ലോക് അദാലത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ന് കോടതികളുടെ പ്രവർത്തനത്തിന്റെ ഭാഗമാണ് ലോക് അദാലത്തുകൾ. ലോക് അദാലത്ത് എന്ന ഹിന്ദി പദത്തിനർഥം "ജനങ്ങളുടെ കോടതി" എന്നാണ്. കോടതികളിൽ ജഡ്ജി ഒരു ഉയർന്ന സീറ്റിലാണിരിക്കുക,നേരെ മുന്നിൽ അഭിഭാഷകരരും.പിന്നിൽ കക്ഷികൾ. ജഡ്ജിയും അഭിഭാഷകരും കറുത്ത കോട്ടും പാന്റും ഗൗണും ധരിച്ചിരിക്കും. ആർ,എപ്പോൾ,എന്ത്,എങ്ങനെ,പറയണമെന്ന് നേരത്തെ തന്നെ നിയമത്തിൽ പറഞ്ഞിരിക്കും. അതിൽ പറഞ്ഞ പ്രകാരമേ കോടതികൾക്ക് പ്രവർത്തിക്കാൻ അധികാരമുള്ളു. എന്നാൽ ലോക് അദാലത്തിൽ ജഡ്ജിമാരും, അഭിഭാഷകരും, സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. പക്ഷെ പ്രത്യേക വേഷങ്ങൾ അണിയില്ല.

പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളില്ല, പകരം ഒന്നിച്ചിരിക്കും.കക്ഷികളേയും ഒന്നിച്ചിരുത്തും. കക്ഷികൾക്ക് മനസ്സിലുള്ളത് തുറന്നുപറയാം.അത് പരിദണിക്കും, ഒപ്പം ആവശ്യമെങ്കിൽ യുക്തമായ ഉപദേശങ്ങളും നൽകും.സംശയ നിവൃത്തി വരുത്തിയ ശേഷം ഒത്തു തീർപ്പായാൽ അത് രേഖപ്പെടുത്തും.കക്ഷികൾ അതിൽ ഒപ്പിടണം. അത് കോടതിയിൽ വിധിയാക്കി മാറ്റപ്പെടും. ലോക് അദാലത്ത് കോടതികളിൽ നിയമത്തുന്റെ കാർക്കശ്യങ്ങളില്ലാതെയാണ് ജനങ്ങളോട് സംസാരിക്കുന്നത്. കക്ഷികൾക്ക് അതിനാൽ കോടതി ഫീസ് നൽകേണ്ടതില്ല, കാലതാമസമുള്ള വിധിക്കായി കാത്തുനിൽക്കേണ്ട,അന്തിമമായ വിധി നേടിയെടുക്കാം.

"മോശപ്പെട്ട ഒരു ഒത്തുതീർപ്പു പോലും, മെച്ചപ്പെട്ട ഒരു ന്യായ വിധിയെക്കൾ നല്ലതാണ്" എന്ന ആശയം ഇവിടെ സത്യമാണ്. കാരണം കക്ഷികൾ തമ്മിൽ വിധിക്കു ശേഷവും സ്നേഹ ബന്ധമുണ്ടാകും.ഒത്തു തീർപ്പിനെതിരെ അപീൽ കൊടുക്കാനാവില്ലാത്തതിനാലും, പരസ്പരം വിട്ടു വീഴ്ച്ച ചെയ്തതിനാലും ഇരു കൂട്ടർക്കും ജയിച്ചു എന്ന തോന്നൽ ഉളവാകും. ഇത് ഈ കോടതിയുടെ സവിശേഷതയാണ്.

മേൽപ്പറഞ്ഞ സംവിധാനമെല്ലാം വ്യവസ്ഥ ചെയ്തിരിക്കുന്നത്"ലീഗൽ അതോറിറ്റീസ് ആക്ട്"ൽ ആണ്. നിയമ സേവനമാണ് ഇതിന്റെ ഉദ്ദേശ്യം.ഈ നിയമ പ്രകാരം സംസ്ഥാപനത്തിനു മുഴുവനായും ഒരുഒരു ലീഗൽ സർവ്വീസ് അതോറിട്ടി ഉണ്ട്. ഹൈക്കോടതി ജഡ്ജിയാണ് ഇതിന്റെ അധ്യക്ഷൻ

"https://ml.wikipedia.org/w/index.php?title=ലോക്_അദാലത്ത്&oldid=1930198" എന്ന താളിൽനിന്ന് ശേഖരിച്ചത്