപ്പം സമാധാന ദൂതനായിരരുന്നു.പിന്നീട് പിൻമാറി. 2005ൽ 'വിരാസം'(വിപ്ലവ രചയിതല സംഘം) നിരോധിച്ചതോടെ വീണ്ടും അറസ്റ്റിലായി.ഏഴു മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങി.


[തിരുത്തുക] പുറം കണ്ണികൾ

Persondata
NAME Rao, Varavara
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=വരവരറാവു&oldid=1027766" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ