വന്യജീവി (സംരക്ഷണ) നിയമം 1972

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വന്യജീവി (സംരക്ഷണ) നിയമം 1972
Emblem of India.svg
An Act to provide for the protection of Wild animals, birds and plants and for matters connected therewith or ancillary or incidental thereto.
അവലംബം Act No. 53 of 1972
നിയമം നിർമ്മിച്ചത് Parliament of India
നിലവിൽ വന്നത് 9 September 1972

മനുഷ്യരുടെ അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലം മറ്റുജീവജാലങ്ങൾ ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ൽ ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ ഷെഡ്യൂൾ 2 പാർട്ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷൻ 9 പ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 1927-ലെ ഇന്ത്യൻ വനനിയമത്തിനു സമാന്തരമായി സ്വതന്ത്രമായ കാലാനുസൃതമായ നിയമമായാണ് ഈ നിയമം സൃഷ്ടിച്ചത്.

ഉള്ളടക്കം

[തിരുത്തുക] നിയമം

എല്ലാ വന്യജീവികളും സംസ്ഥാന സർക്കാരിന്റെ സ്വത്താണെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത വന്യജീവി സങ്കേതങ്ങളിലോ ദേശീയോദ്യാനങ്ങളിൽ വച്ചോ വേട്ടയാടപ്പെട്ടാൽ അവ കേന്ദ്രസർക്കാരിന്റെ അധീനതയിലായിത്തീരുമെന്നും നിയമം പറയുന്നു. ഷെഡ്യൂൾ ഒന്നിൽ പെട്ടതോ, ഷെഡ്യൂൾ 2 പാർട്ട് 2 -ൽ പെട്ടതോ ആയ വന്യജീവികളെയോ അവയിൽ നിന്നും സൃഷ്ടിച്ചെടുത്ത വസ്തുക്കളോ കൈവശം വെയ്ക്കാൻ യാതൊരാൾക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമത്തിലെ സെക്ഷൻ 6 പ്രകാരം ഓരോ സംസ്ഥാനവും ഒരു വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവൽക്കരിക്കേണ്ടതും, ആ സമിതിയുടെ നിർദ്ദേശപ്രകാരം ദേശീയോദ്യാനം, സംരക്ഷിത പ്രദേശം, വന്യജീവി സങ്കേതം എന്നിവയുടെ വിസ്തൃതി നിർണ്ണയിക്കേണ്ടതുമാണ്.

[തിരുത്തുക] ലംഘനം കൈകാര്യം ചെയ്യൽ

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു.

വന്യജീവി (സംരക്ഷണ) നിയമം 1972 ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ, രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടാവുന്നതാണ്. 1991 -ൽ ഉണ്ടായ ഭേദഗതിപ്രകാരം പിഴ 3000 രൂപവരെയായും തടവു കാലഘട്ടം 3 വർഷം വരെയായും ഉയർത്തിയിട്ടുണ്ട്.

സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 6 മാസം വരെ തടവും, 500 രൂപ വരെ പിഴയുമാണ് ശിക്ഷയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദേശശുദ്ധിയോടെ ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രവൃത്തി സെക്ഷൻ 60 പ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നതാണ്.

[തിരുത്തുക] പ്രാധാന്യം

ഇന്ത്യയിലെ വന്യജീവി നിയമങ്ങളിൽ ശക്തമായ നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്

http://envfor.nic.in/legis/wildlife/wildlife1.html

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ