വയൽക്കുരുവി
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| വയൽക്കുരുവി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| ഉപരികുടുംബം: | Sylvioidea |
| കുടുംബം: | Acrocephalidae |
| ജനുസ്സ്: | Acrocephalus |
| വർഗ്ഗം: | A. orinus |
| ശാസ്ത്രീയ നാമം | |
| Acrocephalus orinus Oberholser, 1905 |
|
ഭൂമുഖത്തെ ഏറ്റവും നിഗൂഢത പേറുന്ന പക്ഷികളുടെ പട്ടികയിലാണ് Large-billed Reed-warbler എന്ന വയൽക്കുരുവിയുടെ സ്ഥാനം. 1867-ൽ ഹിമാചൽപ്രദേശിലെ സത്‌ലജ് താഴ്‌വരയിലാണ് ഈ പക്ഷിയെ അവസാനമായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. വംശനാശത്തിന് കീഴടങ്ങിയെന്നു കരുതിയിരുന്ന വയൽക്കുരുവി, ഈയിടെയായി പക്ഷിനിരീക്ഷകർക്കു മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
2006 മാർച്ച് 27-ന് മഹിദോൽ സർവകലാശാലയിൽ ജീവശാസ്‌ത്രവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഫിലിപ്പ് റൗണ്ട്, തായ്‌ലൻഡിലെ ബാങ്കോക്കിന് പുറത്തൊരു ജലസംഭരണിക്കു സമീപം നിരീക്ഷണം നടത്തുകയായിരുന്നു. സാധാരണ വയൽക്കുരുവികളിൽ നിന്നു വിഭിന്നമായ ഒന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പക്ഷിയെപ്പറ്റിയുള്ള ഫിലിപ്പ് റൗണ്ടിന്റെ കുറിപ്പ്
| “ | എന്തോ അസാധാരണത്വം ആ പക്ഷിക്കുണ്ടായിരുന്നു. ഒലിവ്‌ബ്രൗൺ നിറമുള്ള ആ വയൽക്കുരുവിയുടെ കൊക്ക് നിഗൂഢമാംവിധം നീണ്ടതും, ചിറകുകൾ അസാധാരണമാംവിധം ചെറുതുമായിരുന്നു | ” |
നൂറ്റിമുപ്പത്തൊമ്പത് വർഷം മുമ്പ് ഇന്ത്യയിൽ കണ്ട ശേഷം ഗവേഷകരുടെ കണ്ണിൽപെടാതിരുന്ന 'ലാർജ് ബിൽഡ് വാർബ്ലർ' എന്ന ഈ അപൂർവ വയൽക്കുരുവിയെ, വീണ്ടും ഇന്ത്യയിൽ കണ്ടെത്തി. കിഴക്കൻ കൊൽക്കത്തയിലെ നരേന്ദ്രപൂരിന് സമീപത്തു നിന്നാണ് ഈ പക്ഷി ഒരു നിരീക്ഷകന്റെ കണ്ണിൽ പെട്ടത്.
[തിരുത്തുക] അവലംബം
- ↑ BirdLife International (2008). Acrocephalus orinus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 1 September 2009.