വന്ദനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വന്ദനം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വന്ദനം | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | പ്രിയദർശൻ |
| നിർമ്മാണം | പി.കെ.ആർ. പിള്ള |
| കഥ | ജഗദീഷ് |
| തിരക്കഥ | പ്രിയദർശൻ |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന | ഷിബു ചക്രവർത്തി |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സ്റ്റുഡിയോ | ഷിർദ്ദി സായി ക്രിയേഷൻസ് |
| വിതരണം | ഷിർദ്ദി സായി ഫിലിംസ് |
| റിലീസിങ് തീയതി | 1989 |
| സമയദൈർഘ്യം | 168 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയദർശന്റെ സംവിധാനത്തിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്. കഥയുടെ ഏറെ ഭാഗവും സ്റ്റേക്ക് ഔട്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. പ്രിയദർശൻ പിന്നീട് ഈ ചിത്രം നിർണയം എന്ന പേരിൽ അമല, നാഗാർജുന എന്നിവരെ നായികാനായകന്മാരാക്കി തെലുങ്കിൽ സംവിധാനം ചെയ്തു.
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – ഉണ്ണികൃഷ്ണൻ
- ഗിരിജ – ഗാഥ
- നെടുമുടിവേണു – ഫെർണാണ്ടസ്
- സലീമ – മേഴ്സി
- തിക്കുറിശി സുകുമാരൻ നായർ - ഒരു ധനികൻ
- മുകേഷ് – പീറ്റർ
- ജഗദീഷ് – പുരുഷോത്തമൻ നായർ
- സോമൻ – പോലീസ് കമ്മീഷണർ
- കൊച്ചിൻ ഹനീഫ – വക്കീൽ
- ജനാർദ്ദനൻ – എം.പി.
- ഗണേഷ് – രഘു
- രാജു – ഹരിഹർ അയ്യർ
- പപ്പു – മാഗി ആന്റിയുടെ മകൻ
- കുഞ്ചൻ – ഒരു പോലീസുകാരൻ
- സുകുമാരി – മാഗി ആന്റി
- കവിയൂർ പൊന്നമ്മ – ഉണ്ണിയുടെ അമ്മ
- സുലക്ഷണ – ടീച്ചർ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "അന്തിപൊൻ വെട്ടം" | എം.ജി. ശ്രീകുമാർ, സുജാത | ||||||||
| 2. | "കവിളിണയിൽ" | എം.ജി. ശ്രീകുമാർ | ||||||||
| 3. | "തീരം തേടും ഓളം" | എം.ജി. ശ്രീകുമാർ, സുജാത | ||||||||
| 4. | "മേഘങ്ങളെ" | സുജാത, നെടുമുടി വേണു | ||||||||
| 5. | "ധീം തനന ധീം തില്ലാന" | എം.ജി. ശ്രീകുമാർ | ||||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ വന്ദനം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വന്ദനം
- വന്ദനം – മലയാളസംഗീതം.ഇൻഫോ
