ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക്(LOCAL AREA NETWORK) എന്നതിന്റെ ചുരുക്കരൂപമാണ് ലാന്‍(LAN). വീടുകള്‍, കെട്ടിടങ്ങള്‍, ചെറുകിട ഓഫീസുകള്‍ എന്നിവയില്‍ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഡാറ്റ കൈമാറ്റത്തിനുദ്ദേശിച്ച് സംവിധാനം ചെയ്യുന്ന ചെറിയ കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് ലാന്‍ എന്ന് വിളിക്കുന്നത്. ഫയല്‍, ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ തുടങ്ങിയവ പങ്കുവെക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇഥര്‍നെറ്റ്, വൈ-ഫൈ തുടങ്ങിയ സാംങ്കേതികങ്ങള്‍ ഇതിനുവേണ്ടി കൂടുതലായി ഉപയോഗിക്കുന്നു [1].[2]. കേബിളുകള്‍ (Ethernet cables), നെറ്റ്വര്‍ക്ക് അഡാപ്റ്ററുകള്‍(Network Adapters), ഹബ്ബ്(Hubs) എന്നിവയുടെ ഉപയോഗം മൂലമാണ് ഇത്തരം ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത്[1] [3].
സ്ഥാപനങ്ങളുടെ ഉപയോഗത്തിനനുസരിച്ചും സാങ്കേതികവിദ്യക്കനുസരിച്ചും ലാന്‍ 2 പേര്‍സണല്‍ കംപ്യൂട്ടറുകളും പ്രിന്ററും മാത്രമുള്ള ഡാറ്റ കൈമാറ്റത്തിനായോ അഥവാ കൂടുതല്‍ വ്യാപകമായി സ്ഥാപനത്തിലെ ദൃശ്യ, ശബ്ദ ഡാറ്റാ കൈമാറ്റത്തിനായോ ഉപയോഗിക്കുന്നു. കുറച്ചു കിലോമീറ്ററുകള്‍ മാത്രമാണ് ഇതിന്റെ വലുപ്പം. റിസോഴ്സുകളെ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ക്കിടയിലോ പ്രവൃത്തി സ്റ്റേഷനുകള്‍ക്കിടയിലോ പങ്കുവെക്കുക എന്ന രീതിയിലാണ് ലാന്‍ രൂപകല്പന ചെയ്യുന്നത്. റിസൊഴ്സുകള്‍ പ്രിന്റെര്‍ പോലുള്ള ഹാര്‍ഡ്‌വെയറോ പ്രോഗ്രാമുകള്‍ പോലുള്ള സോഫ്റ്റ്വേറോ ആകാം.വലുപ്പത്തില്‍ മാത്രമല്ല,റ്റോപോളജിയേയും സംപ്രേഷണമാദ്ധ്യമങ്ങളെ അടിസ്ഥാനമാക്കിയാലും മറ്റു നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ലാന്‍ വ്യത്യസ്തമാണ്.ഒരു തരത്തിലുള്ള സംപ്രേഷണമാദ്ധ്യമം മാത്രമാണ് ലാന്‍ ഉപയോഗിക്കുന്നത്. ബസ്, റിങ്, സ്റ്റാര്‍ റ്റോപോളജികളാണുള്ളത്. ആദ്യകാലങ്ങളില്‍ ഈ നെറ്റ്‌വര്‍ക്കിന് ഡാറ്റാനിരക്ക് 4-16Mbps ആണുണ്ടായിരുന്നത്. എന്നാലിന്ന് 1 Gbpsവരെ വേഗതയുള്ളവയുണ്ട്.
ലാന്‍ നെറ്റ്‌വര്‍ക്കിന് .ഇഥര്‍നെറ്റ്,റ്റോക്കണ്‍ ബസ്,റ്റോക്കണ്‍ റിങ്,എഫ്.ഡി.ഡി.ഐ എന്നിങ്ങനെ 4രൂപങ്ങളാണുള്ളത്.ആദ്യമൂന്നെണ്ണം ഐ.ഇ.ഇ.ഇയുടെ മാനദണ്ഡവും എഫ്.ഡി.ഡി.ഐ ആന്‍സി മാനദണ്ഡവും ആണ്.

