വരയന്‍കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Zebra

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Perissodactyla
കുടുംബം: Equidae
ജനുസ്സ്‌: Equus
Subgenus: Hippotigris

Dolichohippus

Species

Equus zebra
Equus quagga
Equus grevyi

കുതിരയോട് സാദൃശ്യമുള്ള ശരീരത്തില്‍ വരയും കുറിയുമായി കാണാവുന്ന ജീവിയാണ് വരയന്‍കുതിര അഥവാ സീബ്ര. ആഫ്രിക്കയിലെ സവേന പുല്‍പരപ്പുകളാണ് ഇവയുടെ ജന്മദേശം.

ഉള്ളടക്കം

[തിരുത്തുക] ശരീരഘടന

കറുപ്പും വെളുപ്പും ഇടകലര്‍ന്ന വരകളാണ് ഇവയ്കുള്ളത്. ചുറ്റുപാടിനിണങ്ങാത്ത വരകള്‍ ശത്രുക്കളെ ഭയപ്പെടുത്താനും സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെ കണ്ടെത്താനും ഉപകരിയ്ക്കുന്നു.

[തിരുത്തുക] പരിണാമം

കുതിരകള്‍ പരിണമിച്ചാണ് ഇവയുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അഞ്ചുവിരലുകളില്‍ നിന്ന് ഒറ്റവിരലിലേയ്ക്ക് ,കാലുകളിലെ അസ്ഥികളിലെ പരിണാമം എന്നിവയെല്ലാം ഫോസില്‍ പഠനങ്ങള്‍വഴി തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. കാട്ടുകുതിര, വളര്‍ത്തുകുതിര, കഴുതകള്‍, സീബ്രകള്‍ എന്നിവയടങ്ങുന്ന ഇക്വിസ് എന്ന ജെനുസ്സില്‍ പെടുന്നവയാണ്.

[തിരുത്തുക] ജീവിതരീതി

സീബ്രകളുടെ കൂട്ടങ്ങള്‍ ഹാരീം എന്നാണ് അറിയപ്പെടുന്നത്. ഓരോ കൂട്ടത്തിലും മുതിര്‍ന്ന ഒരു ആണ്‍‌സീബ്രയും കുറേ പെണ്‍‌സീബ്രകളും പ്രായമാകാത്ത ആണ്‍സീബ്രകളും ഉണ്ടാകും. നാലുവര്‍ഷം പ്രായമാകുന്നതോടെ ഹാരീമില്‍നിന്നും പുറത്തുപോകുന്ന ആണ്‍സീബ്രകള്‍ അവിവാഹിതസംഘങ്ങള്‍ ഉണ്ടാക്കുന്നു. പ്രായമാകുമ്പോള്‍ സ്വന്തമായി ഹാരീമുകളുണ്ടാക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

[തിരുത്തുക] വിഭാഗങ്ങള്‍

പര്‍വത സീബ്ര, ഗ്രേവിയുടെ സീബ്ര, സമതല സീബ്ര എന്നിങ്ങനെ മൂന്നുതരം സീബ്രകളുണ്ട്. ഏകദേശം 400കി.ഗ്രാം ഭാരമുള്ള ഗ്രേവിയുടെ സീബ്രകളാണ് ഏറ്റവും വലുത്.

[തിരുത്തുക] സമതല സീബ്ര

ഒരു സമതല സീബ്ര കൂട്ടം

സമതലസീബ്രകളാണ് ഇന്നും എണ്ണത്തില്‍ കുറവില്ലാതെയുള്ളത്. ഇവയ്ക്കു പന്ത്രണ്ടോളം ഉപവിഭാഗങ്ങള്‍ ഉണ്ട്. ഇതിലെ ഒരു ഉപവിഭാഗമായ ക്വാഗ സീബ്രയ്ക്ക് 1883ല്‍ വംശനാശം സംഭവിച്ചു. കഴുത്തിലും തലയിലും മാത്രമേ ഇവയ്ക്ക് വരകളുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു പ്രത്യേകത. വന്‍തോതിലുള്ള വേട്ടയാടലായിരിയ്ക്കാം വംശനാശത്തിന് കാരണമായത്.

[തിരുത്തുക] ശരീരഘടന

വെളുപ്പും കറുപ്പും കലര്‍ന്ന വരകളെക്കൂടാതെ ഇവയില്‍ ചിലവയ്ക്ക് ചാരനിറവും വെളുപ്പും കലര്‍ന്ന വരകളും കാണാം. താരതമ്യേന ചെറിയകാലുകളുള്ള ഇത്തരം സീബ്രകള്‍ക്ക് ഏകദേശം 2.3മീറ്ററോളം നീളവും 294കി.ഗ്രാം ഭാരവും ഉണ്ടാകും. ശരീരത്തിന്റെ മുന്‍‌ഭാഗത്ത് കുത്തനേയുള്ള വരകളും പിന്‍ഭാഗത്ത് സമാന്തരമായ വരകളും ആണ് ഉണ്ടാവുക. ചെറിയ കൂട്ടങ്ങളായിട്ടാണ് ഇവ ജീവിയ്ക്കുന്നത്. ഈ കൂട്ടങ്ങളെ ഹാരീം(harem) എന്ന് പറയുന്നു.

[തിരുത്തുക] ജീവിതരീതി

സാമൂഹികമായി വളരേയധികം ഇടപഴകി ജീവിയ്ക്കുന്ന ഇവ ഹാരീമുകളും അവിവാഹിതസംഘങ്ങളും ഉണ്ടാക്കുന്നു. ഹാരീമില്‍ വിത്തുകുതിര സ്വന്തം കൂട്ടത്തെ അവിവാഹിതസംഘങ്ങളിലുനിന്നും ശത്രുക്കളില്‍നിന്നും പ്രതിരോധിച്ച് സം‌രക്ഷിയ്ക്കുന്നു. നേതൃത്വത്തിനുവേണ്ടി ഇവ യുദ്ധം ചെയ്യുന്നു.

[തിരുത്തുക] പ്രത്യുല്പാദനം

പന്ത്രണ്ട് മാസങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ഒരു വര്‍ഷത്തോളംകാലം ഇവയെ പരിചരിയ്ക്കുന്നു. ജനിച്ച് അല്പസമയത്തിനുശേഷം തന്നെ നില്‍ക്കാനും നടക്കാനുമുള്ള കഴിവ് കൈവരുന്നു. പുതിയ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ പ്രായപൂര്‍ത്തിയെത്താത്തതഅയവ സ്വയമേവ പുറത്തുപോകുന്നു. ശേഷം പുറത്തുപോകുന്നവ സമപ്രായക്കാരെ കണ്ടെത്തി കൂട്ടങ്ങളുണ്ടാക്കുന്നു.

[തിരുത്തുക] പര്‍വത സീബ്ര

പ്രമാണം:Capezebra.jpg
പര്‍വത സീബ്ര

വെളുത്തതും കറുപ്പുകലര്‍ന്നതുമായ വരകള്‍ക്ക് പുറമേ കടുംചാരനിറവും കറുപ്പും കലര്‍ന്ന വരകളും ഇവയ്ക്കുണ്ട്. ഉദരഭാഗത്തൊഴിച്ച് ശരീരം മുഴുവനും വരകള്‍ കൊണ്ട് നിറഞ്ഞിരിയ്ക്കും. 2.2 മീറ്ററോളം നീളവും 240-372 കി.ഗ്രാമോളം ഭാരവും ഉണ്ട്.

[തിരുത്തുക] ജീവിതരീതി

ഉണങ്ങിയതും വരണ്ടതുമായ പര്‍വതപ്രദേശങ്ങളിലാണ് ഇവ ജീവിയ്ക്കുന്നത്. ഉയരം കൂടിയ പീഠഭൂമിപ്രദേശങ്ങളും ചരിവുകളും ഇവ ഇഷ്ടപ്പെടുന്നു. പുല്ല്, ഇല, പഴങ്ങള്‍ എന്നിവയാണ് പ്രധാന ആഹാരം. ഇവ സമതല സീബ്രകളെപ്പോലെ കൂട്ടങ്ങള്‍ ഉണ്ടാക്കുന്നില്ല. പന്ത്രണ്ട് മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങളുണ്ടാകുന്നു. പുതിയവ ഉണ്ടായിക്കഴിഞ്ഞാല്‍ പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങളെ കുടും‌ബത്തില്‍ നിന്നും പുറത്താക്കുന്നു.

[തിരുത്തുക] ഗ്രേവിയുടെ സീബ്ര

ഗ്രേവിയുടെ സീബ്ര, കെനിയ

അടിസ്ഥാനസ്വഭാവങ്ങളില്‍ മറ്റുരണ്ടുവിഭാഗങ്ങളില്‍ നിന്നും ഈ വിഭാഗം തികച്ചും വ്യത്യസ്തമാണ്. ഒരു സ്പീഷീസ് എന്ന നിലയില്‍ ആദ്യം രൂപാന്തരപ്പെട്ടവ ഇവയാണ്.

[തിരുത്തുക] ശാരീരികഘടന

തല മുതല്‍ വാലുവരെ 2.5-2.75 മീറ്ററോളവും വാലിന് 38-75സെ.മീറ്ററോളവും നീളമുണ്ട്. 350-450 കി.ഗ്രാം ഭാരവും ഇവയ്ക്കുണ്ട്. ഒരു ദിവസത്തിന്റ് 60-80%ഓളം സമയം ഭക്ഷണകാര്യങ്ങള്‍ക്കായി ചിലവാക്കുന്നു.

[തിരുത്തുക] പരിപാലനം

ചര്‍മ്മത്തിനായാണ് ഇവയെ അധികവും വേട്ടയാടുന്നത്. ക്രമാതീതമായി എണ്ണത്തില്‍ കുറവുവന്ന പര്‍വത സീബ്രകള്‍ പരിപാലനപ്രക്രിയകള്‍ വഴി സം‌രക്ഷിയ്ക്കപ്പെട്ടുപോരുന്നു. 1930കളില്‍ ഇവയുടെ എണ്ണം 100ല്‍ കുറവായിരുന്നു. ഇപ്പോഴത് 700ല്‍ കൂടുതലായിട്ടുണ്ട്. ഇവ ദേശീയോദ്യാനങ്ങളില്‍ സം‌രക്ഷിയ്ക്കപ്പെടുന്നു. പരിസ്ഥിതിയില്‍ വരുന്ന മാറ്റങ്ങളും ഇവയുടെ നിലനില്പ്പിനു ഭീഷണിയാകുന്നു.


[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B0%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%A4%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം