ലോകഭൗമദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏപ്രില്‍ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്‌ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്‍ഷ്യത്തോടെ 1970 ഏപ്രില്‍ 22-നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്.മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ദ്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടന 2008നെ രാജ്യാന്തര ഭൗമവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കും.മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തില്‍ അവബോധം വളര്‍ത്തുക,ഭൂമിശാസ്ത്ര ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങള്‍ കണ്ടെത്തുക,ഭൂമിശാസ്ത്രത്തിലെ ചികില്‍സാ സാധ്യതകള്‍ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കുക എന്നിവയാണ് ഭൗമവര്‍ഷാചരണത്തിന്റെ ലക്‍ഷ്യങ്ങള്‍

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://www.earthday.org/

"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B4%AD%E0%B5%97%E0%B4%AE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം