ലോസ് നാവെഗാന്റ്സ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വില്ലാ ലോസ് നാവെഗാന്റ്സ്സ് ദ നാവിഗേറ്റേഴ്സ് |
|
|---|---|
| — Neighbourhood — | |
| ലോസ് നാവെഗാന്റ്സ്സ് | |
| സ്ഥാനം: 34°23′47.91″S 72°00′22.23″W / 34.3966417°S 72.006175°W | |
| Country | |
| Region | ഓ'ഹിഗ്ഗിൻസ് |
| പ്രവിശ്യകൾ | കർദിനാൾ കാറൊ പ്രവിശ്യ |
| പട്ടണം | |
| സ്ഥാപിതം | 1996 |
| ഭരണം | |
| • Administrative body | ചിലിയിലെ മുനിസിപ്പാലിറ്റി |
| • മേയർ | റോബർട്ടോ കോർഡൊവ |
| വിസ്തീർണ്ണം | |
| • Total | 1.7 km2 (0.7 sq mi) |
| Elevation | 35 m (115 ft) |
| ജനസംഖ്യ (2010) | |
| • Total | 200 |
ചിലിയിലെ തെക്കു കിഴക്കൻ പിറ്റ്സിലെമുവിലെ ഒരു ജനവാസകേന്ദ്രമാണ് ലോസ് നാവെഗാന്റ്സ്സ്. 1996-97-ൽ സ്ഥാപിതമായ ഈ സ്ഥലം ഏകദേശം ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ലാ ക്രുസ് മലയുടെയും മുനിസിപ്പൽ സ്റ്റേഡിയത്തിനും അടുത്തായാണ് ഈ ആവാസ കേന്ദ്രം നിലകൊള്ളുന്നത്. പിറ്റ്സിലെമുവിന്റെ സുനാമി സുരക്ഷിത പ്രദേശം ഇതിനടുത്തുനിന്നാണ് ആരംഭിക്കുന്നത്. 1990-കളിൽ സ്ഥാപിതമായ ആദ്യ പ്രവിശ്യയായ ഇവിടെ ഇരുന്നൂറോളം പേർ താമസിക്കുന്നുണ്ട്. ജനങ്ങളിൽ മുഖ്യ പങ്കും അദ്ധ്യാപകരും തൊഴിലാളികളുമാണ്. ഇവിടെ ഒരു കോടതിയും ചാർലിസ് സ്കൂൾ എന്ന ഒരു വിദ്യാലയവും ഉണ്ട്.