ലോഗരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ആധാരസംഖ്യയുടെ എത്രാമത് ഘാതമാണ് നിര്‍ദ്ദിഷ്ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ അതായത് ഘാതാങ്കം ആണ് ലോഗരിതം. m എന്ന സംഖ്യയെ an എന്ന രൂപത്തിലെഴുതിയാല്‍ a ആധാരവും n, m-ന്റെ ലോഗരിതവും ആണ്.

പൂര്‍ണ്ണസംഖ്യയും ദശാംശസംഖ്യയും ചേര്‍ന്നതാണ് ലോഗരിതം. പൂര്‍ണ്ണസംഖ്യയെ പൂര്‍ണ്ണാംശം എന്നും ദശാംശസംഖ്യയെ ഭിന്നാംശം എന്നും വിളിക്കുന്നു. ഉദാഹരണത്തിന് 2.345 എന്നതില്‍ 2 പൂര്‍ണ്ണാംശവും 0.345എന്നത് ഭിന്നാംശവും ആണ്.

രണ്ട് തരം ലോഗരിതങ്ങള്‍ ഉപയോഗത്തിലുണ്ട്.

  1. സാധാരണ ലോഗരിതം(Common logarithm) അഥവാ ബ്രിഗ് ലോഗരിതം. 10 ആധാരമായ ലോഗരിതമാണ് സാധാരണ ലോഗരിതം. ഇതിനെ log എന്നാണ് സൂചിപ്പിക്കുന്നത്.
  2. സ്വാഭാവിക ലോഗരിതം(Natural logarithm) അഥവാ നേപിയര്‍ ലോഗരിതം. e ആധാരമായ ലോഗരിതമാണ് സ്വാഭാവിക ലോഗരിതം. ഇതിനെ loge എന്നോ ln എന്നോ സൂചിപ്പിക്കുന്നു.

[തിരുത്തുക] അവലംബം

ഹൈസ്കൂള്‍ ശാസ്ത്രനിഘണ്ടു,കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണം

"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%97%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം