ഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഴ. അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ഴ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതത്തിലോ, ഉത്തരഭാരതീയ ഭാഷകളിലോ, മറ്റു മിക്ക ലോകഭാഷകളിലൊന്നുംതന്നെയോ ഇല്ലാത്ത 'ഴ'കാരം, ദ്രാവിഡഭാഷകളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. മലയാള അക്ഷരമാലയിലെ 'ഴ'കാരത്തിന്റെ സാന്നിദ്ധ്യം, മലയാളഭാഷയുടെ ദ്രാവിഡത്തനിമയ്ക്ക് തെളിവാണ്. മറ്റ് ദ്രാവിഡഭാഷകളിലും ഈ സ്വനം ഉണ്ടെങ്കിലും അത് ശുദ്ധരൂപത്തിൽ ഇപ്പോഴും ഉച്ചരിക്കപ്പെടുന്നത് മലയാളത്തിൽ മാത്രമാണ്. വിരളമായി തമിഴിലും 'ഴ'കാരം ശുദ്ധരൂപത്തിൽ ഉച്ചരിക്കപ്പെടുന്നുണ്ട്.
[തിരുത്തുക] ഇവകൂടി കാണുക
|
|||||||||||