വധശിക്ഷ അൽബേനിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് അൽബേനിയ. ഇവിടത്തെ അവസാന വധശിക്ഷ നടപ്പിലാക്കിയത് 1995 ജൂൺ 29-നായിരുന്നു. തൂക്കിക്കൊല്ലലായിരുന്നു വധശിക്ഷയ്ക്കുപയോഗിച്ചിരുന്ന രീതി. 2000 ഒക്റ്റോബർ 1-ന് കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ നിർത്തലാക്കിയെങ്കിലും സൈനികക്കുറ്റങ്ങൾക്ക് മരണശിക്ഷ നൽകാനുള്ള വ്യവസ്ഥ ഒഴിവാക്കപ്പെട്ടിരുന്നില്ല. മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോളിൽ ഒപ്പുവച്ചതിനെത്തുടർന്നാണ് 2000 ഒക്റ്റോബർ ഒന്നിന് കൊലപാതകക്കുറ്റത്തിനു‌ള്ള വധശിക്ഷ നിർത്തലാക്കപ്പെട്ടത്.

മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ കൺവെൻഷന്റെ 13-ആം പ്രോട്ടോക്കോൾ 2007-ൽ അൽബേനിയ റാറ്റിഫൈ ചെയ്തു. ഇതോടെ ഒരു കുറ്റത്തിനും വധശിക്ഷ നൽകാൻ പാടില്ല എന്ന വ്യവസ്ഥ നിലവിൽ വന്നു. വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവുശിക്ഷയാണ് നിലവിൽ വന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_അൽബേനിയയിൽ&oldid=1696034" എന്ന താളിൽനിന്ന് ശേഖരിച്ചത്