ലോക വികലാംഗ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐക്യരാഷ്ട്രസഭയുടെ താല്പര്യത്തിൽ 1992 മുതൽ ഡിസംബർ 3 ലോക വികലാംഗ ദിനമായി ആചരിച്ചു വരുന്നു. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം വികലാംഗരുടെ ദിനമായി പ്രഖ്യാപിച്ചത്. വികലാംഗരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, അവരുടെ അവകാശങ്ങൾ സംരിക്കുക, വികലാംഗരുടെ ക്ഷേമം ഉറപ്പു വരുത്തുക മുതലായവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വർഷവും വ്യത്യസ്തമായ ആചരണ രീതികളാണുള്ളത്.

[തിരുത്തുക] ചരിത്രം

1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 ലോക വികലാംഗ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്.

"http://ml.wikipedia.org/w/index.php?title=ലോക_വികലാംഗ_ദിനം&oldid=1304115" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ