ലോക അർബുദദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. [1][2] അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ " ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ" (The International Union Against Cancer : UICC], ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

ഉള്ളടക്കം

[തിരുത്തുക] ആരംഭം

രണ്ടായിരാമാണ്ടിലെ പാരിസ് ചാർട്ടറിലെ ആഹ്വാനമനുസ്സരിച്ച്, "ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ", 2005 ൽ, ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരിസ് ചാർട്ടർ ആണ്, എല്ലാ തുടർ വർഷങ്ങളിലെയും ഫെബ്രുവരി നാല് , ലോക അർബുദദിനമായി തെരഞ്ഞെടുത്തത്. 2006 മുതൽ ലോക അർബുദദിന പ്രവർത്തനങ്ങൾ , വിവധ പങ്കാളികൾ, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി , മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത്, ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ്.

[തിരുത്തുക] അർബുദത്തിനെതിരെ ആരോഗ്യ ശീലങ്ങൾ

  • പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക
  • ശാരീരികമായി പ്രവർത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
  • കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
  • അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .

ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌ നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.

[തിരുത്തുക] 2008 മുതലുള്ള അർബുദദിന വിഷയങ്ങൾ

  • 2008 : കുട്ടികൾക്കും ചെറുപ്പക്കാർക്കും പുകരഹിത പരിസരം
  • 2009 : ആരോഗ്യ ദായകമായ ഭക്ഷണത്തോടൊപ്പം ഉർജസ്വലമായ സമീകൃത ജീവതശൈലി പ്രോത്സാഹനം
  • 2010 : അർബുദം ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ ഉള്ള വാക്സിൻ പഠനം.
  • 2011 : അൾട്രാ വയലെറ്റ് രശ്മികൾ ഒഴിവാക്കുവാൻ അമിത സൂര്യതാപം ഏൽക്കാതിരിക്കുവാൻ കുട്ടികളെയും ചെറുപ്പക്കാരെയും പഠിപ്പിക്കണം.
  • 2012 : ഒരുമിച്ചാൽ അത് സാധിക്കും.

[തിരുത്തുക] അവലംബം

  1. http://www.worldcancerday.org/
  2. http://www.who.int/mediacentre/events/annual/world_cancer_day/en/index.html
"http://ml.wikipedia.org/w/index.php?title=ലോക_അർബുദദിനം&oldid=1178467" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ