വധശിക്ഷ ടുണീഷ്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടുണീഷ്യയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി[തിരുത്തുക]

വെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. 1991-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ[തിരുത്തുക]

കൊലപാതകം, അക്രമം, രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കോ ബാഹ്യസുരക്ഷയ്ക്കോ എതിരേയുള്ള ആക്രമണങ്ങൾ എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ[തിരുത്തുക]

ടുണീഷ്യയിൽ വധശിക്ഷ നിലവിലുണ്ടെങ്കിലും പ്രസിഡന്റ് ബെൻ അലി ഒരുമാതിരി എല്ലായ്പ്പോഴും വധശിക്ഷ ഒഴിവാക്കിക്കൊടുക്കാറുണ്ടായിരുന്നു. ബെൻ അലി പുറത്തായശേഷം വന്ന സർക്കാർ എല്ലാ രാഷ്ട്രീയ കുറ്റവാളികളെയും വെറുതേ വിടുന്നതായി പ്രഘ്യാപിച്ചു.

2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ വോട്ടെടുപ്പുസമയത്ത് ടുണീഷ്യയുടെ പ്രതിനിധി സഭയിലുണ്ടായിരുന്നില്ല. [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. https://archive.today/20120723034356/www.amnesty.org/en/death-penalty/countries-abolitionist-in-practice
  3. http://www.handsoffcain.info/bancadati/schedastato.php?idcontinente=13&nome=tunisia
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ടുണീഷ്യയിൽ&oldid=3970509" എന്ന താളിൽനിന്ന് ശേഖരിച്ചത്