വന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വന്നി
Prosopis cineraria(L.)Druce.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Prosopis
വർഗ്ഗം: P. cineraria
ശാസ്ത്രീയ നാമം
Prosopis cineraria
(L.) Druce
പര്യായങ്ങൾ
  • Adenanthera aculeata Roxb.
  • Mimosa cineraria L.
  • Prosopis spicata Burm.
  • Prosopis spicigera L.

മുള്ളുകളുള്ള ഇടത്തരം വലിപ്പം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. (ശാസ്ത്രീയനാമം: Prosopis cineraria). മറ്റു ഫാബേസീ സ്പീഷീസിലെ സസ്യങ്ങളെപ്പോലെ മണ്ണിൽ നൈട്രജൻ ഉണ്ടാവാൻ സഹായിക്കുന്ന വന്നി, അക്കാരണം കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ മുതലായ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാർഷികമായി വളരെ പ്രധാനപ്പെട്ട ഒരു മരമാണ്. [1] 6.5 മീറ്റർ വരെ ഉയരം വയ്ക്കും. വരൾച്ചയെ നേരിടാനുള്ള ഈ മരത്തിന്റെ കഴിവുമൂലം സൗദി അറേബിയയിൽ 2000 ഹെക്ടറോളം സ്ഥലത്ത് ഇതു നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നിമരം വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു മരമാണ്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വന്നി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Prosopis cineraria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വന്നി&oldid=1730967" എന്ന താളിൽനിന്നു ശേഖരിച്ചത്